‘അസ്വസ്ഥത തോന്നി, ഇതെപ്പോഴാണ് സംഭവിച്ചതെന്ന് അറിയില്ല’: കോലിയുടെ ‘ലൗ’ റിയാക്ഷനിൽ പ്രതികരിച്ച് മോഡൽ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 18, 2026 01:10 PM IST Updated: April 18, 2026 01:15 PM IST

2 minute Read

വിരാട് കോലി (X/@RCBTweets), ലിസ്‌ലാസ് (Instagram/lizlaz_tv)
വിരാട് കോലി (X/@RCBTweets), ലിസ്‌ലാസ് (Instagram/lizlaz_tv)

ബെംഗളൂരു ∙ ജര്‍മന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ ലിസ്‌‍ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിരാട് കോലിയുടെ ‘ലൈക്ക്’ കണ്ടതോടെ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് അരങ്ങേറിയത്. ഈ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ പിന്നാലെ നീക്കം ചെയ്തിരുന്നു. പക്ഷേ ഒറ്റ സംഭവം കൊണ്ട് ലിസ്‍ ലാസ് ഇന്ത്യയിലാകെ താരമായി. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിസ്‍ലാസ്. താൻ ആദ്യം സന്തോഷിച്ചെന്നും എന്നാൽ പിന്നീട് സാഹചര്യം പരിധിവിട്ട് വളരുന്നത് കണ്ട് അസ്വസ്ഥത തോന്നിയെന്നും ലിസ്‌ലാസ് പറഞ്ഞു.

‘‘അദ്ദേഹം പോസ്റ്റ് ലൈക്ക് ചെയ്തതിൽ എനിക്ക് വലിയ സന്തോഷമുണ്ടായിരുന്നു, എന്നാൽ പിന്നീട് അത് അൺലൈക്ക് ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തോട് അൽപം വിഷമം തോന്നി. കാരണം ഇത് എങ്ങനെ ഇത്ര വലിയ വാർത്തയായി എന്ന് എനിക്ക് പോലും അറിയില്ല. ആളുകൾ ഇത് എങ്ങനെ ശ്രദ്ധിച്ചു? ഒരുപക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇതല്ലായിരുന്നിട്ടും എങ്ങനെയാണ് ഇതിനെ ഒരു വാർത്തയാക്കി മാറ്റിയത്? എങ്കിലും അതിൽ ഞാൻ നന്ദിയുള്ളവളാണ്, അദ്ദേഹത്തിന്റെ പിന്തുണയെ ഞാൻ അംഗീകരിക്കുന്നു.’’– ലിസ് പറഞ്ഞു. വാർത്തകളിൽ ഇടംപിടിക്കുന്നത് വരെ ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും ഇൻഫ്ലുവൻസർ കൂട്ടിച്ചേർത്തു.

‘‘ഞാൻ ഉറക്കം ഉണർന്നപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു, അതു വല്ലാത്തൊരു അവസ്ഥയായിരുന്നു. അദ്ദേഹം എപ്പോഴാണ് ആ ചിത്രം ലൈക്ക് ചെയ്തതെന്ന് എനിക്കറിയില്ല, വാർത്തകളിലൂടെയാണ് ഞാൻ അത് അറിഞ്ഞത്. പല പ്ലാറ്റ്‌ഫോമുകളിലും എന്നെക്കുറിച്ച് വന്ന ലേഖനങ്ങൾ ഒരുപാട് പേർ കണ്ടെത്തി എനിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ചുതന്നു. ഇന്ന് എനിക്ക് ഒരുപാട് മെസേജുകൾ ലഭിച്ചു, ആളുകൾ ഇതിൽ വലിയ ആവേശത്തിലായിരുന്നു.’’– ലിസ്‌ലാസ് പറഞ്ഞു. ഇതിനിടെ കോലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടുള്ള തന്റെ പിന്തുണ പ്രകടിപ്പിക്കുന്ന ലിസ്‌ലാസിന്റെ പഴയൊരു വിഡിയോയും ഈ ചർച്ചകൾക്കിടയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.

ബെംഗളൂരുവിൽ നിന്നുള്ള സുഹൃത്തുക്കളോടൊപ്പം മത്സരങ്ങൾ കണ്ട കഴിഞ്ഞ വർഷത്തെ ഐപിഎൽ കാലത്താണ് ആർസിബിയുമായുള്ള തന്റെ ബന്ധം ആരംഭിച്ചതെന്ന് ലിസ്‌ ലാസ് പറഞ്ഞു. ‘‘അത് കഴിഞ്ഞ വർഷത്തെ ഐപിഎൽ ആയിരുന്നു, എന്റെ ബെംഗളൂരു സുഹൃത്തുക്കളോടൊപ്പം ഞാൻ കളി കണ്ടുതുടങ്ങി. അത് പടരുന്ന ഒരു ആവേശമായിരുന്നു. ഞാനും ഒരു റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആരാധികയായി മാറുകയായിരുന്നു. തീർച്ചയായും നിങ്ങൾ ആർസിബിയെ പിന്തുണയ്ക്കുകയാണെങ്കിൽ, കാണാൻ ഏറ്റവും ആവേശമുള്ള താരം വിരാട് കോലിയാണ്. അദ്ദേഹം അത്ര മികച്ച കളിക്കാരനാണ്. അതുകൊണ്ട് അദ്ദേഹം ചിത്രം ലൈക്ക് ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു.’’ ലിസ് ലാസ് കൂട്ടിച്ചേർത്തു.

2025ൽ, നടിയും ഇൻഫ്ലുവൻസറുമായ അവനീത് കൗറിന്റെ ഫോട്ടോ കോലിയുടെ അക്കൗണ്ടിൽനിന്നു ലൈക്ക് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നു. അന്നും ഇക്കാര്യം വ്യാപകമായ ചർച്ചകൾക്ക് കാരണമായി. അന്ന് കോലി ഒരു വിശദീകരണം നൽകിയിരുന്നു: ‘‘എന്റെ ഫീഡ് ക്ലിയർ ചെയ്യുന്നതിനിടയിൽ, അൽഗോരിതം തെറ്റായി ഒരു ലൈക്ക് രേഖപ്പെടുത്തിയതാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിന് പിന്നിൽ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു.’’– കോലി വ്യക്തമാക്കി.

‌ആരാണ് ലിസ്‌ലാസ് ?ലിസ്‌ലാസ് ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്; അമ്മ ജർമൻകാരിയും അച്ഛൻ ദക്ഷിണാഫ്രിക്കക്കാരനുമാണ്. ജർമൻ, ആഫ്രിക്കാൻസ് എന്നീ ഭാഷകൾക്ക് പുറമെ, ഡച്ച്, ഫ്രഞ്ച്, റഷ്യൻ, കൂടാതെ അല്പം സ്പാനിഷ് എന്നീ ഭാഷകളിലും ലിസ്‌ലാസിന് പ്രാവീണ്യമുണ്ട്. സൈക്കോളജിയിൽ എംഎസ്‌സി ബിരുദം നേടിയ അവർ സർട്ടിഫൈഡ് ലൈഫ് സേവിങ് നീന്തൽ താരം കൂടിയാണ്. ഫുഡ് വ്ലോഗിങ്, യാത്രകൾ, പാട്ടെഴുത്ത് എന്നിവയാണ് മറ്റു വിനോദങ്ങൾ. കോലി അവരുടെ പോസ്റ്റ് ലൈക്ക് ചെയ്തതായി പറയപ്പെട്ടതിന് പിന്നാലെ, ലിസ്‌ലാസ് ആർസിബിയുടെ ആരാധികയാണെന്നും കണ്ടെത്തി.

‌‘‘എന്റെ പ്രാദേശിക ടീമിനെ പിന്തുണയ്ക്കാൻ എനിക്കിഷ്ടമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വീടുപോലെ തോന്നുന്ന സ്ഥലം ബെംഗളൂരുവാണ്.’’– അവർ പറഞ്ഞു. ഇന്ത്യയിൽ വന്നതിന് ശേഷമാണ് ക്രിക്കറ്റ് പരിചയപ്പെട്ടതെങ്കിലും, കോലിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് ലിസ്‌ലാസ് തുറന്നുപറഞ്ഞു. ‘‘എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം’’ എന്നാണ് കോലിയെ ലിസ്‌ലാസ് വിശേഷിപ്പിച്ചത്.

English Summary:

Virat Kohli's Instagram similar connected German influencer LizLaz's station has sparked a monolithic online discussion. LizLaz has present responded to the situation, expressing archetypal happiness followed by discomfort arsenic the substance escalated.

Read Entire Article