ന്യൂയോർക്ക് ∙ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ ഒന്നിലധികം വേദികളിൽ ഒരേ ദിവസം പ്രത്യക്ഷപ്പെട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു മത്സരം തുടങ്ങുമ്പോൾ ആ വേദിയിൽ പ്രത്യക്ഷപ്പെടുന്ന ഫിഫ പ്രസിഡന്റ് ഉടൻ അടുത്തുള്ള വിമാനത്താവളത്തിലെത്തി പ്രൈവറ്റ് ജെറ്റിൽ അടുത്ത വേദിയിലേക്കു പറക്കുകയായിരുന്നു പതിവ്. അടുത്ത മത്സരം തീരും മുൻപ് അവിടെയും മുഖം കാണിച്ച ശേഷം അടുത്ത വേദിയിലേക്ക്. യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി 16 വേദികളിലും ഇൻഫന്റീനോ പറന്നെത്തി. ഭൂമിയെ 2 തവണയിലധികം വലം വയ്ക്കാനാകുന്നത്രയും ദൂരം ഇൻഫന്റീനോ ആകാശമാർഗം യാത്രചെയ്തെന്നാണ് കണക്കുകൾ.
What you should work next
ആകെ സഞ്ചരിച്ച ദൂരം95,403 കിലോമീറ്റർ
ഏകദേശ ചെലവ്10.5 കോടി രൂപ (സ്പോൺസർമാർ: ഖത്തർ എയർവേയ്സ്)
വിമാനംഗൾഫ്സ്ട്രീം ജി650 പ്രൈവറ്റ് ജെറ്റ്
ഉടമസ്ഥർ: ഖത്തർ എയർവേയ്സിന്റെ സ്വകാര്യ ചാർട്ടർ ഡിവിഷൻ. 19 പേർക്കു വരെ യാത്ര ചെയ്യാം. വിമാനത്തിനുള്ളിൽ ഭക്ഷണം കഴിക്കാനും ജോലി ചെയ്യാനും ഉറങ്ങാനും സൗകര്യം.
44 മത്സരങ്ങൾലോകകപ്പിൽ ആകെ 44 മത്സരങ്ങളിലാണ് ഇൻഫാന്റിനോ പങ്കെടുത്തത്. 13 ദിവസം 2 മത്സരങ്ങളിൽ വീതം പങ്കെടുത്തു. ഇംഗ്ലണ്ട് – ഫ്രാൻസ് മൂന്നാം സ്ഥാന മത്സരത്തിന് വിമാനം ചാർട്ട് ചെയ്തിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കി.
16 സ്റ്റേഡിയങ്ങൾമത്സരങ്ങൾ നടന്ന 16 വേദികളിലും ഇൻഫന്റീനോയെത്തി. മയാമി സ്റ്റേഡിയത്തിൽ നടന്ന 5 മത്സരങ്ങളിൽ പങ്കെടുത്തു. ഇവിടെയാണ് ഏറ്റവും കൂടുതൽ തവണ സന്ദർശനം നടത്തിയത്.
21 വിമാനത്താവളങ്ങൾആകെ 21 വിമാനത്താവളങ്ങളിലാണ് ‘ഗൾഫ്സ്ട്രീം’ വിമാനമിറങ്ങിയത്. കൂടുതലും ഉപയോഗിച്ചത് ആതിഥേയ നഗരങ്ങളിലെ വിമാനത്താവളങ്ങൾ. 23 തവണ രാജ്യാന്തര അതിർത്തികൾ മറികടന്നു.
05 ദിവസംഏകദേശം 115 മണിക്കൂറാണ് ഇൻഫന്റീനോ ആകാശത്തു ചെലവഴിച്ചത്. അതായത് ഏകദേശം 5 ദിവസം
05 മണിക്കൂർ5 മണിക്കൂറും 44 മിനിറ്റുമാണ് ഏറ്റവും ദൈർഘ്യമേറിയ പറക്കലിനു വേണ്ടിവന്നത്. ജൂൺ 15നു ബെൽജിയം – ഈജിപ്ത് മത്സരം കാണാൻ മയാമിയിൽനിന്നു സിയാറ്റിലിലേക്കായിരുന്നു യാത്ര. അന്നു തന്നെ ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന ഇറാൻ – ന്യൂസീലൻഡ് മത്സരവും കണ്ടു.
28 മിനിറ്റ്ജൂലൈ 6ന് സിയാറ്റിലിൽനിന്ന് വാൻകൂവറിലേക്കു നടത്തിയ 28 മിനിറ്റ് യാത്രയായിരുന്നു ഏറ്റവും ചെറുത്. സിയാറ്റിലിൽ യുഎസ്എ – ബെൽജിയം മത്സരവും വാൻകൂവറിൽ സ്വിറ്റ്സർലൻഡ് – കൊളംബിയ മത്സരവും ഇൻഫന്റീനോ കണ്ടു.
9289 കിലോമീറ്റർഒരുദിവസം വിമാനം പറന്ന ഏറ്റവും കൂടുതൽ ദൂരം 9289 കിലോമീറ്റാണ്. മയാമിയിൽനിന്ന് ഡാലസിലേക്കും അവിടെനിന്നു സിയാറ്റിലിലേക്കുമായിരുന്നു ആദ്യ യാത്ര. തുടർന്ന് അവിടെനിന്ന് മയാമിയിലേക്കും പോയി.
50%2030ന് അകം പരിപാടികളിൽ കാർബൺ ബഹിർഗമനം 50 ശതമാനം കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന സംഘടനയാണ് ഫിഫ. വിമാനയാത്രകൾ വലിയതോതിൽ കാർബൺ ബഹിർഗമനത്തിന് കാരണാകും.
English Summary:






English (US) ·