‘അറപ്പുളവാക്കുന്ന കമന്റ്’; സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം: കേന്ദ്രമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ്

2 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 03, 2026 10:52 AM IST Updated: March 03, 2026 11:14 AM IST

1 minute Read

 ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസന്റെ ബാറ്റിങ്. (PTI Photo/Swapan Mahapatra)
ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസന്റെ ബാറ്റിങ്. (PTI Photo/Swapan Mahapatra)

കൊൽക്കത്ത ∙ മലയാളി താരം സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ ആവേശം ഇതുവരെ അവസാനിച്ചിട്ടില്ല. സഞ്ജുവിനെ അഭിനന്ദിച്ചും ഇന്നിങ്സിനെ വാഴ്ത്തിയുമുള്ള പ്രതികരണങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയെ എത്തിച്ച ആ അവിസ്മരണീയ ഇന്നിങ്സ് കാലങ്ങളോളം ഓർമിക്കപ്പെടും എന്നതിൽ സംശയമില്ല. എന്നാൽ ഈ അഭിനന്ദനപ്രവാഹത്തിനിടയിൽ വിദ്വേഷ പരാമർശങ്ങളും നേരിടേണ്ടി വന്നിരിക്കുകയാണ് താരത്തിന്.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ വന്ന ഒരു സമൂഹമാധ്യ പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. സഞ്ജുവിന്റെ ചിത്രത്തോടൊപ്പം “കറുത്ത ശക്തികളെ തോൽപ്പിക്കാൻ കറുത്ത ശക്തികൾക്ക് കഴിയും! നന്നായി കളിച്ചു സഞ്ജു സാംസൺ” എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

കേരളത്തിന്റെ അഭിമാന താരത്തിനെതിരെയുള്ള വിദ്വേഷ പരാമർശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസിന്റെ കേരള ഘടകവും രംഗത്തെത്തി. ‘‘ഇത്തരത്തിലുള്ള നീചമായ വംശീയതയ്ക്ക് ഇന്ത്യയിൽ ഒട്ടും സ്ഥാനമില്ല. കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണെ ലക്ഷ്യം വച്ച് ഇത്രയും അറപ്പുളവാക്കുന്ന കമന്റിട്ട അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഞങ്ങൾ അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെടുന്നു.’’– കോൺഗ്രസ് കേരള എക്സിൽ കുറിച്ചു.

This benignant of vile racism has perfectly nary spot successful India.

We impulse @AshwiniVaishnaw to instrumentality contiguous enactment against the idiosyncratic down the relationship who posted this disgusting remark targeting Sanju Samson, the pridefulness of Kerala. pic.twitter.com/uVlVr1PNbN

— Congress Kerala (@INCKerala) March 2, 2026

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് സഞ്ജുവിനെ ഓപ്പണറായി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിച്ചത്. ഇന്ത്യയുടെ പതറുന്ന ടോപ്പ് ഓർഡറിലെ ഇടംകയ്യൻ ബാറ്റിങ് രീതിക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഞായറാഴ്ച, വെസ്റ്റിൻഡീസ് ഉയർത്തിയ 196 എന്ന വലിയ ലക്ഷ്യം 12 ഫോറുകളും 4 സിക്സറുകളും സഹിതം 50 പന്തിൽ നിന്ന് 97 റൺസ് അടിച്ചുകൂട്ടിയാണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

English Summary:

Sanju Samson's exceptional 97-run innings against West Indies successful the T20 World Cup led India to a thrilling victory, but it has besides unluckily been met with hateful commentary. The effect highlights some the cricketing accomplishment and the consequent contention surrounding the player.

Read Entire Article