Published: August 24, 2026 08:56 PM IST
1 minute Read
ആംസ്റ്റൽവീൻ ( നെതർലൻഡ്‌സ്) ∙ നിർണായക മത്സരത്തിൽ അർജന്റീനയോട് തോറ്റ് ഇന്ത്യൻ പുരുഷ ടീം ഹോക്കി ലോകകപ്പിൽനിന്ന് സെമിഫൈനൽ കാണാതെ പുറത്ത്. ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ അർജന്റീനയ്ക്കെതിരെ 3–5നാണ് ഇന്ത്യയുടെ തോൽവി. സെമി സാധ്യത നിലനിർത്താൻ കുറഞ്ഞത് രണ്ട് ഗോളുകളുടെയെങ്കിലും വ്യത്യാസത്തിൽ വിജയം അനിവാര്യമായിരുന്നു. എന്നാൽ മത്സരത്തിൽ ഒരിക്കൽ പോലും പ്രതീക്ഷ ഉണർത്താൻ ഇന്ത്യയ്ക്കായില്ല.
What you should work next
അർജന്റീനയ്ക്കായി തോമസ് ഡൊമെനെ (33, 45 മിനിറ്റുകൾ), ജോക്വിൻ ടോസ്കാനി (1, 53 മിനിറ്റുകൾ) എന്നിവർ രണ്ടു വീതം ഗോളുകൾ നേടിയപ്പോൾ, ആറാം മിനിറ്റിൽ നിക്കോളാസ് ഡെല്ല ടോറെയും ഗോൾ അടിച്ചു. ഇന്ത്യക്കായി സുഖ്ജീത് സിങ് 34, 58 മിനിറ്റുകളിൽ മികച്ച ഫീൽഡ് ഗോളുകൾ നേടി. മത്സരം അവസാനിക്കാൻ 36 മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ഇന്ത്യക്ക് ലഭിച്ച പെനൽറ്റി സ്ട്രോക്ക് ഹാർദിക് സിങ് ഗോളാക്കി മാറ്റിയതോടെ തോൽവിയുടെ ആഘാതം കുറഞ്ഞു.
രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ ദിവസം നെതർലൻഡ്സിനോടു 3–1 തോൽവി വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. എന്നാൽ, ശനിയാഴ്ച രണ്ടാം മത്സരത്തിൽ അർജന്റീന 3–1ന് ഇംഗ്ലണ്ടിനെ തോൽപിച്ചതോടെയാണ് ഇന്ത്യയ്ക്കു വീണ്ടും നേരിയ പ്രതീക്ഷയായത്. എന്നാൽ അർജന്റീനയ്ക്കെതിരായ തോൽവിയോടെ ആ പ്രതീക്ഷകളും അസ്തമിച്ചു.
∙ കാത്തിരിപ്പ് നീളുംലോകകപ്പ് ഹോക്കി കിരീടമെന്ന അരനൂറ്റാണ്ടത്തെ സ്വപ്നത്തിലേക്ക് ഇന്ത്യയുടെ കാത്തിരിപ്പ് നീളും. 1975ൽ ക്വാലലംപൂരിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച് അജിത് പാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള ടീം കിരീടം നേടിയതാണ് ലോകകപ്പിൽ ഇന്ത്യയുടെ ഏക കിരീട നേട്ടം. ടോക്കിയോ, പാരിസ് ഒളിംപിക്‌സുകളിലെ വെങ്കലനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ പുരുഷ ടീം ഇത്തവണ ലോകകപ്പിനിറങ്ങിയത്. ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് വിരമിച്ചതിനു ശേഷമുള്ള പുതിയ തലമുറയുടെ പോരാട്ടവീര്യവുമുണ്ടായിരുന്നു. എന്നാൽ രണ്ടാം റൗണ്ടിലെ വെല്ലുവിളികൾ താണ്ടാൻ കഴിയാതെ വന്നതോടെ കിരീടമില്ലാതെ ഇത്തവണയും മടക്കം.
English Summary:






English (US) ·