‘അർജന്റീനയോട് എല്ലാവർക്കും അസൂയ, ഞങ്ങൾ എല്ലാ കാര്യങ്ങളിലും മികച്ചത്’: വിലക്കണമെന്ന ക്യാംപെയ്ന് രൂക്ഷവിമർശനം

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: July 25, 2026 05:40 PM IST

1 minute Read

 AFP
സ്പാനിഷ് താരം മാർക് കുക്കുറെയ്യയുടെ വിജയാഹ്ലാദം, നിരാശയോടെ നില്‍ക്കുന്ന മെസ്സി. Photo: AFP

ബ്യൂനസ് ഐറിസ്∙ ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്‌പെയിനിനോട് അർജന്റീന തോറ്റതിന് പിന്നാലെ, ഇനിയുള്ള ലോകകപ്പുകളിൽ നിന്ന് അർജന്റീനയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഓൺലൈൻ ഹർജിക്കെതിരെ രൂക്ഷ പ്രതികരണവുമായി അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ. ലോകകപ്പ് ഫൈനലിനു ശേഷം ആരംഭിച്ച ‘അർജന്റീന ഔട്ട്’ ക്യാംപെയ്നിൽ ഏകദേശം 170 രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ 23,31,6108 വെരിഫൈഡ് ഒപ്പുകളാണ് ലഭിച്ചത്.

What you should work next

മത്സരത്തിൽ അർജന്റീനയുടെ പെരുമാറ്റം ഫുട്ബോൾ എന്ന സുന്ദരമായ കളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും, അതിനാൽ ഭാവി ലോകകപ്പുകളിൽ നിന്ന് അവരെ ഒഴിവാക്കണമെന്നുമാണ് ക്യാംപെയ്നിലെ ആവശ്യം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിവിധ പോസ്റ്റിലൂടെയാണ് ഹവിയർ മിലൈ ഇതിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്.

‘‘നിങ്ങൾക്ക് ശത്രുക്കളുണ്ടോ? അതിനർഥം നിങ്ങൾ എപ്പോഴെങ്കിലും ഒന്നിന് വേണ്ടി നിലകൊണ്ടു എന്നാണ്. ഞങ്ങൾ അർജന്റീനയ്ക്ക് വേണ്ടി നിലകൊള്ളുന്നു.’’– ഹവിയർ മിലൈ ഒരു പോസ്റ്റിൽ കുറിച്ചു. ‘‘അർജന്റീനയുടെ പ്രശ്നം ഞങ്ങൾ എപ്പോഴും വേറിട്ടുനിൽക്കുന്നു എന്നതാണ്. ഞങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാറില്ല, ആളുകൾക്ക് ഞങ്ങളോട് അസൂയയാണ്, ഞങ്ങൾ എല്ലാ കാര്യങ്ങളിലും മിടുക്കരാണ്.’’– പ്രസിഡന്റ് മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.

ഫൈനലിൽ അർജന്റീനയെ 1–0ന് വീഴ്ത്തിയാണ് സ്പെയിൻ, 16 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകകപ്പിൽ തങ്ങളുടെ രണ്ടാം മുത്തം പതിപ്പിച്ചത്. 106–ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. ഏറക്കുറെ ഏകപക്ഷീയമായിരുന്ന ഫൈനൽ പോരാട്ടം എക്സ്ട്രാ ടൈം വരെ നീട്ടിയെടുത്തത് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ ഉജ്വല സേവുകളായിരുന്നു.

English Summary:

Argentina faces calls for a prohibition from aboriginal World Cups aft losing to Spain successful the FIFA World Cup 2026 final, sparking a monolithic online petition. President Javier Milei has fiercely responded to the 'Argentina Out' campaign, defending the nation's competitory spirit.

Read Entire Article