Published: July 25, 2026 09:41 AM IST Updated: July 25, 2026 03:41 PM IST
1 minute Read
ജനീവ ∙ ലോകകപ്പ് ഫൈനൽ ദിവസം അർജന്റീന ടീമംഗങ്ങളുടെ പെരുമാറ്റം അതിരുവിട്ടതായിരുന്നെന്ന് ലോകകപ്പ് ജേതാക്കളായ സ്പെയിൻ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂവന്തെ. അർജന്റീന താരങ്ങളുടെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ഫിഫ തീരുമാനിച്ച സാഹചര്യത്തിലാണു സ്പാനിഷ് കോച്ച് പ്രതികരിച്ചത്.
ഫൈനലിൽ, നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ ഫെറാൻ ടോറസ് നേടിയ എക്സ്ട്രാ ടൈം ഗോളിലാണ് സ്പെയിൻ 1–0ന് കീഴടക്കിയത്. ഇതിൽ പ്രകോപിതരായ അർജന്റീന താരങ്ങൾ സ്പെയിൻ ടീമംഗങ്ങൾക്കു നേരേ കയ്യേറ്റത്തിനു മുതിർന്നു. അർജന്റീന താരം ലിയാന്ദ്രോ പരേഡേസ് സ്പെയിൻ താരങ്ങളായ എറിക് ഗാർഷ്യയെയും ഗാവിയെയും ആക്രമിച്ചു.
‘ഇത് അംഗീകരിക്കാനാവുന്നതല്ല. മറ്റു കളിക്കാർക്കൊപ്പം ആഘോഷത്തിലായിരുന്നതിനാൽ ഞാനപ്പോൾ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് സംഭവമറിഞ്ഞത്. എന്നാൽ, സ്പെയിൻ കളിക്കാർ ഈ പ്രകോപനത്തെ സംയമനത്തോടെ സമീപിച്ചു. അതിനു ഞാനവരെ അഭിനന്ദിക്കുന്നു’’– ഫ്യൂവന്തെ പറഞ്ഞു.
English Summary:






English (US) ·