‘അർജന്റീനെയാണോ സ്പെയിനിനെയാണോ പിന്തുണയ്ക്കുന്നത്?’: മാധ്യമങ്ങളുടെ ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി–വിഡിയോ

4 days ago 1

ഓൺലൈൻ ഡെസ്‌ക്

Published: July 17, 2026 03:19 PM IST Updated: July 17, 2026 06:48 PM IST

1 minute Read

ലയണൽ മെസ്സി (Photo by Odd ANDERSEN and Paul ELLIS / AFP), പിണറായി വിജയൻ (youtube/@CPIMKeralam), ലമീൻ യമാൽ (Photo by Odd ANDERSEN and Paul ELLIS / AFP)
ലയണൽ മെസ്സി (Photo by Odd ANDERSEN and Paul ELLIS / AFP), പിണറായി വിജയൻ (youtube/@CPIMKeralam), ലമീൻ യമാൽ (Photo by Odd ANDERSEN and Paul ELLIS / AFP)

തിരുവനന്തപുരം ∙ ഫിഫ ലോകകപ്പ് ഫൈനൽ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനം അവസാനിച്ചതിനു പിന്നാലെയായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഫൈനലിൽ അർജന്റീനെയാണോ സ്പെയിനിനെയാണോ പിന്തുണയ്ക്കുന്നതെന്ന് എന്ന ചോദ്യത്തിന് ‘നല്ല കളിക്കാർ ജയിക്കട്ടെ’ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ‘നിങ്ങൾ എല്ലാവരും ഓരോ ടീമിന്റെ ഭാഗമാണല്ലോ അല്ലേ..’ എന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. ഫൈനൽ മത്സരം കാണുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

What you should work next

ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഞായർ അർധരാത്രി 12.30ന് അർജന്റീനയും സ്പെയിനും ഏറ്റുമുട്ടും. നിലവിലെ ലോകചാംപ്യന്മാരാണ് അർജന്റീന. സ്പെയിൻ യൂറോപ്യൻ ചാംപ്യന്മാരും. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 2–1 ആവേശവിജയത്തോടെയാണ് ലയണൽ മെസ്സിയും സംഘവും തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ ഉറപ്പാക്കിയത്. 55–ാം മിനിറ്റിൽ ആന്റണി ഗോർഡന്റെ ഗോളിൽ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ 85ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും 90+2–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസും അർജന്റീനയ്ക്കായി സ്കോർ ചെയ്തു. ആദ്യ സെമിയിൽ ഫ്രാൻസിനെ 2–0നു കീഴടക്കിയാണു സ്പെയിൻ ഫൈനലിൽ കടന്നത്.

അർജന്റീനയുടെ 2 ഗോളുകൾക്കും വഴിയൊരുക്കിയത് ക്യാപ്റ്റൻ മെസ്സിയായിരുന്നു. ഇതോടെ, ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ ഫ്രാൻസിന്റെ കിലിയൻ എംബപെയെ പിന്നിലാക്കി ലയണൽ മെസ്സി മുന്നിലെത്തി. ഇരുവരും 8 ഗോളുകൾ വീതം നേടിയെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ മെസ്സി മുന്നിലാണ് (4 അസിസ്റ്റുകൾ). എംബപെയ്ക്ക് 3 അസിസ്റ്റുകളാണുള്ളത്.

English Summary:

Pinarayi Vijayan offered a witty effect to reporters asking astir his FIFA World Cup last preferences, stating 'May the bully players win' erstwhile asked if helium supported Argentina oregon Spain. He besides playfully questioned the reporters astir their ain squad allegiances, adding an constituent of lightheartedness to the governmental property conference.

Read Entire Article