Published: February 08, 2026 11:07 PM IST
1 minute Read
കൊളംബോ∙ട്വന്റി20 ലോകകപ്പിൽ അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് 20 റൺസ് വിജയം. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 19.5 ഓവറില്‍ 143 റൺസെടുത്തു പുറത്തായി. 34 പന്തിൽ 40 റൺസടിച്ച ഹാരി ടെക്ക്റ്ററാണ് അയർലൻഡിന്റെ ടോപ് സ്കോറര്‍. റോസ് അഡയ്ർ (34), ലോർകൻ ടക്കർ (21) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
മൂന്നിന് 105 എന്ന നിലയിൽനിന്ന് 143 ൽ എത്തുമ്പോഴേക്കും അയർലൻഡ് ഓൾഔട്ടാകുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറുകളിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസെടുത്തത്. കുശാൽ മെൻഡിസ് അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 43 പന്തുകൾ നേരിട്ട താരം അഞ്ചു ഫോറുകൾ ബൗണ്ടറി കടത്തി 56 റൺസാണു നേടിയത്.
കാമിന്ദു മെൻഡിലും (19 പന്തിൽ 44) ശ്രീലങ്കയ്ക്കായി തിളങ്ങി. പതും നിസംഗ (24), കമിൽ മിശറ (14), ദുനിത് വെല്ലാലഗെ (10) എന്നിവരാണു ശ്രീലങ്കയുടെ മറ്റു പ്രധാന സ്കോറർമാർ. അയർലൻഡിനായി ബാരി മക്കാർത്തി, ജോർജ് ഡോക്‌രൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
English Summary:







English (US) ·