അർജന്റീന വിറച്ച ആ നിമിഷം! ലോകകപ്പിലെ മികച്ച ഗോ‍ൾ കാബോ വെർദെ താരം കബ്രാലിന്റേത്

1 month ago 6

മനോരമ ലേഖകൻ

Published: July 29, 2026 07:50 AM IST Updated: July 29, 2026 10:50 AM IST

1 minute Read

 AFP
കാബോ വെർദെയ്ക്കായി ഗോൾ നേടിയ സിഡ്നി ലോപ്പസ് കബ്രാളിന്റെ ആഹ്ലാദം. Photo: AFP

സൂറിക് ∙ ഫുട്ബോൾ ലോകകപ്പിൽ വമ്പൻ രാജ്യങ്ങളെ വിറപ്പിച്ച കുഞ്ഞൻ രാജ്യമായ കാബോ വെർദെയുടെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി. റൗണ്ട് ഓഫ് 32ൽ, അർജന്റീനയുമായുള്ള മത്സരത്തിൽ കാബോ വെർദെയ്ക്കായി സമനില പിടിച്ച സിഡ്നി ലോപസ് കബ്രാലിന്റെ ഗോൾ, ഫിഫ ‘ഗോൾ ഓഫ് ദ് ടൂർണമെന്റായി’ തിരഞ്ഞെടുത്തു.

ഫിഫ നടത്തിയ പബ്ലിക് വോട്ടിങ്ങിലാണ് കബ്രാലിന്റെ കേളിങ് ഷോട്ട്, ഗോൾ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എക്സ്ട്രാ ടൈമിൽ കബ്രാലിന്റെ ഗോളിലൂടെ കാബോ വെർദെ 2–2 സമനില നേടിയെങ്കിലും, മത്സരം 3–2ന് അർജന്റീന ജയിച്ചിരുന്നു. 308 ഗോളുകൾ പിറന്ന ലോകകപ്പിലെ മികച്ച 12 ഗോളുകളാണ് പബ്ലിക് വോട്ടിങ്ങിൽ ഉൾപ്പെടുത്തിയത്.

English Summary:

Cabo Verde's Sydney Lopes Cabral has scored the FIFA Goal of the Tournament, a singular accomplishment successful the World Cup. This public-voted goal, which secured a gully against Argentina, adds different feather to Cabo Verde's awesome shot journey.

Read Entire Article