‘അവരെ ഓർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നുന്നു’: വെനസ്വലേയ്‌ക്ക് നെയ്‌മാറിന്റെ ദുരിതാശ്വാസ സഹായം, 2 കോടി രൂപ

3 weeks ago 2

ഓൺലൈൻ ഡെസ്‌ക്

Published: June 29, 2026 04:37 PM IST Updated: June 29, 2026 07:52 PM IST

1 minute Read

നെയ്‌മാർ (Photo by Michael Reaves / GETTY IMAGES NORTH AMERICA / Getty Images via AFP)
നെയ്‌മാർ (Photo by Michael Reaves / GETTY IMAGES NORTH AMERICA / Getty Images via AFP)

ഹൂസ്റ്റൺ ∙ ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് അടിയന്തര സഹായമായി ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മാർ 25,0000 യുഎസ് ഡോളർ (ഏകദേശം രണ്ടു കോടിയിലധികം ഇന്ത്യൻ രൂപ) സംഭാവന നൽകിയതായി റിപ്പോർട്ട്. ദുരിത ബാധിതർക്കുള്ള ഭക്ഷണം, കുടിവെള്ളം, മെഡിക്കൽ സപ്ലൈസ്, താൽക്കാലിക ഷെൽട്ടറുകൾ എന്നിവ ഉൾപ്പെടെയുള്ള സഹായങ്ങൾക്കായി ഈ തുക വിനിയോഗിക്കുമെന്ന് വെനസ്വേലൻ വാർത്താ ഏജൻസിയായ എൽ സുമാരിയോ.കോം റിപ്പോർട്ട് ചെയ്യുന്നു. വെനസ്വേലയിലെ ജനങ്ങളെ ഓർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നതായി നെയ്മാർ പറഞ്ഞതായും ഏജൻസി റിപ്പോർട്ട് ചെയ്തു.

What you should work next

കഴിഞ്ഞ ബുധനാഴ്ചയാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പമുണ്ടായത്. ശക്തമായ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരിച്ചതായി നാഷനൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് അറിയിച്ചു. ദുരന്തത്തിൽ 3238 പേർക്ക് പരുക്കേറ്റതായും 3142 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വേലയെ ഉലച്ചത്. രാജ്യത്ത് ഒട്ടേറെ തുടർചലനങ്ങളും ഉണ്ടായി.

അതേസമയം, ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തിൽ ബ്രസീൽ ഇന്ന് ജപ്പാനെ നേരിടും. മത്സരത്തിൽ സൂപ്പർ‌ താരം നെയ്മാർ ഇറങ്ങുമെന്നാണ് സൂചന. നെയ്മാറിന്റെ പരുക്കുകൾ ഭേദമായി വരുന്നുണ്ടെന്നും കൂടുതൽ സമയം കളിക്കാൻ പ്രാപ്തനാണെന്നും ബ്രസീൽ ഹെഡ് കോച്ച് കാർലോ ആഞ്ചലോട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രസീൽ – സ്കോട്ട്ലൻഡ് മത്സരം നടന്നപ്പോൾ നെയ്മർ ഗ്രൗണ്ടിലിറങ്ങിയെങ്കിലും അവസാന 15 മിനിറ്റ് മാത്രമാണ് കളിച്ചത്. മത്സരത്തിന്റെ 76-ാം മിനിറ്റിലാണ് നെയ്മാർ ഇറങ്ങിയത്.

English Summary:

Neymar has donated $250,000 to Venezuela, which was devastated by a almighty earthquake. The funds volition beryllium utilized for indispensable alleviation efforts including food, water, aesculapian supplies, and impermanent shelters.

Read Entire Article