‘അശ്ലീല ചിത്രങ്ങൾ നിർമിക്കുന്നു, നേരിടുന്നത് ഓൺലൈൻ ‘ലൈംഗികാതിക്രമം’: അഭിമാനനേട്ടത്തിനു പിന്നാലെ വേദന പങ്കുവച്ച് 21കാരി

2 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 04, 2026 07:06 PM IST Updated: September 04, 2026 10:59 PM IST

2 minute Read

കേയ കുനാൽ ബാനർജി (X/@micchamasala)
കേയ കുനാൽ ബാനർജി (X/@micchamasala)

ന്യൂഡൽഹി ∙ 2026 ഐപിഎഫ് ലോക സബ്-ജൂനിയർ ആൻഡ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 140 കിലോ ഡെഡ്‌ലിഫ്റ്റിൽ വെള്ളി മ‍െഡൽ നേടി ശ്രദ്ധേയായ പവർലിഫ്റ്റർ കേയ കുനാൽ ബാനർജിക്കു നേരെ വ്യാപക സൈബറാക്രമണം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെ കേയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈനിലൂടെ വ്യാപകമായി ലൈംഗികാതിക്രമം നേരിടുന്നെന്നും എഐ ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമിക്കുമെന്നും തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നെന്നും കേയ വ്യക്തമാക്കി.

What you should work next

‘‘ഐപിഎഫ് ജൂനിയർ ലോക ചാംപ്യൻഷിപ്പിൽ ഞാൻ ഇന്ത്യയ്ക്കായി ഡെഡ്‌ലിഫ്റ്റിൽ വെള്ളി മെഡൽ നേടി. എനിക്ക് ലഭിച്ച പിന്തുണയെയും അംഗീകാരത്തെയും ഞാൻ സ്വീകരിക്കുമ്പോൾ തന്നെ, ഒരു ഇന്ത്യൻ വനിതാ കായികതാരം എന്ന നിലയിൽ എനിക്ക് ഓൺലൈനിലൂടെയുള്ള ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വരുന്നു. എന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിക്കുക, എന്റെ വംശീയത, പാരമ്പര്യം, ജാതി എന്നിവയെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ചർച്ചകൾ നടത്തുക എന്നിവയും നേരിടേണ്ടി വന്നു. എറ്റവും മോശം, എന്റെ മുഖവും ശരീരവും വളരെ മോശമായ രീതിയിൽ മോർഫ് ചെയ്തും എഡിറ്റ് ചെയ്തും നിർമിച്ച ആയിരക്കണക്കിന് വ്യാജ എഐ ചിത്രങ്ങളാണ്. എല്ലാ ദിവസവും ഉണരുമ്പോൾ എന്റെ ഫീഡിലും (എനിക്ക് അറിയാവുന്ന മറ്റെല്ലാവരുടെയും ഫീഡുകളിലും) ഇത്തരം വ്യാജ എഐ ചിത്രങ്ങൾ നിറഞ്ഞിരിക്കുന്നത് കാണുന്നത് തികച്ചും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.’’– കേയ ബാനർജി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

मिलिए 21 साल की भारतीय Powerlifter Keyaa Kunal Banerji से,

जिन्होंने IPF Junior World Championships में 47 KG कैटेगरी में भारत के लिए Deadlift में Silver Medal जीता 🇮🇳

लेकिन जीत के बाद Keyaa ने Instagram Story में बताया कि उनके नाम से Fake Accounts बनाए गए, Online Harassment… pic.twitter.com/q7mPJdl3Hp

— मिच्च मसाला (@micchamasala) September 3, 2026

താൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും സമൂഹമാധ്യമങ്ങളിൽ അധികം ചിത്രങ്ങളൊന്നും പങ്കുവയ്ക്കാറില്ലെന്നും കേയ കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ, പെട്ടെന്ന് തന്റെ ചിത്രങ്ങൾ കാണുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായി മാറിയെന്നും താരം പറഞ്ഞു. ‘‘ഞാൻ എപ്പോഴും എന്റെ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. എന്നെ ഏതെങ്കിലും തരത്തിൽ അറിയുന്നവർക്കോ എന്റെ പഴയ അക്കൗണ്ട് ഫോളോ ചെയ്തവർക്കോ അറിയാം ഞാൻ അതിൽ ഒരിക്കലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറില്ലായിരുന്നു എന്ന്! ഇൻസ്റ്റഗ്രാം എന്റെ പഴയ അക്കൗണ്ട് (300 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന ഒരു പ്രൈവറ്റ് അക്കൗണ്ട്) സസ്‌പെൻഡ് ചെയ്തപ്പോൾ എന്റെ മാനസിക സമ്മർദ്ദം ഇരട്ടിയായി, അങ്ങനെയാണ് ഞാൻ ഈ പുതിയ അക്കൗണ്ട് ഉണ്ടാക്കിയത്. എനിക്ക് ഇത് പബ്ലിക് ആക്കാൻ താല്പര്യമില്ലായിരുന്നു, പക്ഷേ എന്റെ കായിക നേട്ടങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിൽ എന്റെ ഭാഗം വ്യക്തമാക്കാനും, അക്കൗണ്ട് വീണ്ടും സസ്‌പെൻഡ് ചെയ്യപ്പെടാതിരിക്കാനും ഇത് മാത്രമായിരുന്നു ഏക വഴി!’’– കേയ ഇൻസ്റ്റ സ്റ്റോറിയിൽ എഴുതി.

സൺ സിറ്റിയിൽ നടന്ന മത്സരത്തിൽ 45.70 കിലോ മാത്രം ശരീരഭാരമുള്ള കേയ, 140 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്താണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ താരത്തെ ആരാധകർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ഹരിയാന സ്വദേശിയാണ് 21 വയസ്സുകാരിയായ കേയ. 2026 ലോക സബ്-ജൂനിയർ ആൻഡ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിംഗ് ചാംപ്യൻഷിപ്പിൽ ജൂനിയർ വനിതകളുടെ 47 കിലോ വിഭാഗത്തിലാണ് കേയ മത്സരിച്ചത്.

മത്സരത്തിലെ മൊത്തത്തിലുള്ള റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, ഡെഡ്‌ലിഫ്റ്റ് വിഭാഗത്തിൽ വെള്ളി മെഡൽ നേടാൻ കേയയ്ക്ക് സാധിച്ചു. 90 കിലോ സ്ക്വാട്ട്, 50 കിലോ ബെഞ്ച് പ്രസ്, 140 കിലോ ഡെഡ്‌ലിഫ്റ്റ് എന്നിവയുൾപ്പെടെ ആകെ 280 കിലോയാണ് താരം ഉയർത്തിയത്. അയർലൻഡിന്റെ ബ്ലാത്തനൈഡ് ഒ'ഡ്വയറും 140 കിലോ ഉയർത്തിയെങ്കിലും, ഡെഡ്‌ലിഫ്റ്റ് വിഭാഗത്തിൽ അവരെക്കാൾ മുന്നിലെത്തിയതിനാലാണ് കേയയ്ക്ക് വെള്ളി മെഡൽ ലഭിച്ചത്. ഈ ഇനത്തിൽ 165 കിലോ ഉയർത്തിയ ഫ്രാൻസിന്റെ ഇനസ് ഹെർബോക്സിനാണ് സ്വർണം.

കേയയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. കഴിഞ്ഞ വർഷത്തെ ദേശീയ ചാംപ്യൻഷിപ്പിൽ 82.5 കിലോ സ്ക്വാട്ട്, 47.5 കിലോ ബെഞ്ച് പ്രസ്, 127.5 കിലോ ഡെഡ്‌ലിഫ്റ്റ് എന്നിവയുൾപ്പെടെ ആകെ 257.5 കിലോയായിരുന്നു താരം ഉയർത്തിയത്. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ 95 കിലോ സ്ക്വാട്ട്, 52.5 കിലോ ബെഞ്ച് പ്രസ്, 140 കിലോ ഡെഡ്‌ലിഫ്റ്റ് എന്നിവയോടെ ആകെ 287.5 കിലോ എന്ന സ്കോർ കേയ സ്വന്തമാക്കിയിരുന്നു.

English Summary:

Powerlifter Kaya Banerji is facing wide cyberattacks and online intersexual harassment aft winning a metallic medal astatine the 2026 IPF World Junior Classic Powerlifting Championship. She revealed connected Instagram that her likeness is being utilized to make fake AI-generated images and fraudulent accounts, starring to distress.

Read Entire Article