ആ അധ്യായം അവസാനിച്ചു, പാക്ക് ടീമിലേക്ക് ഇനി ഒരു തിരിച്ചുവരവില്ല: വെളിപ്പെടുത്തലുമായി വെറ്ററൻ താരം

2 weeks ago 4

ഓൺലൈൻ ഡെസ്‍ക്

Published: August 30, 2026 08:39 PM IST Updated: August 30, 2026 10:31 PM IST

1 minute Read

മുഹമ്മദ് ആമിർ (Photo by TIMOTHY A. CLARY / AFP)
മുഹമ്മദ് ആമിർ (Photo by TIMOTHY A. CLARY / AFP)

ലണ്ടൻ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലേക്ക് ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് വെറ്ററൻ താരം മുഹമ്മദ് ആമിർ. ബ്രിട്ടിഷ് പൗരത്വം നേടിയതോടെ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾക്ക് വേണ്ടി കളിക്കാൻ തനിക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ആമിർ പറഞ്ഞു. ഫുർഖാൻ ഭട്ടിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഈ വർഷമാദ്യം നടന്ന പ്ലെയർ ഡ്രാഫ്റ്റിൽ വിദേശ താരം എന്ന നിലയിൽ ആരും വാങ്ങാതിരുന്നതിനെ തുടർന്ന്, അടുത്തിടെ നടന്ന ‘ദ് ഹണ്ട്രഡ്’ ടൂർണമെന്റിൽ പ്രാദേശിക കളിക്കാരനായാണ് ആമിർ കളിച്ചത്. ഭാര്യ നർജിസ് ഖാൻ വഴിയാണ് ആമിറിന് ബ്രിട്ടിഷ് പൗരത്വം ലഭിച്ചത്.

What you should work next

‘‘ഞാൻ ഇപ്പോൾ ഒരു ബ്രിട്ടിഷ് പ്രാദേശിക കളിക്കാരനാണ്. കൗണ്ടി ചാംപ്യൻഷിപ്, ദ് ഹണ്ട്രഡ് തുടങ്ങിയ ടൂർണമെന്റുകളിൽ പ്രാദേശിക കളിക്കാരനായി പങ്കെടുക്കുമ്പോൾ, മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കില്ല എന്ന നിബന്ധനയുള്ള കരാറിൽ ഒപ്പിടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പാക്കിസ്ഥാൻ ക്രിക്കറ്റിലെ എന്റെ അധ്യായം ഇപ്പോൾ പൂർണ്ണമായും അവസാനിച്ചിരിക്കുകയാണ്.’’– ആമിർ പറഞ്ഞു.

ഭാവി പദ്ധതികളെക്കുറിച്ചും ഐപിഎലിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക്, പാക്കിസ്ഥാൻ സൂപ്പർ ലീഗിനാണ് (പിഎസ്എൽ) താൻ നിലവിൽ മുൻഗണന നൽകുന്നതെന്നും ഐപിഎൽ പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും ആമിർ വ്യക്തമാക്കി. ‘‘2027ലെ പിഎസ്എലിൽ ഞാൻ വിദേശതാരമായി കളിക്കും. എന്നാൽ ഐപിഎലിന്റെ കാര്യത്തിൽ, ഞാൻ പങ്കെടുക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.’’– ദ് ഹണ്ട്രഡ് ടൂർണമെന്റിനിടെ ആമിർ പ്രതികരിച്ചു.

ഇതിന് മുൻപ് മുൻ പാക്കിസ്ഥാൻ ഓൾറൗണ്ടർ അസ്ഹർ മഹ്മൂദും സമാനമായ രീതിയിൽ 2012 മുതൽ 2015 വരെ ഐപിഎലിൽ കളിച്ചിട്ടുണ്ട്. ബ്രിട്ടിഷ് പൗരത്വം നേടിയ മഹ്മൂദിനെ അന്ന് പഞ്ചാബ് കിങ്സ് ആണ് ടീമിലെത്തിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും അദ്ദേഹം ചില മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

2024 ട്വന്റി20 ലോകകപ്പിന് ശേഷമാണ് ആമിർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന് വേണ്ടി 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 62 ട്വന്റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ഇടങ്കയ്യൻ പേസ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആമിറിന്, ഫ്രാഞ്ചൈസി ലീഗുകളിൽ ഇപ്പോഴും വലിയ ഡിമാൻഡുണ്ട്.

English Summary:

Mohammad Amir has announced that helium volition not instrumentality to the Pakistan cricket squad owed to his British citizenship. This determination means helium cannot correspond immoderate different country, including Pakistan, legally, arsenic per his contracts successful tournaments similar 'The Hundred'.

Read Entire Article