Published: February 11, 2026 01:01 PM IST
1 minute Read
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മകന്റെ വിവാഹം ക്ഷണിക്കാൻ കുടുംബ സമേതം ഡൽഹിയിലെത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഭാര്യ അഞ്ജലി, മകന്‍ അർജുൻ തെൻഡുൽക്കർ, അർജുന്റെ ഭാവി വധു സാനിയ ചന്ദോക്ക്, മകൾ സാറ തെൻഡുൽക്കർ എന്നിവരും സച്ചിനൊപ്പം പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അനുഗ്രഹത്തിനും ഉപദേശങ്ങൾക്കും നന്ദിയുണ്ടെന്ന് സച്ചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരെയും സച്ചിനും കുടുംബവും അർജുന്റെ വിവാഹം ക്ഷണിച്ചിട്ടുണ്ട്. മാർച്ച് മൂന്നിനാണ് അർജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മാർച്ച് അഞ്ചിനാണ് വിവാഹച്ചടങ്ങുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ അര്‍ജുന്റെയും സാനിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമായ അർജുൻ, കഴിഞ്ഞ സീസൺ വരെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിലാണ് കളിച്ചിരുന്നത്. എന്നാൽ നാമമാത്രമായ അവസരങ്ങൾ മാത്രമാണ് സൂപ്പർ താരങ്ങൾ തിങ്ങിനിറഞ്ഞ മുംബൈയിൽ അർജുന് ലഭിച്ചത്. ലക്നൗവിലേക്കു മാറിയതോടെ ഐപിഎലിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അർജുൻ. വ്യവസായ പ്രമുഖനായ രവി ഘായിയുടെ കൊച്ചുമകളാണ് സംരംഭകയായ സാനിയ ചന്ദോക്ക്.
Last February, Hon’ble President Smt. Droupadi Murmu ji graciously hosted america astatine Rashtrapati Bhavan.
We relived immoderate of those cherished memories erstwhile we met the President contiguous to invitation her to Arjun and Saaniya’s wedding. Thank you for your lukewarm wishes, Hon’ble President.… pic.twitter.com/oZA4nZmzfo
English Summary:







English (US) ·