‘അർജന്റീനയെ ലോകകപ്പിൽനിന്നു പുറത്താക്കൂ’: നിവേദനത്തിൽ ഒപ്പിട്ടത് 75 ലക്ഷത്തിലധികം പേർ

6 days ago 3

ഓൺലൈൻ ഡെസ്‌ക്

Published: July 15, 2026 03:37 PM IST Updated: July 15, 2026 04:54 PM IST

1 minute Read

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കറുത്ത ആം ബാൻ‍ഡ് ധരിച്ച് കളിക്കാനിറങ്ങുന്നു. Photo by DAVID RAMOS / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കറുത്ത ആം ബാൻ‍ഡ് ധരിച്ച് കളിക്കാനിറങ്ങുന്നു. Photo by DAVID RAMOS / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

അറ്റ്‌ലാന്റ ∙ 2026 ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന നിലവിലെ ചാംപ്യന്മാരായ അർജന്റീന ടീമിനെതിരായ മുറവിളി അവസാനിക്കുന്നില്ല. അർജന്റീനയെ ഫിഫ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 70 ലക്ഷത്തിലധികം ആളുകൾ ഒരു ഓൺലൈൻ നിവേദനത്തിൽ ഒപ്പുവച്ചതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റഫറിമാർ അർജന്റീനയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് ടീമിനെതിരെ പ്രതിഷേധം ഉയരുന്നത്.

What you should work next

‘‘ഫിഫയും റഫറിമാരും ലയണൽ മെസ്സിയോടും അർജന്റീനയോടും പക്ഷപാതപരമായി പെരുമാറുന്നു എന്നത് വ്യക്തമാണ്. വിജയിയെ ഇതിനകം തീരുമാനിച്ചിരിക്കുമ്പോൾ മറ്റു ടീമുകൾ എന്തിന് മത്സരിക്കണം? അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കി മറ്റെല്ലാവർക്കും ന്യായമായ അവസരം നൽകുക.’’– അർജന്റീനഔട്ട്.കോം എന്ന ക്യാംപെയ്ൻ പ്രസ്താവനയിൽ പറയുന്നു. ബുധനാഴ്ച പുലർച്ചെയോടെ, 75 ലക്ഷത്തിലധികം ആളുകൾ നിവേദനത്തിൽ ഒപ്പുവച്ചു എന്നാണ് റിപ്പോർട്ട്.

ജൂൺ 16 അർധരാത്രി 12.30ന് ആണ് അർജന്റീന ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം. അറ്റ്ലാന്റെ സ്റ്റേഡിയത്തിലാണ് മത്സരം. ഡിയേഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ വിവാദത്തിന് ഇടയാക്കിയ കുപ്രസിദ്ധ ഗോളും പിന്നീടു നൂറ്റാണ്ടിന്റെ ഗോളും പിറന്ന 1986ലെ മത്സരത്തിന്റെ നാൽപതാം വാർഷികത്തിലാണ് ഇരുടീമുകളും മുഖാമുഖമെത്തുന്നത്. മെസ്സി ആദ്യമായി ഇംഗ്ലണ്ടിനെതിരെ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

English Summary:

Protests erupt against Argentina up of their 2026 FIFA World Cup semi-final lucifer against England, with implicit 6 cardinal radical signing an online petition demanding their disqualification. The outcry stems from allegations that referees are biased successful favour of Argentina, starring to wide calls for fairness successful the tournament.

Read Entire Article