Published: March 27, 2026 11:32 AM IST
1 minute Read
ലഹോർ ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിന് (പിഎസ്എൽ) ‘തണുപ്പൻ’ തുടക്കം. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികളെ പ്രവേശിപ്പിച്ചില്ല. അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും പിഎസ്‌എൽ നടക്കുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ഷഹീൻ അഫ്രീദി നയിച്ച ലാഹോർ ഖലന്ദേഴ്‌സ് മാർനസ് ലബുഷെയ്ൻ നയിച്ച ഹൈദരാബാദ് കിങ്സ്മെനെ 69 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ലാഹോർ ഖലന്ദേഴ്‌സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. ഫഖർ സമാൻ (53) ആയിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് കിങ്സ്മെന് 130 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. ഫഖർ സമാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
What you should work next
അതേസമയം, മത്സരത്തിനിടെ വൈറ്റ് ബോൾ ‘പിങ്ക്’ നിറമായ വിചിത്ര സംഭവവും ഉണ്ടായി. നിറം മാറാനുള്ള കൃത്യമായ കാരണം അറിയില്ലെങ്കിലും, ബോളർമാർ സ്വിങ് ലഭിക്കാൻ ജഴ്സിയിൽ ഉരസിയതു മൂലമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില വാദം. നിലവാരമില്ലാത്ത ജഴ്സികളിലെ നിറം ബോളിൽ പറ്റിപ്പിടിക്കുകയായിരുന്നു. ഖലന്ദേഴ്‌സ് ഇന്നിങ്സിലെ പതിനഞ്ചാം ഓവറിന് ശേഷം പന്ത് മാറ്റി. മഞ്ഞുവീഴ്ച കാരണവും ഇത് സംഭവിക്കാമെന്ന് വിദഗ്ധർ പറയുന്നുണ്ട്. എന്തുതന്നെയായാലും സംഭവത്തിനു പിന്നാലെ സമൂഹമാധ്യമത്തിൽ പിഎസ്‌എലിനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ട്രോൾമഴയാണ്.
Peak Pakistan Super League standards 😭
During the precise archetypal lucifer of PSL 11, the shot virtually turned pinkish each clip Hyderabad Kingsmen players rubbed it connected their kit.
Did they get knockoff kits alternatively of authentic ones?
International league oregon gully-level experiment? 🤡 pic.twitter.com/Beq5zhmSkb
വിഷയത്തിൽ, ഹൈദരാബാദ് കിങ്സ്മെൻ ക്യാപ്റ്റൻ മാർനസ് ലബുഷെയ്നും പ്രതികരിച്ചു. തന്റെ ടീമിന്റെ ജഴ്സിയിലെ നിറം വെള്ള പന്തിലേക്ക് പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് താരം അംപയർക്ക് പരാതി നൽകിയിരുന്നു. പന്ത് ക്രമേണ പിങ്ക് നിറത്തിലേക്കും പിന്നീട് ചുവപ്പിലേക്കും മാറുകയായിരുന്നു. പന്തിന്റെ ഒരു വശത്തെ തിളക്കം നിലനിർത്താൻ ബോളർമാർ പന്ത് തങ്ങളുടെ വസ്ത്രത്തിൽ ഉരസുന്നത് സാധാരണമാണ്. എന്നിരുന്നാലും, വസ്ത്രത്തിൽ നിന്നുള്ള നിറം പന്തിലേക്ക് പടരുന്നത് തന്റെ പ്രഫഷണൽ കരിയറിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് ലബുഷെയ്ൻ പറഞ്ഞു.
‘‘രണ്ടാം ഓവറിന് ശേഷം ഞാൻ അംപയർമാരോട് ചോദിച്ചു, ‘എന്താണ് നടക്കുന്നത്? പന്തിന് ചുവപ്പ് നിറമാണല്ലോ’'. ഇത് വസ്ത്രങ്ങളിൽ നിന്നോ മറ്റോ ആകണം. ഇതിനുമുൻപ് ഞാൻ ഇങ്ങനെയൊന്നും കണ്ടിട്ടില്ല. ബാറ്റിലെ എന്തെങ്കിലും പന്തിലേക്ക് പടരുന്നതോ, അല്ലെങ്കിൽ പാഡിൽ തട്ടി കുറച്ച് പെയിന്റ് ഇളകുന്നതോ ആയ സന്ദർഭങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ വസ്ത്രത്തിൽ നിന്ന് ഇങ്ങനെ സംഭവിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അടുത്ത മത്സരത്തിൽ അവർ ഇത് പരിഹരിക്കുമെന്ന് കരുതുന്നു.’’– മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ലബുഷെയ്ൻ പറഞ്ഞു. മത്സരശേഷം, ലാഹോർ ഖലന്ദേഴ്‌സിനെ പരിഹസിച്ച് ഹൈദരാബാദ് കിങ്സ്മെൻ എക്സിൽ ഇങ്ങനെ കുറിച്ചു: "തങ്ങളുടെ ആദ്യ പിങ്ക്-ബോൾ മത്സരം വിജയിച്ചതിന് എതിരാളികൾക്ക് അഭിനന്ദനങ്ങൾ.’’
പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യഘട്ട മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും നടത്തുകയെന്നും കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചിരുന്നു. കറാച്ചിയും ലഹോറും മാത്രമായിരിക്കും വേദികൾ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് പിസിബി ചെയർമാൻ മുഹ്സിൻ നഖ്‌വി പറഞ്ഞത്. കൂടാതെ, ലഹോറിലെ ഉദ്ഘാടന ചടങ്ങും റദ്ദാക്കി.
🚨🚨Marnus Labuschagne connected the alteration of shot color
"I did accidental to the umpires aft the 2nd over, What’s going on? The shot is red, it indispensable beryllium from the apparel oregon thing similar that. I’ve ne'er seen thing similar pic.twitter.com/VHSXouHZYx
English Summary:








English (US) ·