അർഷ്ദീപിനെ കെട്ടിപ്പിടിച്ച് പ്രീതി സിന്റ, പിന്നാലെ തുള്ളിച്ചാടി താരം; മുഹമ്മദ് ഷമിയുടെ പ്രതികരണം വൈറൽ– വിഡിയോ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 21, 2026 06:03 PM IST

1 minute Read

X/Cricket_live247/
ലക്‌നൗവിനെതിരെ മത്സരത്തിലെ വിജയത്തിനു ശേഷം പഞ്ചാബ് താരം അർഷ്‌ദീപ് സിങ്ങിനെ ആലിംഗനം ചെയ്യുന്ന ടീം സഹഉടമ പ്രീതി സിന്റ (ഇടത്), ഇതിനുശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന അർഷ്‌ദീപ് സിങ് (വലത്). ചിത്രം:X/Cricket_live247/

മുല്ലൻപുർ ∙ ഈ ഐപിൽ സീസണിൽ പഞ്ചാബ് കിങ്സ് അപരാജിത കുതിപ്പ് തുടരുകയാണ്. ആറു മത്സരങ്ങളിൽ അഞ്ചും വിജയിച്ചാണ് ശ്രേയസ്സ് അയ്യരുടെയും സംഘത്തിന്റെയും തേരോട്ടം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ച ലക്സൗ സൂപ്പർ ജയന്റ്‌സിനെതിരെ 54 റൺസിന്റെ ആധികാരിക വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്, ഈ സീസണിലെ ഉയർന്ന ടോട്ടലായി 254/7 നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ലക്നൗവിന് 20 ഓവറിൽ 5 വിക്കറ്റിന് 200 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

മത്സരശേഷം പഞ്ചാബ് കിങ്സ് സഹ ഉടമ പ്രീതി സിന്റയും പേസർ അർഷ്ദീപ് സിങ്ങും തമ്മിലുള്ള സ്നേഹോഷ്മളമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വിജയാഹ്ലാദപ്രകടനത്തിനിടെ അർഷ്ദീപ് സിങ്ങിനെ പ്രീതി സിന്റ ആലിംഗനം ചെയ്യുന്നതും പിന്നാലെ താരം കൈകളുയർത്തി ആഹ്ലാദം പ്രകടപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതു പ്രീതിയെയും അവിടെയുണ്ടായിരുന്ന ആരാധകരെയും ചിരിപ്പിച്ചു. അർഷ്ദീപിന്റെ പ്രതികരണം കണ്ട് ലക്നൗ പേസർ മുഹമ്മദ് ഷമിക്കും ചിരി അടക്കാനായില്ല. ഇതിനു ശേഷം മൂവരും കൂടി ദീർഘനേരം സംസാരിക്കുന്നുമുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായി.

Look astatine the happiness of Arshdeep Singh aft receiving a lukewarm hug from Preity Zinta pursuing PBKS’s triumph vs LSG. 😄

Mohammed Shami is inactive waiting for his chance. 😭 pic.twitter.com/mgGI9YyRCl

— Sonu (@Cricket_live247) April 20, 2026

പ്രശസ്ത ബോളിവുഡ് നടി കൂടിയായ പ്രീതി സിന്റ, പഞ്ചാബ് കിങ്സിന്റെ മിക്ക മത്സരങ്ങളും കാണാൻ സ്റ്റേഡിയത്തിലെത്താറുണ്ട്. നടിയുടെ വിനയത്തിനും ടൂർണമെന്റിലുടനീളം താരങ്ങൾക്കു നൽകുന്ന ശക്തമായ പിന്തുണയ്ക്കും ആരാധകർ അവരെ പ്രശംസിക്കാറുണ്ട്. 2008ൽ ഐപിഎൽ ആരംഭിച്ച സമയത്ത് നടന്ന ലേലത്തിലൂടെയാണ് പ്രീതി സിന്റ പഞ്ചാബ് കിങ്സിന്റെ (അന്ന് കിങ്സ് ഇലവൻ പഞ്ചാബ്) സഹഉടമയായത്.

ഏകദേശം 304 കോടി രൂപ മുടക്കി കെപിഎച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസോർഷ്യമാണ് ടീമിനെ വാങ്ങിയത് . ഇതിൽ ഏകദേശം 35 കോടി രൂപ പ്രീതി സിന്റ വ്യക്തിപരമായി നിക്ഷേപിച്ചതായാണ് കണക്കാക്കുന്നത്. ഈ നിക്ഷേപത്തിലൂടെ ടീമിൽ 23% ഓഹരി പ്രീതി സ്വന്തമാക്കി. ഇതോടെ ഐപിഎലിലെ ആദ്യ വനിതാ ഉടമ എന്ന നേട്ടവും അവർക്ക് ലഭിച്ചു. ഇതുവരെ ഐപിഎൽ കിരീടം നേടാത്ത ടീമുകളിലൊന്നാണ് പഞ്ചാബ്.

English Summary:

Punjab Kings are connected an unbeaten tally successful IPL 2026, winning 5 retired of six matches. Their ascendant show includes a caller 54-run triumph implicit Lucknow Super Giants, wherever they posted a season-high full of 254/7. A heartwarming video of co-owner Preity Zinta hugging bowler Arshdeep Singh aft the triumph has gone viral, showcasing the team's celebratory tone and beardown bond.

Read Entire Article