Published: January 28, 2026 04:17 PM IST
1 minute Read
വഡോദര ∙ അവസാന പന്തുവരെ ആവേശം നിറഞ്ഞ ഡബ്ല്യുപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് 3 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ജയിക്കാൻ അവസാന 6 പന്തിൽ 9 റൺസാണ് വേണ്ടിയിരുന്നത്. 4 പന്തിൽ 5 റൺസായി ഡൽഹിയുടെ ലക്ഷ്യം ചുരുങ്ങിയെങ്കിലും ന്യൂസീലൻഡ‍് പേസർ സോഫി ഡിവൈനിന്റെ ബോളിങ് മികവിൽ ഗുജറാത്ത് ജയം പിടിച്ചെടുത്തു. പോയിന്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാമതെത്തി. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 9ന് 174. ഡൽഹി– 20 ഓവറിൽ 8ന് 171.
English Summary:







English (US) ·