അർജന്റീന ടീം പ്രതിസന്ധിയിൽ പോരാടുന്നത് അവർ ‘ഇന്ത്യൻസ്’ ആയതിനാൽ, പിന്നാലെ വിശദീകരിച്ച് സ്‌കലോനി– വിഡിയോ

4 days ago 1

ഓൺലൈൻ ഡെസ്‌ക്

Published: July 17, 2026 01:19 PM IST Updated: July 17, 2026 01:54 PM IST

1 minute Read

ലയണൽ സ്കലോനി  (Photo by JUAN MABROMATA / AFP)
ലയണൽ സ്കലോനി (Photo by JUAN MABROMATA / AFP)

അറ്റ്‌ലാന്റ∙ അർജന്റീന ടീം പ്രതിസന്ധികളിൽ പോരാടുന്നത് അവർ ‘ഇന്ത്യൻസ്’ ആയതിനാലാണെന്ന് കോച്ച് ലയണൽ സ്കലോനി. ‘ഇന്ത്യൻസ്’ എന്ന വാക്ക് ഉപയോഗിച്ചത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാം എന്നുള്ളതുകൊണ്ട് സ്കലോനി പിന്നീട് ഇത് വിശദീകരിച്ചു. ഇന്ത്യൻസ് എന്ന് ഉദ്ദേശിച്ചത് തദ്ദേശിയരായ അമേരിക്കക്കാർ എന്നതിന്റെ സ്പാനിഷ് വാക്കായ ഇൻഡിയോസ് എന്ന അർഥത്തിലാണെന്ന് സ്കലോനി പറഞ്ഞു. ഇത് ഇന്ത്യൻ പൗരൻ എന്ന അർഥത്തിലല്ല.

What you should work next

‘അവർ എങ്ങനെയുള്ളവരാണെന്ന് എനിക്കറിയാം, അവർ ഇൻഡിയോസ് ആണ്. ആ വാക്കിന്റെ ശരിയായ അർത്ഥം എടുക്കണം’– ലയണൽ സ്കലോനി പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

“YO LOS CONOZCO A ELLOS, SON INDIOS, SE CRIARON EN AMBIENTES DONDE NO LE TENÍAN MIEDO A NADA.

Eran los mejores en todos lados, de chiquitos todos esperaban mucho de ellos, nary les pesa la responsabilidad”.

Lionel Scaloni. 😮‍💨🇦🇷 pic.twitter.com/P4OaBbvjOO

— Sudanalytics (@sudanalytics_) July 15, 2026

തുടർന്ന് സ്കലോനി വിശദീകരിച്ചു: ‘അവർ എങ്ങനെയുള്ളവരാണെന്ന് എനിക്കറിയാം. അവർ മികച്ചവരാണ്. അവർ ഒന്നിനെയും ഭയപ്പെടാത്ത, എല്ലായിടത്തും മികച്ചവരായിരുന്ന, ചെറുപ്പം മുതലേ മത്സരിച്ച് പരിചയമുള്ളവരാണ്. എല്ലാവരും അവരിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ഉത്തരവാദിത്തം അവർക്ക് ഭാരമായി തോന്നില്ല.’– സ്കലോനി വിശദീകരിച്ചു. ‘ഇൻഡിയോസ്’ എന്ന വാക്ക് അമേരിക്കയിലെ യൂറോപ്യൻ കോളനിക്കാർ ഉപയോഗിച്ചിരുന്ന ഒരു പദമായതുകൊണ്ട് നെഗറ്റീവ് അർഥങ്ങൾ വന്നേക്കാം എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സ്കലോണി അത് തിരുത്തിയത്.

പ്രതിസന്ധി നേരിടുമ്പോണ് അർജന്റീന ടീം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്ന് കോച്ച് ലയണൽ സ്‌കലോനി. അർജന്റീന സമ്മർദത്തിലാകുമ്പോൾ എതിരാളികൾ എന്താണ് ചെയ്യേണ്ടതെന്ന് ശങ്കിക്കും. അതോടെ ജീവൻമരണപ്പോരാട്ടമാണ്. അവസാനനിമിഷം വരെ പൊരുതുന്നതാണ് ഈ ടീമിന്റെ സ്വഭാവം. അങ്ങനെ കളിച്ച ശേഷം പരാജയപ്പെട്ടാൽ പോലും വിഷമമില്ല.

ആന്തണി ഗോർഡൻ ഇംഗ്ലണ്ടിനു ലീഡ് നേടിക്കൊടുത്ത ശേഷമാണ് അർജന്റീന ഒന്നാന്തരം കളി പുറത്തെടുത്തത്. അവർ പോരാളികളാണ്. ഒരു കുടുംബം പോലെ കഴിയുന്ന അവരെ വലിയ ഉത്തരവാദിത്തങ്ങൾ തളർത്തില്ല. ഫൈനലിലും ടീം അവസാന നിമിഷം വരെ പൊരുതുമെന്നും സ്‍കലോനി പറഞ്ഞു.

English Summary:

Argentina's manager Lionel Scaloni states that the squad performs champion nether pressure, highlighting their warring tone and resilience. He believes they volition proceed to conflict until the precise end, adjacent successful the last match.

Read Entire Article