‘അർജുനാണ് എന്റെ ഹൃദയം മുഴുവൻ; സാനിയയെ ഈ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാനാകില്ല...’: വികാരാധീനയായി സാറ– വിഡിയോ

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 15, 2026 02:58 PM IST Updated: March 15, 2026 03:13 PM IST

1 minute Read

അർജുൻ തെൻഡുൽക്കറും സാറ തെൻഡുൽക്കറും (ഇടത്), സാറ തെൻഡുൽക്കർ പ്രസംഗിക്കുന്നു (വലത്) Instagram/saratendulkar/)
അർജുൻ തെൻഡുൽക്കറും സാറ തെൻഡുൽക്കറും (ഇടത്), സാറ തെൻഡുൽക്കർ പ്രസംഗിക്കുന്നു (വലത്) Instagram/saratendulkar/)

മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറുടെ വിവാഹവേളയിൽ അർജുന്റെ സഹോദരി സാറ തെൻഡുൽക്കർ നടത്തിയ വൈകാരിക പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അർജുനെക്കുറിച്ചും വധു സാനിയ ചാന്ദോക്കിനെക്കുറിച്ചും ആണ് സാറയുടെ ഹൃദയസ്പർശിയായ വാക്കുകൾ. സദസ്സിൽനിന്ന് ഉയരുന്ന നിറഞ്ഞ കയ്യടികൾക്കിടെ അർജുനും സാനിയയും തനിക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് സാറ വ്യക്തമാക്കി.

‘‘സാനിയ, എനിക്ക് എപ്പോഴും വേണമെന്ന് ആഗ്രഹമുണ്ടായിരുന്ന, എന്നാൽ ഒരിക്കലും ലഭിക്കാതിരുന്ന സഹോദരിയാണ് നീ. സാനിയ എനിക്ക് ഒരു സഹോദരഭാര്യ എന്നതിനേക്കാൾ ഉപരിയായി സത്യമായും ഒരു സഹോദരിയെപ്പോലെയാണ്. എന്റെ അമ്മ പറഞ്ഞതുപോലെ, നിന്നെ എനിക്ക് ഈ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിയില്ല, കാരണം നീ വർഷങ്ങളായി ഈ കുടുംബത്തിന്റെ ഭാഗമാണ്.’’ – സാറ പറഞ്ഞു.

വൈകാരികമായ തന്റെ പ്രസംഗം തുടർന്നുകൊണ്ട് അവൾ പറഞ്ഞു: ‘‘നിന്റെ ഈ മാറ്റം (ദാമ്പത്യ ജീവിതത്തിലേക്കുള്ള പ്രവേശനം) വളരെ സുഗമമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം, എല്ലാവരും നിന്നെ സ്നേഹിക്കുകയും ലോകത്തിലെ എല്ലാ വാത്സല്യവും നിനക്ക് നൽകുകയും ചെയ്യുന്നു.’’.

Sara Tendulkar Emotional code for Arjun Tendulkar and Saaniya 🥹❤️

Sara : My member is my Heart Now my bosom belongs to Saaniya truthful delight ..... pic.twitter.com/T2RQPKk3Hr

— Jeet (@JeetN25) March 13, 2026

സഹോദരൻ അർജുനോടുള്ള ആഴമായ സ്നേഹത്തെക്കുറിച്ചും സാറ വാചാലയായി. ‘‘വിവാഹനിശ്ചയ സമയത്തു ഞാൻ പറഞ്ഞതുപോലെ, എന്റെ സഹോദരനാണ് എന്റെ ഹൃദയം മുഴുവൻ. ഇപ്പോൾ എന്റെ ഹൃദയം നിന്റേതാണ്, സാനിയ. അതുകൊണ്ട് ദയവായി അവനെ നോക്കണം, സ്നേഹിക്കണം, ലാളിക്കണം, പരിഗണിക്കണം; അവൻ നിനക്കും അതുപോലെ തന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’ – സാറ പറഞ്ഞു.

ദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് സാറ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ‘‘ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങൾക്ക് എല്ലാ സ്നേഹവും സമൃദ്ധിയും സന്തോഷവും ലോകത്തിലെ സകല നന്മകളും ഞാൻ നേരുന്നു.’’ – സാറ വ്യക്തമാക്കി.

ഈ മാസം 5ന് ആയിരുന്നു അർജുനും സാനിയയും തമ്മിലുള്ള വിവാഹം. ഇന്ത്യ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്ന അർജുൻ, നിലവിൽ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിലും ആഭ്യന്തര ക്രിക്കറ്റിൽ ഗോവ ടീമിലും അംഗമാണ്. വ്യവസായ പ്രമുഖൻ രവി ഘായിയുടെ ചെറുമകളാണ് സാനിയ. വിവാഹഘോഷങ്ങളിൽനിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പലഘട്ടങ്ങളായി സമൂഹമാധ്യമത്തിലൂടെ പുറത്തുവരുന്നതേയുള്ളൂ.

English Summary:

Arjun Tendulkar's wedding saw a viral infinitesimal with his sister Sara Tendulkar's affectional speech, highlighting her heavy enslaved with him and his bride, Saaniya Chandok. Sara's heartfelt words welcomed Saaniya Chandok into the household and expressed her emotion for some her member and her caller sister-in-law.

Read Entire Article