അയ്യോ എന്തിനാ ഇത്ര മെലിയുന്നത് എന്ന് എല്ലവരും ചോദിക്കും, എന്റെ അവസ്ഥ അവര്‍ക്കറിയില്ലല്ലോ എന്ന് സമാന്ത

1 day ago 2
മയോ സൈറ്റിസ് എന്ന അപൂര്‍വ്വ രോഗത്തെ അതിജീവിച്ചുകൊണ്ടുള്ള സമാന്ത റുത്ത് പ്രഭുവിന്റെ തിരിച്ചുവരവ് വളരെ ശക്തമായിരുന്നു. തീരെ അവശയായി നില്‍ക്കുമ്പോഴാണ് ശാകുന്തളം, സിറ്റാഡില്‍ ഹണി ബണ്ണി പോലുള്ള സിനിമകളൊക്കെ സാം ചെയ്തത്. അഭിനയിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുമ്പോള്‍ എടുത്ത് കൊണ്ടു പോയതും, വീണ്ടും അതേ ചിരിയോടെ സാം തിരിച്ചെത്തുന്നതിനെ കുറിച്ചുമെല്ലാം കൂടെ അഭിനയിച്ച വരുണ്‍ ധവാന്‍ അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴും ആ രോഗത്തില്‍ നിന്ന് സാം പൂര്‍ണമായും പുറത്ത് കടന്നിട്ടില്ല. ഭക്ഷണ കാര്യങ്ങളിലൊക്കെ നിയന്ത്രണമുണ്ട്. താന്‍ മെലിഞ്ഞിരിക്കുന്നതിന്റെ കാരണവും അതാണ് എന്ന് സമാന്ത വ്യക്തമാക്കി. മാ ഇന്‍ടി ബംഗാരം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഭരത്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാം.

Also Read: എന്റെ കൈയ്യില്‍ നിന്ന് ഒരു ചില്ലിക്കാശ് എന്റെ അച്ഛനും അമ്മയും വാങ്ങില്ല, സാധനങ്ങള്‍ വാങ്ങിക്കൊടുത്താലും വാങ്ങാന്‍ മടിയാണ് എന്ന് ഐശ്വര്യ

രോഗാവസ്ഥയില്‍ എന്നെ ഏറ്റവും ട്രിഗര്‍ ചെയ്തത് എന്റെ ഭക്ഷണമായിരുന്നു. ഓട്ടോ ഇമ്യൂണല്‍ പ്രശ്‌നം ആയതുകൊണ്ട് തന്നെ വളരെ നിയന്ത്രണത്തോടുകൂടെയാണ് ഭക്ഷണം നല്‍കിയത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഒരേ ഭക്ഷണം തന്നെയായിരുന്നു, അതില്‍ എനിക്ക് ആകെ ഒരാശ്വാസം ലഭിച്ചത് ആഴ്ചയിലൊരിക്കല്‍ ഷുഗര്‍ ഒന്നും ഇല്ലാത്ത ജെലാറ്റോ മാത്രം കഴിക്കാന്‍ അവസരം നല്‍കി. അതിന് വേണ്ടി ഞാന്‍ കാത്തിരുന്നിട്ടുണ്ട്. അതിന്റെ ഓര്‍മയ്ക്കാണ് എന്റെ ഒരു പൂച്ചയ്ക്ക് ഞാന്‍ ജലാറ്റോ എന്ന പേരിട്ടത്.

പതിയെ പതിയെ അത് മാറി, ഇപ്പോള്‍ എനിക്ക് കംഫര്‍ട്ടായി ഭക്ഷണം കഴിക്കാം. പക്ഷേ എന്തും കഴിക്കാം എന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. എന്തിനാണ് ഇത്രയും തടി കുറച്ചത് എന്ന് എല്ലാവരും എപ്പോഴും ചോദിക്കും. ശരിക്കും ഞാന്‍ എന്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് മറ്റുള്ളവര്‍ക്ക് അറിയില്ല. കഴിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചതല്ല, എനിക്ക് കഴിക്കാന്‍ കഴിയാത്തത് കൊണ്ടാണ് എന്ന് സമാന്ത പറഞ്ഞു.


മുന്‍പ് ജീവിതം ഇങ്ങനെയായിരിക്കണം, ഇത് പോലെ ചെയ്യണം, സന്തോഷമെന്നാല്‍ ഇതാണ്, വിജയം എന്നാല്‍ ഇതാണ് എന്നൊക്കെയുള്ള ധാരണയോടെയാണ് ഞാന്‍ ജീവിച്ചത്. എന്നാല്‍ ആ കഴിഞ്ഞ ജീവിതത്തില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ റൂളുകളൊന്നും ഞാന്‍ പാലിക്കുന്നില്ല, എന്റെ സന്തോഷമെന്താണ് സമാധാനം എന്താണ്, എന്താണ് വിജയം എന്നതൊക്കെ ഞാന്‍ തിരിച്ചറിഞ്ഞിരിയ്ക്കുന്നു. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറി എന്നാണ് സമാന്ത പറഞ്ഞത്.

എന്താണ് സമാന്തയുടെ ഏറ്റവും വലിയ നേട്ടമായി കാണുന്നത് എന്ന് ചോദിച്ചപ്പോള്‍, എന്റെ തന്നെ ഭ്രാന്തമായ ചിന്തകളില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് സാധിക്കുന്നതാണ് എന്ന് നടി പറയുന്നു. അത് മറ്റൊന്നിനെയും ആശ്രയിച്ചുള്ളതല്ല. എന്റെ ചെയ്തികളെയും ചിന്തകളെയും മാത്രം ഡിപ്പന്റ് ചെയ്യുന്നതാണ് എന്നായിരുന്നു സമാന്തയുടെ മറുപടി.

Read Entire Article