Published: August 01, 2026 10:46 PM IST Updated: August 01, 2026 10:51 PM IST
1 minute Read
സാന്റിയാഗോ∙ ഫിഫ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെ സൂപ്പർ താരമായി മാറിയ കാബോ വെർദെ ഗോൾ കീപ്പര്‍ വൊസീഞ്ഞയ്ക്ക് ഓഫറുകളുടെ പെരുമഴയാണ്. ചിലെയിൽനിന്നുള്ള കൊളോ കൊളോ ക്ലബ്ബാണ് വൊസീഞ്ഞയെ വാങ്ങാൻ ആദ്യം മുന്നോട്ടുവന്നത്. ടീം മാറ്റത്തിൽ വൊസീഞ്ഞയുമായി വാക്കാൽ ധാരണയായെങ്കിലും അവസാന നിമിഷം ക്ലബ്ബിനു പണികൊടുത്തിരിക്കുകയാണ് കാബോ വെർദെയുടെ രക്ഷകൻ. ചിലെയിലേക്കു മാറാനുള്ള തീരുമാനത്തിൽനിന്നു പിൻവാങ്ങിയ വൊസീഞ്ഞ, മൊറോക്കോയിലെ ആര്‍എസ് ബെർക്കേനിലേക്കു മാറാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
What you should work next
ഇതോടെ ചിലെ ക്ലബ്ബ് വെട്ടിലായി. കരാർ ഒപ്പിടും മുൻപേ വൊസീഞ്ഞയുടെ വരവ് ചിലെ ക്ലബ്ബ് കൊളോ കൊളോ ആഘോഷമാക്കിയിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകളിൽ വൊസീഞ്ഞയുമായി കരാറിലെത്തിയ കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷം താരം മൊറോക്കോയിലേക്കു പോകാൻ തീരുമാനിച്ചതോടെ ആരാധകർക്കും നിരാശയായി. വൊസീഞ്ഞയെന്ന പേര് ജഴ്സിയിൽ വയ്ക്കാൻ വേണ്ടി ലീഗ് നിയമത്തിൽ അടക്കം ചിലെ ഇളവ് നൽകിയിരുന്നു.
ചിലെയിലെ പ്രിമേറ ഡിവിഷൻ ലീഗിൽ താരങ്ങൾക്ക് ജഴ്സിയിൽ സർ നെയിം മാത്രം വയ്ക്കാനാണ് അനുമതിയുള്ളത്. വൊസീഞ്ഞയുടെ പേര് ജോസിമാർ ഹോസെ ഇവോറ ഡിയാസ് എന്നാണ്. കരാർ ഒപ്പിടുന്നതിനായി വൊസീഞ്ഞ, ജഴ്സിയിൽ പേരു പതിക്കുന്നതിന് ഇളവ് ആവശ്യപ്പെട്ടിരുന്നു. ചിലെയിലെ ലീഗ് സംഘാടകർ അനുകൂല തീരുമാനമെടുത്തിട്ടും സാന്റിയാഗോയിലേക്കുള്ള യാത്ര വൊസീഞ്ഞ വൈകിപ്പിക്കുകയായിരുന്നു. കാബോ വെർദെയുടെ മുൻ പരിശീലകന്‍ ബൂബിസ്റ്റയുടെ ഇടപെടലാണ് വൊസീഞ്ഞ തീരുമാനം മാറ്റാൻ കാരണമായത്. ബൂബിസ്റ്റയാണ് മൊറോക്കൻ ക്ലബ്ബ് ആർഎസ് ബെർക്കേനിനെ പരിശീലിപ്പിക്കുന്നത്.
What you should work next
ലോകകപ്പിനു മുൻപ് പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബ് ജിഡി ഷാവേസിലാണ് വൊസീഞ്ഞ കളിച്ചിരുന്നത്. അവിടെ വർഷം 50,000 യൂറോയാണു താരത്തിനു ലഭിച്ചിരുന്ന പ്രതിഫലം. എന്നാൽ ചിലെ ക്ലബ്ബ് കൊളോ–കൊളോ മാസം 45,000 ഡോളർ വരെയാണ് താരത്തിന് ഓഫർ നല്‍കിയത്. ഇതിലും ഉയർന്ന തുകയും സ്റ്റാർട്ടിങ് ലൈനപ്പിൽ സ്ഥാനവുമാണ് മൊറോക്കോ ക്ലബ്ബ് 40 വയസ്സുകാരനായ താരത്തിന് വാഗ്ദാനം ചെയ്തത്.
English Summary:
Cape Verde's World Cup Star Vozinha Chooses Morocco Over Chile
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·