അർജന്റീനയ്ക്കു റഫറിയുടെ സഹായം ലഭിച്ചോ? ഈജിപ്തിന് പെനൽറ്റി കിക്ക് കിട്ടേണ്ടതായിരുന്നു, അൽവാരസിന്റേത് ഫൗൾ അല്ല!

1 week ago 3

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അർജന്റീന– ഈജിപ്ത് പോരാട്ടം. 79 മിനിറ്റുവരെ 2 ഗോളിനു പിന്നിൽനിന്ന അർജന്റീന 15 മിനിറ്റിനുള്ളിൽ 3 ഗോളുകൾ തിരിച്ചടിച്ച് അവിശ്വസനീയ വിജയം സ്വന്തമാക്കി. എന്നാൽ, മത്സരം അവസാനിച്ചതിനു പിന്നാലെ ഓൺഫീൽഡ് റഫറിയുടെയും വിഡിയോ അസിസ്റ്റന്റ് റഫറിയുടെയും (വിഎആർ) തീരുമാനങ്ങളെ ചോദ്യം ചെയ്തും അനുകൂലിച്ചും പ്രതികൂലിച്ചും ഫുട്ബോൾ ആരാധകരും മുൻ താരങ്ങളും രംഗത്തെത്തി.

What you should work next

സീന്‍ 1

67–ാം മിനിറ്റ്. മുസ്തഫ സീക്കോ ഈജിപ്തിന്റെ രണ്ടാം ഗോൾ നേടുന്നു. ഈജിപ്ത് താരങ്ങൾ ഗോൾ ആഘോഷം നടത്തുന്നതിനിടെ റഫറി വിഎആർ പരിശോധിക്കുന്നു. ഗോളിനുള്ള ബിൽഡപ്പിന്റെ തുടക്കത്തിൽ അർജന്റീന ഡിഫൻഡർ ലിസാൻദ്രോ മാർട്ടിനെസിനെ ഈജിപ്ഷ്യൻ താരം മർവാൻ അറ്റേയ ഫൗൾ ചെയ്തതായി കണ്ടെത്തിയ റഫറി, ഗോൾ നിഷേധിക്കുകയും അർജന്റീനയ്ക്ക് ഫ്രീകിക്ക് അനുവദിക്കുകയും ചെയ്യുന്നു.

വാദം: ഓൺ ഫീൽഡ് റഫറി ഫൗൾ വിളിക്കാതിരുന്ന സാഹചര്യത്തി‍ൽ വിഎആർ ഇടപെടേണ്ടിയിരുന്നില്ല. വളരെ നിസ്സാരമെന്നു തോന്നിക്കുന്ന ഫൗൾ വിഎആറിന് അവഗണിക്കാമായിരുന്നു. ഫൗളിനു ശേഷം ഇത്രയേറെ ടച്ചുകൾ ഉണ്ടായ സാഹചര്യത്തിൽ ഗോൾ നിഷേധിക്കുന്നത് ധാർമികതയല്ല.

യാഥാർഥ്യം: ഗോളിനു മുൻപ് നടന്ന എല്ലാ ട‌ച്ചുകളും പരിശോധിച്ച ശേഷമാണ് വിഎആർ തന്റെ നിർദേശം റഫറിയെ അറിയിക്കുക. ലിസാൻദ്രോ മാർട്ടിനെസിനെ മർവാൻ അറ്റേയ ഫൗൾ ചെയ്തതിനു പിന്നാലെയാണ് ഗോളിലേക്കുള്ള ബിൽഡപ് ആരംഭിച്ചത്. ഇതിനു ശേഷം അർജന്റീന താരങ്ങൾ ആരും പന്ത് ടച്ച് ചെയ്തിട്ടില്ല. ഇതോടെ ഫൗൾ നിലനിൽക്കും. വിഎആർ പരിശോധനയ്ക്ക് സമയക്രമമില്ല. ബോൾ ഇൻ പ്ലേ ആണെങ്കിൽ എത്ര സമയം മുൻപുള്ള ഫൗളും വിഎആറിന് പരിശോധിക്കാം.

argentina-1

സീൻ 2

91–ാം മിനിറ്റ്. അർജന്റീന ബോക്സിനുള്ളിൽ വച്ച് ഈജിപ്ത് താരം ഹംദി ഫാത്തിയുടെ ജഴ്സിയിൽ അർജന്റീനയുടെ അലക്സിസ് മക്അലിസ്റ്റർ പിടിച്ചുവലിക്കുന്നു. ഫാത്തി നിലത്തുവീണെങ്കിലും റഫറി ഫൗൾ അനുവദിച്ചില്ല. വിഎആർ പരിശോധനയിലും ഫൗൾ നൽകിയില്ല.

വാദം: ഫാത്തിയെ മക്അലിസ്റ്റർ ഫൗൾ ചെയ്യുമ്പോൾ പന്തുമായി ഇരുവരും കോൺടാക്ട് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഫൗൾ അനുവദിക്കേണ്ടതില്ല.

What you should work next

യാഥാർഥ്യം: ഫൗൾ നടക്കുമ്പോൾ പന്തുമായി ഇരുവരും കോൺടാക്ടിൽ ഇല്ലെങ്കിലും ആ സമയത്ത് പന്ത് ബോക്സിനുള്ളിൽ ഉണ്ടായിരുന്നു. പന്തുമായി കോൺടാക്ടിൽ ഉണ്ടായിരുന്ന സഹതാരം ഒമർ മർമൂഷിൽ നിന്ന് പാസ് സ്വീകരിക്കാൻ ഫാത്തിക്ക് അവസരമുണ്ടായിരുന്നു. ഇതാണ് മക്അലിസ്റ്ററുടെ ഫൗളിലൂടെ നഷ്ടമായത്. ഈ സാഹചര്യത്തിൽ ഹോൾഡിങ് ഫൗൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി മക്അലിസ്റ്ററിന് മഞ്ഞക്കാർഡ് നൽകാവുന്നതും ഈജിപ്തിന് പെനൽറ്റി കിക്ക് അനുവദിക്കാവുന്നതുമാണ്.

argentina-2

സീൻ‍ 3

92–ാം മിനിറ്റ്. മൂന്നാം ഗോളിനായി ഈജിപ്തിന് ലഭിച്ച അവസാന അവസരം. പെനൽറ്റി ബോക്സിന് ഉള്ളിൽനിന്ന് ഈജിപ്ത് താരം മുഹമ്മദ് സലായെ യൂലിയൻ അൽവാരസ് ഫൗൾ ചെയ്തെങ്കിലും റഫറി ഫൗൾ അനുവദിച്ചില്ല. വിഎആർ പരിശോധിച്ചെങ്കിലും ഓൺഫീൽഡ് റഫറി തന്റെ തീരുമാനം പുനഃപരിശോധിക്കാൻ തയാറായില്ല. തുടർന്ന് നടന്ന കൗണ്ടറിൽനിന്ന് അർജന്റീന മൂന്നാം ഗോൾ നേടി മത്സരം വിജയിക്കുന്നു.

വാദം: സലായുടെ ഫൗൾ വിഎആർ കൃത്യമായി പരിശോധിച്ചില്ല. ആ ഫൗൾ അനുവദിച്ചിരുന്നെങ്കിൽ ഈജിപ്തിന് പെനൽറ്റി കിക്ക് ലഭിക്കുകയും മത്സരം ജയിക്കാൻ അവസരമൊരുങ്ങുകയും ചെയ്തേനെ.

യാഥാർഥ്യം: സലായുടെ കാലിൽനിന്ന് പന്ത് നഷ്ടപ്പെട്ട ശേഷമാണ് അൽവാരസിന്റെ ഫൗൾ വരുന്നത്. ഇരുതാരങ്ങളുടെയും ബൂട്ടുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ സാഹചര്യത്തിൽ പന്തുമായി കോൺടാക്ട് ഇല്ലാതിരുന്നതാണ് റഫറി പരിഗണിക്കുക. ‍ഫൗൾ ഗുരുതരമാണെങ്കിൽ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ റഫറി നടപടികളിലേക്കു കടക്കുകയുള്ളൂ.

argentina-3

വിഎആർ വരുന്ന വഴി

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ 4 സന്ദർഭങ്ങളിലാണ് പ്രധാനമായും വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) ഇടപെടുന്നത്. ഈ 4 സന്ദർഭങ്ങളിലും ഓൺഫീൽഡ് റഫറിക്കു നിർദേശം നൽകുകയോ അഭിപ്രായം അറിയിക്കുകയോ ചെയ്യാൻ മാത്രമേ വിഎആറിന് അനുമതിയുള്ളൂ. അന്തിമ തീരുമാനം ഓൺഫീൽഡ് റഫറിയുടെ കയ്യിലാണ്.

1. ഗോൾ–രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ (ഇഫാബ്) നിയമപ്രകാരം ഒരു ടീം ഗോൾ നേടിക്കഴിഞ്ഞാൽ അറ്റാക്കിങ് ഫെയ്സ് പ്രോട്ടോക്കോൾ (ഗോൾ ബിൽഡപ്പിന്റെ തുടക്കം മുതലുള്ള ഭാഗം) വിഎആർ പരിശോധിക്കും. അറ്റാക്കിങ് ടീം ഏതെങ്കിലും തരത്തിലുള്ള ഫൗളിലൂടെയാണ് പന്തവകാശം നേടിയതെങ്കിൽ ഗോൾ നിഷേധിക്കാൻ നിയമമുണ്ട്.

What you should work next

2. പെനൽറ്റി കിക്ക്–ഒരു ഫൗളിന് ഓൺഫീൽഡ് റഫറി പെനൽറ്റി കിക്ക് അനുവദിക്കുകയോ നിഷേധിക്കുകയോ ചെയ്താൽ അവിടെ വിഎആറിന് ഇടപെടാം. ഫൗൾ പരിശോധിച്ച ശേഷം കിക്ക് നൽകാനോ നൽകിയ കിക്ക് പിൻവലിക്കാനോ ഓൺഫീൽഡ് റഫറിക്ക് നിർദേശം നൽകാൻ വിഎആറിന് സാധിക്കും.

3. റെഡ് കാർഡ്–ഒരു താരത്തിന് ഓൺഫീൽഡ് റഫറി നേരിട്ട് ചുവപ്പു കാർഡ് നൽകിയാൽ ഫൗൾ പുനഃപരിശോധിക്കാൻ വിഎആറിന് സാധിക്കും. ഫൗളിന്റെ ഗൗരവം കണക്കിലെടുത്ത് റെഡ് കാർഡ് നൽകണോ വേണ്ടയോ എന്ന് വിഎആർ ഓൺഫീൽഡ് റഫറിയോട് നിർദേശിക്കും. രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകുമ്പോഴും വിഎആർ പരിശോധന നടത്തും.

4. ആളുമാറി തീരുമാനം–ഒരു താരം ചെയ്ത ഫൗളിന് മറ്റൊരു താരത്തിന് ആളുമാറി കാർഡ് നൽകിയാൽ അത് തിരുത്താൻ വിഎആറിനു റഫറിയോടു നിർദേശിക്കാം.

വിഎആറിനെക്കുറിച്ചും ഇതിനു പിന്നിലെ നിയമത്തെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തതാണ് വിവാദങ്ങൾക്ക് കാരണം. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിഎആർ കാര്യങ്ങൾ പരിശോധിക്കുന്നതും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഓൺഫീൽഡ് റഫറിക്കു കൈമാറുന്നതും. അതു സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ഓൺഫീൽഡ് റഫറിക്ക് അധികാരമുണ്ട്. ഇവിടെ വൈകാരികമായല്ല, നിയമവശം പരിശോധിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുക. അർജന്റീന– ഈജിപ്ത് മത്സരത്തിലെ എല്ലാ തീരുമാനങ്ങളും ഇപ്രകാരം ഉണ്ടായതാണ്.

വിഎആറിനെതിരെ പരാതിയുമായി ഈജിപ്ത്

അർജന്റീനയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ വിഎആർ തീരുമാനങ്ങൾക്കെതിരെ ഫിഫയ്ക്കു പരാതി നൽകി ഈജിപ്ത്. മത്സരം നിയന്ത്രിച്ച ഓൺഫീൽഡ് റഫറിക്കും വിഎആറിനും എതിരെ അന്വേഷണം നടത്തണമെന്നും അവരെ തുടർന്നുള്ള മത്സരങ്ങളിൽനിന്ന് വിലക്കണമെന്നും ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ (ഇഎഫ്എ) ആവശ്യപ്പെട്ടു. ഇരുവരുടെയും ഏകപക്ഷീയമായ തീരുമാനങ്ങളാണ് മത്സരം അർജന്റീനയ്ക്ക് അനുകൂലമാക്കിയതെന്നും ഇഎഫ്എ ആരോപിച്ചു.

‌എനിക്കിത് നിസ്സാരമായി കാണാൻ കഴിയില്ല. ഭാഗ്യദോഷത്തെപ്പറ്റി പറയാനുമില്ല. ഞങ്ങൾ ചതിക്കപ്പെട്ടു. ഇത് അനീതിയാണ്. ലഭിക്കേണ്ടിയിരുന്ന പെനൽറ്റി കിക്ക് നഷ്ടപ്പെട്ടു. അതിൽ വിഎആർ പരിശോധന ഉണ്ടായിരുന്നില്ല. അവർക്ക് ലോകചാംപ്യന്മാരെ നിലനിർത്തണമായിരുന്നു. മെസ്സിയെ നിലനിർത്തണമായിരുന്നു. ഇനി ഈ ലോകകപ്പിലെ ഒരു മത്സരവും ഞാൻ കാണില്ല’

മത്സരത്തിന്റെ തുടക്കം മുതൽ റഫറി ഞങ്ങൾക്കെതിരായിരുന്നു. ഒരു രാജ്യത്തിന്റെ മുഴുവൻ പരിശ്രമങ്ങളെയാണ് അവർ ഇല്ലാതാക്കിയത്. ഈജിപ്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ ടൂർണമെന്റ് ഒരു തട്ടിപ്പാണ്. മറ്റൊരു ലോകകപ്പ് നേട്ടത്തിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ.

English Summary:

The Argentina vs. Egypt World Cup lucifer was a thrilling encounter, with Argentina staging a singular comeback. Following the game, determination has been important statement among shot fans and erstwhile players regarding the on-field referee and VAR decisions, which played a important relation successful the outcome.

Read Entire Article