അസ്ടെക്ക റെഡി... ഇനി കളികാലം! ലോകകപ്പിലെ ആദ്യ മത്സരം മെക്സിക്കോ vs ദക്ഷിണാഫ്രിക്ക

1 month ago 7

മനോരമ ലേഖകൻ

Published: June 11, 2026 09:07 AM IST

1 minute Read


മെക്സിക്കോ ടീം പരിശീലനത്തിൽ.
മെക്സിക്കോ ടീം പരിശീലനത്തിൽ.

മെക്സിക്കോ സിറ്റി∙ ഇന്ന് ജൂൺ 11. അസ്ടെക്ക സ്റ്റേഡിയത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനത്തിന് അരങ്ങൊരുങ്ങിക്കഴി‍ഞ്ഞു. ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സഹ ആതിഥേയ ടീമായ മെക്സിക്കോയും ആഫ്രിക്കൻ കരുത്തുമായെത്തുന്ന ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നു. 16 വർഷം മുൻപ് മറ്റൊരു ജൂൺ 11ന് ആയിരുന്നു ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം.

What you should work next

ജൊഹാനസ്ബർഗിലെ സോക്കർസിറ്റി സ്റ്റേഡിയത്തിൽ ഇതേ ടീമുകളാണ് അന്നു പോരാടിയത്. എന്നാൽ, 1–1 സമനിലയിൽ പിരിഞ്ഞ അന്നത്തെ മത്സരഫലം ആവർത്തിക്കാതെ വിജയത്തോടെ തുടങ്ങാനാകും, ഹവിയർ അഗ്വിറെ പരിശീലിപ്പിക്കുന്ന മെക്സിക്കോയും ഹ്യൂഗോ ബ്രൂസിന്റെ ശിക്ഷണത്തിലെത്തുന്ന ദക്ഷിണാഫ്രിക്കയും ലക്ഷ്യം വയ്ക്കുക.

എൺപതിനായിരത്തോളം കാണികളെ ഉൾക്കൊള്ളുന്ന അസ്ടെക്ക സ്റ്റേഡിയത്തിൽ നാട്ടുകാരുടെ പിന്തുണയാകും ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ മെക്സിക്കോയുടെ ഏറ്റവും വലിയ കരുത്ത്. മെക്സിക്കോ 2025 നവംബർ മുതൽ കളിച്ച 8 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല (6 ജയം, 2 സമനില).

മെക്സിക്കോ നിരയിൽ സെസാർ മോണ്ടസ്, എഡ്സൺ അൽവാരസ്, ലൂയിസ് ഷാവേസ്, അലക്സിസ് വേഗ എന്നിവർ പരുക്കിന്റെ പിടിയിലായിരുന്നെങ്കിലും ഇക്കഴിഞ്ഞ 5ന് സെർബിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ കളത്തിലിറങ്ങിയിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ പതിനേഴു കാരൻ ഗിൽബെർട്ടോ മോറ 40 വയസ്സുകാരനായ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവയും മെക്സിക്കോ നിരയിലുണ്ട്.

തങ്ങൾ ആതിഥേയത്വം വഹിച്ച 2010 ലോകകപ്പിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് കളിക്കുന്നത്. അവസാന നാല് മത്സരങ്ങളിൽ ഒരു വിജയം പോലുമില്ല (2 സമനില, 2 തോൽവി). പരുക്കു മാറിയതിനാൽ, ദക്ഷിണാഫ്രിക്കയുടെ ഓബ്രി മോഡിബ ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് പരിശീലകൻ ബ്രൂസ് പറഞ്ഞു.
 

English Summary:

Mexico volition look South Africa successful the opening lucifer of the FIFA World Cup astatine Azteca Stadium, marking a historical repetition of a fixture from 16 years ago. Both teams purpose for a winning start, with Mexico looking to leverage location vantage and an unbeaten streak.

Read Entire Article