ആ 15കാരനോട് ഇത് വേണ്ടായിരുന്നു! ടീമിന്റെ മോശം പ്രകടനത്തിൽ ഇരയായി വൈഭവ്; ശ്രേയസ്സ് അയ്യരുടെ ‘യുഗം’ അവസാനിച്ചോ?

1 week ago 4

2026ലെ ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത ദിനങ്ങളാണ്. അയർലൻഡിനെതിരെയുള്ള രണ്ടു ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലും ഒരൊറ്റ വിജയം പോലും നേടാനാകാതെയാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം മടങ്ങുന്നത്. തോൽവികളുടെ ആഘാതത്തേക്കാൾ ഉപരിയായി, ടീം മാനേജ്മെന്റിന്റെ അസ്ഥിരമായ തീരുമാനങ്ങളും 15 വയസ്സ് മാത്രം പ്രായമുള്ള യുവ പ്രതിഭ വൈഭവ് സൂര്യവംശിയെ കൈകാര്യം ചെയ്ത രീതിയുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വിദ്ഗ്ധരുടെ കടുത്ത വിമർശനങ്ങൾക്കും വഴിവച്ചിരിക്കുന്നത്.

What you should work next

∙ ‘പരിഭ്രാന്തിയല്ല, ദിശാബോധമാണ് ആവശ്യം’ട്വന്റി20 ഫോർമാറ്റിൽ ഒരു ചാംപ്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്ക് ഇത് ആദ്യത്തെ വലിയ പരീക്ഷണമായിരുന്നു. പരുക്കിൽ നിന്നുള്ള സ്വന്തം തിരിച്ചുവരവിനൊപ്പം നായകന്റെ ഭാരവും ചുമലിലേറ്റിയ അയ്യർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. പരമ്പരയിലെ സമ്പൂർണ പരാജയത്തോടെ അയ്യരെ നായകസ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം ശക്തമാകുമ്പോൾ, അതിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ.

‘‘ഒരു ചാംപ്യൻ ടീമിന്റെ നായകസ്ഥാനം ഒരാളെ ഏൽപ്പിക്കുമ്പോൾ, അയാൾക്ക് സ്വന്തം ടീമിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടി നൽകണം. ആദ്യമായി ക്യാപ്റ്റനാകുമ്പോൾ ടീമിനെ എങ്ങോട്ട് നയിക്കണം എന്ന് പറയുന്നതിനേക്കാൾ, നിലവിലുള്ള ടീമിനെ കൈകാര്യം ചെയ്യാനാണ് ഏതൊരാളും ശ്രമിക്കുക.’’– അഭിഷേക് നായർ പറഞ്ഞു.

ശ്രേയസ് അയ്യരെ പെട്ടെന്ന് മാറ്റുന്നത് ടീമിൽ കൂടുതൽ അരാജകത്വം മാത്രമേ സൃഷ്ടിക്കൂ എന്നും അഭിഷേക് നായർ മുന്നറിയിപ്പ് നൽകി. രോഹിത് ശർമ, വിരാട് കോലി എന്നിവർക്കും ഹാരി ബ്രൂക്കിനെപ്പോലെയുള്ള വിദേശ താരങ്ങൾക്കും നൽകിയതുപോലെ ടീമിന്റെ പൂർണ ഉത്തരവാദിത്തം അയ്യർക്കും നൽകണം. ഐപിഎലിൽ തുടർച്ചയായി രണ്ടു തവണ തന്റെ ഫ്രാഞ്ചൈസിയെ ഫൈനലിൽ എത്തിക്കുകയും ഒരു തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത അയ്യരുടെ നായകപാടവത്തെ അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. ഹ്രസ്വമായ പരാജയങ്ങളുടെ പേരിൽ പരിഭ്രാന്തരാകാതെ, ടീമിന് കൃത്യമായൊരു ദിശാബോധം നൽകുകയാണ് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് ഇപ്പോൾ ചെയ്യേണ്ടത്.

∙ ഇംഗ്ലിഷ് മണ്ണിലെ ‘ഷോർട്ട് ബോൾ’ കെണി

ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാരെല്ലാം നേരിട്ട പ്രധാന വെല്ലുവിളി ഷോർട്ട് ബോളുകളായിരുന്നു. അയർലൻഡിലും ഇംഗ്ലണ്ടിലും ആതിഥേയർ കൃത്യമായ പ്ലാനിങ്ങോടെയാണ് ഇന്ത്യൻ ബാറ്റർമാരെ നേരിട്ടത്. ഷോർട്ട് ബോളുകളെ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ നിര പരാജയപ്പെട്ടു. ബോളിങ്ങിൽ അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻ നിരയിലും സ്ഥിരതയില്ലായ്മ പ്രകടമായിരുന്നു. ഫോമില്ലായ്മയും പരുക്കുകളും ടീമിനെ ബാധിച്ചപ്പോൾ, സായ്‌രാജ് ബഹുതുലെയെപ്പോലെയുള്ള സപ്പോർട്ട് സ്റ്റാഫുകൾ കളിക്കാരെ ഒഴിവാക്കുന്നതിന് പകരം അവർക്ക് ആത്മവിശ്വാസം നൽകി കൂടെ നിർത്തണമെന്നാണ് അഭിഷേക് നായർ ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന ലോകകപ്പിന് മുൻപ് ഇതൊരു മുന്നറിയിപ്പായി കണ്ട്, പിഴവുകൾ തിരുത്തി ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിൽ പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. Reuters/Cat Goryn

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിൽ പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. Reuters/Cat Goryn

∙ മാനേജ്മെന്റിന്റെ കടുംവെട്ടിന് ഇരയായ വണ്ടർകിഡ്

ഈ പര്യടനത്തിലെ ഏറ്റവും സങ്കടകരമായ കാഴ്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെന്ന വിസ്മയ പ്രതിഭയെ ടീം കൈകാര്യം ചെയ്ത രീതിയായിരുന്നു. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായിരുന്ന സഞ്ജു സാംസൺ ആദ്യ മൂന്ന് മത്സരങ്ങളിൽ (5, 0, 1) പരാജയപ്പെട്ടപ്പോഴാണ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ഇലവനിൽ അവസരം ലഭിക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും വലിയ സ്കോറുകൾ നേടിയില്ലെങ്കിലും (14, 13, 15) തനിക്ക് ലഭിച്ച തുടക്കങ്ങളിൽ അതീവ പ്രതിഭയുടെ മിന്നലാട്ടങ്ങൾ സമ്മാനിക്കാൻ ആ കൗമാരക്കാരന് സാധിച്ചിരുന്നു. രണ്ട് തവണ ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായതെങ്കിലും, ആ ഇന്നിങ്സുകളിലെല്ലാം മികച്ച രണ്ട് സിക്സറുകൾ സൂര്യവംശിയുടെ ബാറ്റിങ് മികവിന്റെ തെളിവായിരുന്നു.

എന്നാൽ അഞ്ചാം ട്വന്റി20യിൽ സൂര്യവംശിയെ പെട്ടെന്ന് ടീമിൽ നിന്ന് ഒഴിവാക്കി സഞ്ജുവിനെ തിരികെ കൊണ്ടുവരാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറെയും ഇംഗ്ലണ്ട് സ്പിൻ ഇതിഹാസം ഗ്രെയിം സ്വാനിനെയും കടുത്ത ഭാഷയിൽ വിമർശിക്കാൻ പ്രേരിപ്പിച്ചു.

∙ ‘അവൻ വൈകാരികമായി തളർന്നുപോയി’

വെറും മൂന്ന് മത്സരങ്ങൾക്ക് ശേഷം ഒരു 15 വയസ്സുകാരനെ പുറത്താക്കിയത് അവന്റെ ആത്മവിശ്വാസത്തെ പൂർണമായും തകർക്കുമെന്ന് ഗ്രെയിം സ്വാൻ അഭിപ്രായപ്പെട്ടു. ‘‘അവൻ പൂർണമായും തകർന്നുപോയിട്ടുണ്ടാകും. അത് അവന്റെ കരിയർ വളർച്ചയെ മൂന്നോ നാലോ മാസം പുറകോട്ട് വലിച്ചേക്കാം. അവൻ ടീമിന്റെ മോശം പ്രകടനത്തിന്റെ ഇരയായി മാറുകയായിരുന്നു. ഒരു 15 വയസ്സുകാരന് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള കഴിവുണ്ടെങ്കിൽ, അവനെ നമ്മൾ പരിപാലിക്കുകയാണ് വേണ്ടത്, അല്ലാതെ കരിയറിന്റെ തുടക്കത്തിൽ തന്നെ തള്ളിക്കളയുകയല്ല.’’– സ്വാൻ പറഞ്ഞു.

സുനിൽ ഗാവസ്കറും ഈ തീരുമാനത്തോട് പൂർണമായി വിയോജിച്ചു. സഞ്ജു ടീമിലേക്ക് വരുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ വൈഭവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കണമായിരുന്നു എന്നുമാണ് ഗാവസ്കർ പറഞ്ഞത്. പരാജയങ്ങളിൽ നിന്ന് താരം പഠിച്ചോ എന്ന് വിലയിരുത്താൻ ഒരു അവസരം കൂടി നൽകണമായിരുന്നു. കളി ജയിക്കാൻ മുതിർന്ന താരങ്ങൾക്ക് മുൻഗണന നൽകിയതാകാം മാനേജ്മെന്റ് ചെയ്തത്, എങ്കിലും ഒരു സീനിയർ താരം അവന്റെ തോളിൽ കൈവച്ച് ‘ഇതൊന്നും അവസാനമല്ല’ എന്ന് പറഞ്ഞു കൊടുക്കേണ്ടത് അനിവാര്യമാണെന്ന് ഗാവസ്കർ കൂട്ടിച്ചേർത്തു.

∙ കമ്യൂണിക്കേഷൻ ഗ്യാപ്

മത്സരത്തിന് മുൻപ് ഡഗൗട്ടിലിരുന്ന വൈഭവ് സൂര്യവംശിയുടെ നിരാശ നിറഞ്ഞ മുഖം ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇത് ടീമിനുള്ളിലെ ആശയവിനിമയത്തിന്റെ കുറവാണ് കാണിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു നിരീക്ഷിച്ചു. താൻ അടുത്ത മത്സരത്തിൽ കളിക്കുന്നില്ല എന്ന കാര്യം തലേദിവസം രാത്രി സൂര്യവംശിയെ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടാകില്ലെന്നും ടോസ് സമയത്തായിരിക്കാം സഞ്ജുവിനെ കളിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നും റായിഡു സംശയം പ്രകടിപ്പിച്ചു.

‘‘യുവതാരങ്ങളെ എപ്പോഴും ഒരു പോസിറ്റീവ് അന്തരീക്ഷത്തിൽ സംരക്ഷിച്ചു നിർത്തേണ്ടത് മാനേജ്മെന്റിന്റെ കടമയാണ്. സൂര്യവംശിയെപ്പോലെ അടുത്ത 20-25 വർഷം ഇന്ത്യൻ ക്രിക്കറ്റിനെ സേവിക്കാൻ കെൽപ്പുള്ള ഒരു പ്രതിഭയെ ഇങ്ങനെയല്ല സംരക്ഷിക്കേണ്ടത്. അവനെ നമ്മൾ കുറച്ചുകൂടി നന്നായി പരിപാലിക്കേണ്ടതുണ്ട്.’’– റായുഡു തുറന്നടിച്ചു.

∙ ഇനി മുന്നോട്ട് എങ്ങനെ?

ഇംഗ്ലണ്ട് പര്യടനം ഇന്ത്യൻ ക്രിക്കറ്റിന് വലിയൊരു പാഠപുസ്തകമാണ്. തോൽവികൾ സ്വാഭാവികമാണെങ്കിലും, പ്രതിഭകളെ കൈകാര്യം ചെയ്യുന്നതിലും തന്ത്രങ്ങൾ മെനയുന്നതിലും മാനേജ്മെന്റിന് സംഭവിച്ച വീഴ്ചകൾ ഗൗരവമേറിയതാണ്. എങ്കിലും സൂര്യവംശിയുടെ കരിയർ ഇവിടെ അവസാനിക്കുന്നില്ല. വരാനിരിക്കുന്ന സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഈ പതിനഞ്ചുകാരൻ ഇടംപിടിച്ചിട്ടുണ്ട്. അവിടെ അവന് കൂടുതൽ അവസരങ്ങളും പിന്തുണയും ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരാജയങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ട്, അനാവശ്യമായ മാറ്റങ്ങൾ വരുത്താതെ, കളിക്കാർക്ക് കൃത്യമായ പിന്തുണയും ദിശാബോധവും നൽകിയാൽ മാത്രമേ ഇന്ത്യൻ ക്രിക്കറ്റിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സാധിക്കൂ.

English Summary:

Indian Cricket's 2026 Tour: India suffered a dismal 2026 England and Ireland tour, failing to triumph immoderate matches nether Shreyas Iyer. The squad absorption faced terrible disapproval for inconsistent decisions and dropping 15-year-old endowment Vaibhav Suryavanshi aft lone 3 matches. Experts similar Gavaskar and Swann highlighted the antagonistic interaction connected Suryavanshi, urging amended subordinate absorption contempt his inclusion successful the upcoming Zimbabwe series.

Read Entire Article