അർജുൻ തെൻഡുൽക്കറുടെ വിവാഹം, തിരക്കുകൾ മാറ്റിവച്ച് ഗൗതം ഗംഭീർ, ലോകകപ്പ് താരങ്ങളും പങ്കെടുത്തു?

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: March 05, 2026 06:10 PM IST

1 minute Read

അര്‍ജുൻ തെൻഡുൽക്കറും സാനിയയും സച്ചിൻ തെൻഡുൽക്കർ, അഞ്ജലി, സാറ തെൻഡുൽക്കർ എന്നിവർക്കൊപ്പം വിവാഹ വേദിയിൽ
അര്‍ജുൻ തെൻഡുൽക്കറും സാനിയയും സച്ചിൻ തെൻഡുൽക്കർ, അഞ്ജലി, സാറ തെൻഡുൽക്കർ എന്നിവർക്കൊപ്പം വിവാഹ വേദിയിൽ

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ മകനുമായ അർജുൻ തെൻഡുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി. മുംബൈയിലെ ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിൽ രാജ്യത്തെ ക്രിക്കറ്റ്, ബോളിവുഡ്, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അടുത്ത ബന്ധുക്കളുമാണു പങ്കെടുത്തത്. ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ക്രിക്കറ്റ് തിരക്കുകൾ മാറ്റിവച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും കുടുംബവും ചടങ്ങിനെത്തി. അതേസമയം ലോകകപ്പ് ടീം ക്യാംപിലുള്ള ചില താരങ്ങളും വിവാഹ ആഘോഷങ്ങളുടെ ഭാഗമായതായി റിപ്പോർട്ടുകളുണ്ട്.

മുംബൈയിലെ സെമി ഫൈനലിനൊരുങ്ങുന്ന ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ മുംബൈയിലെ ദ് സെന്റ് റെജിസ് ഹോട്ടലിലാണു താമസിക്കുന്നത്. ഇതേ ഹോട്ടലിൽ വച്ചാണ് അർജുന്റെ വിവാഹച്ചടങ്ങുകളും നടന്നത്. ഇത് ഇന്ത്യൻ താരങ്ങൾക്കുവിവാഹത്തിൽ പങ്കെടുക്കാൻ സൗകര്യമായി. അർജുന്റെ സഹോദരി സാറ തെൻഡുൽക്കറുടെ അടുത്ത സുഹൃത്താണ് സാനിയ ചന്ദോക്ക്. ഗ്രാവിസ് ഗ്രൂപ്പ് ചെയർമാൻ രവി ഘായിയുടെ കൊച്ചുമകളാണ് സാനിയ. മുൻ ഇന്ത്യൻ താരങ്ങളായ എം.എസ്.ധോണി, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിങ്, സുരേഷ് റെയ്ന എന്നിവരും കുടുംബ സമേതം വിവാഹത്തിനെത്തിയിരുന്നു.

#WATCH | Mumbai: Indian Men's cricket squad main selector, Ajit Agarkar, on with his wife, Fatima Ghadially, arrives to be the wedding ceremonial of Arjun Tendulkar and Saaniya Chandhok. pic.twitter.com/PCV6ZCFqiA

— ANI (@ANI) March 5, 2026

ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി മുംബൈയിലുള്ള ഐസിസി ചെയർമാൻ ജയ്ഷായും വിവാഹത്തിനായി ഹോട്ടലിലെത്തിയിരുന്നു. ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന ഖാൻ, നടൻ‌ അഭിഷേക് ബച്ചൻ, അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യറായി തുടങ്ങി പ്രമുഖരുടെ നീണ്ടനിര തന്നെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി. 

Arjun Tendulkar was feeling rather shy astatine his wedding. When his friends started joking with him and saying "bat dakhav, bat dakhav"he yet smiled a little.😂❤️ pic.twitter.com/cWnvw1upnu

— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) March 5, 2026

The beauteous look of Sara Tendulkar astatine her member Arjun Tendulkar’s wedding. ✨

Sara Tendulkar looks adjacent much beauteous successful a saree. ❤️ pic.twitter.com/z17wJC6qbU

— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) March 5, 2026

English Summary:

Arjun Tendulkar Ties the Knot with Sania Chandok

Read Entire Article