അർജന്റീനയുടെ കളി കാണാൻ സ്റ്റേഡിയത്തിലേക്കില്ല, വീട്ടില്‍ ഇരുന്നാൽ കപ്പടിക്കുമെന്ന് പ്രസിഡന്റ്, ജാക്കറ്റ് മാറ്റില്ലെന്നും പ്രഖ്യാപനം

3 days ago 3

ഓൺലൈൻ ഡെസ്ക്

Published: July 17, 2026 10:38 PM IST

1 minute Read

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‍സർലൻഡിനെതിരെ ഗോൾ നേടിയ അലക്സിസ് മാക് അലിസ്റ്റർ, മെസ്സി എടുത്തുയർത്തി ആഘോഷിക്കുന്നു. (Photo by Odd ANDERSEN / AFP)
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‍സർലൻഡിനെതിരെ ഗോൾ നേടിയ അലക്സിസ് മാക് അലിസ്റ്റർ, മെസ്സി എടുത്തുയർത്തി ആഘോഷിക്കുന്നു. (Photo by Odd ANDERSEN / AFP)

ബ്യൂനസ് ഐറിസ്∙ ഫിഫ ലോകകപ്പിലെ അർജന്റീന– സ്പെയിൻ ഫൈനൽ പോരാട്ടം കാണാൻ അർജന്റീന പ്രസിഡന്റ് ജാവിയർ മിലി യുഎസിലേക്കു പോകില്ല. അർജന്റീനയിലെ വീട്ടിൽ തന്നെയിരുന്ന് ഫൈനലും കാണാനാണു തീരുമാനമെന്ന് ജാവിയർ മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച രാത്രി യുഎസിലെ ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ കലാശപ്പോര്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയ്ക്കൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫൈനൽ പോരാട്ടം കാണാന്‍ സ്റ്റേഡിയത്തിലുണ്ടാകുമെന്നാണു വിവരം. സമയമില്ലാത്തതുകൊണ്ടോ, മറ്റു കാരണങ്ങൾകൊണ്ടോ അല്ല അർജന്റീന പ്രസിഡന്റ് സ്റ്റേഡിയത്തിലേക്കു പോകാത്തത്. താൻ വീട്ടിലിരുന്നു കളി കണ്ടാൽ അർജന്റീന കപ്പടിക്കുമെന്നാണ് ജാവിയറിന്റെ വിശ്വാസം. ഇക്കാര്യം ജാവിയർ മിലി തുറന്നുപറയുകയും ചെയ്തു.

What you should work next

ലോകകപ്പിലെ അർജന്റീനയുടെ എല്ലാ മത്സരങ്ങളും ജാവിയർ മിലി കണ്ടത് അർജന്റീനയിലെ ഒലിവോസിലുള്ള വീട്ടിൽവച്ചാണ്. ഇവിടെനിന്നു കണ്ട ഏഴു മത്സരങ്ങളും അർജന്റീന വിജയിച്ചതിനാലാണ് ഫൈനലിലും ശീലം തുടരാൻ ജാവിയർ മിലി തീരുമാനിച്ചത്. കളി കാണുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ജാക്കറ്റ് ധരിക്കുന്നതു തുടരുമെന്നും അർജന്റീന പ്രസിഡന്റ് വ്യക്തമാക്കി. അര്‍ജന്റീനയുടെ ലോകകപ്പ് മത്സരങ്ങൾ കാണുമ്പോൾ ഒരു ജാക്കറ്റാണ് ജാവിയർ മിലി എല്ലാ ദിവസവും ഉപയോഗിച്ചത്.

‘‘തണുപ്പുള്ള സമയത്ത് ഞാൻ ഒരു ഓയിൽ കമ്പനിയുടെ ബ്രാൻഡഡ് ജാക്കറ്റാണു ധരിച്ചത്. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിന്റെ ദിവസം നല്ല ചൂടായിരുന്നു. ഞാൻ ജാക്കറ്റ് ഊരിമാറ്റി. അപ്പോഴാണ് സ്വിറ്റ്സർലന്‍ഡ് അർജന്റീനയ്ക്കെതിരെ ഗോളടിക്കുന്നത്. പിന്നീട് ഞാൻ ഈ ജാക്കറ്റ് ഊരിയിട്ടില്ല.’’– അർജന്റീന പ്രസിഡന്റ് വ്യക്തമാക്കി. ഇത്തരം വിചിത്രമായ രീതികള്‍ പിന്തുടരുന്നത് ടീമിനു ഭാഗ്യം കൊണ്ടുവരുമെന്നു കരുതുന്ന അർജന്റീന ആരാധകർ ഏറെയാണ്. അർജന്റീനയുടെ മത്സരങ്ങൾക്ക് ഒരു ജഴ്സി തന്നെ അലക്കാതെ ധരിക്കുന്നതും ഒരേ സീറ്റിൽ തന്നെ ഇരിക്കുന്നതും ആരാധകരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നു റിപ്പോർട്ടുകളുണ്ട്.

What you should work next

എന്തെങ്കിലും സംഭവിച്ചാൽ ‘മാൻഡ്രേക്ക്’ ആക്കിക്കളയുമെന്നു ഭയന്ന് അർജന്റീനയിലെ രാഷ്ട്രീയക്കാർ മത്സരങ്ങൾക്കു തൊട്ടുമുൻപ് ഫുട്ബോൾ താരങ്ങളുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാറുണ്ട്. 1990 ഫിഫ ലോകകപ്പിനിടെ ആ സമയത്തെ പ്രസിഡന്റായിരുന്ന കാർലോസ് മെനെം അർജന്റീന ടീമംഗങ്ങളെ കണ്ടിരുന്നു. അടുത്ത മത്സരത്തിൽ കാമറൂണിനോട് അർജന്റീന തോറ്റതോടെ പ്രസിഡന്റ് ‘ദുശ്ശകുനമാണെന്ന്’ വ്യാപക വിമർശനമുയർന്നു. അതിനു ശേഷം രാജ്യത്തിന്റെ പ്രസിഡന്റുമാർ ടീമിന്റെ പ്രധാന മത്സരങ്ങൾ സ്റ്റേഡിയങ്ങളിൽനിന്നു കാണുന്നത് ഒഴിവാക്കാറുണ്ട്.

English Summary:

Javier Milei, the President of the Argentina has decided not to be the FIFA World Cup last lucifer successful person, opting alternatively to ticker it from his location successful Argentina. This determination stems from his content that his beingness astatine location during each of Argentina's erstwhile matches led to their victories, and helium wishes to proceed this fortunate streak for the final.

Read Entire Article