Curated by: ഗോകുൽ എസ്|Samayam Malayalam•2 Jun 2025, 3:17 am
2025 സീസൺ ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിന് പരാജയം. തോൽവിക്ക് പിന്നാലെ ടീമെടുത്ത ഒരു പ്രധാന തീരുമാനത്തെക്കുറിച്ച് മനസ് തുറന്ന് ഹാർദിക് പാണ്ഡ്യ.
ഹൈലൈറ്റ്:
- രണ്ടാം ക്വാളിഫയർ തോറ്റ് മുംബൈ ഇന്ത്യൻസ്
- ശ്രേയസ് അയ്യരിന്റെ ബാറ്റിങ് മികവിൽ പഞ്ചാബ് കിങ്സ് ഫൈനലിൽ
- മത്സരശേഷം ടീമിന്റെ സുപ്രധാന തീരുമാനത്തെക്കുറിച്ച് ഹാർദിക് പാണ്ഡ്യ
ഹാർദിക് പാണ്ഡ്യയും ജസ്പ്രിത് ബുംറയും (ഫോട്ടോസ്- Samayam Malayalam) ആ തീരുമാനം തെറ്റിയോ, തോൽവിക്ക് ശേഷം തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത് ഇക്കാര്യം
പതിനെട്ടാം ഓവറിലായിരുന്നു ബുംറ തന്റെ അവസാന ഓവർ എറിയാൻ എത്തിയത്. ഈ സമയം പഞ്ചാബിന് മൂന്ന് ഓവറിൽ 31 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. കളി കുറച്ചുകൂടി മുന്നേ വരുതിയിലേക്ക് കൊണ്ടു വരാൻ പതിനേഴാം ഓവറിൽ ബുംറയെ മുംബൈ ഇന്ത്യൻസ് ഉപയോഗിക്കേണ്ടതായിരുന്നുവെന്ന തരത്തിൽ ആരാധകർ പറയുന്നുണ്ട്.
തോൽവിക്ക് ശേഷം സംസാരിക്കവെ, ബുംറ പതിനേഴാമത് ഓവർ എറിയണമായിരുന്നോ എന്ന കാര്യത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ മനസ് തുറന്നു. തിരിഞ്ഞുനോക്കുമ്പോൾ അത് വ്യത്യസ്തമാകുമായിരുന്നുവെന്നും എന്നാൽ അതേ സമയം തന്നെ നേരത്തെയാകുമായിരുന്നുവെന്നുമാണ് ഹാർദിക് പറഞ്ഞത്. 18 പന്തുകൾ ബാക്കിയുണ്ടെങ്കിലും ബുംറക്ക് കളി മാറ്റാനും എന്തെങ്കിലും സ്പെഷ്യൽ കാര്യം ചെയ്യാനും സാധിക്കുമെന്ന് സൂചിപ്പിച്ച ഹാർദിക്, എന്നാൽ ഇന്ന് അത് സംഭവിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
Also Read: മുംബൈ ഇന്ത്യസിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ് ഐപിഎല്‍ 2025 ഫൈനലില്‍.
ജസ്പ്രിത് ബുംറയെക്കൊണ്ട് പതിനേഴാമത് ഓവർ എറിയിപ്പിക്കുന്നത് കുറച്ച് നേരത്തെയാകുമെന്ന് കരുതിയ ഹാർദിക് പാണ്ഡ്യ ട്രെന്റ് ബോൾട്ടിനാണ് പതിനേഴാം ഓവർ നൽകിയത്. പിന്നാലെ ബുംറ പതിനെട്ടാം ഓവർ എറിയാനുമെത്തി. ഈ ഓവറിൽ എട്ട് റൺസാണ് ബുംറ വഴങ്ങിയത്. വിക്കറ്റുകളൊന്നും നേടാൻ സാധിച്ചുമില്ല.
Also Read: രോഹിത് ശര്‍മയെ വീഴ്ത്തിയത് ശ്രേയസ് അയ്യരുടെ തന്ത്രം; പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍
അതേ സമയം ജസ്പ്രിത് ബുംറക്ക് തിളങ്ങാൻ സാധിക്കാതിരുന്നത് തന്നെയായിരുന്നു രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായതും. ബുംറയുടെ ആദ്യ ഓവറിൽ 20 റൺസ് അടിച്ചുകൂട്ടി ജോഷ് ഇംഗ്ലീസ് തുടക്കം തന്നെ പഞ്ചാബ് കിങ്സിന് മുൻ തൂക്കം നേടിക്കൊടുത്തിരുന്നു. പിന്നീട് എറിഞ്ഞ മൂന്ന് ഓവറുകളിൽ 20 റൺസ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റുകളൊന്നും നേടാൻ താരത്തിനായില്ല.
4-0-40-0 എന്ന ബൗളിങ് ഫിഗറായിരുന്നു ഈ കളിയിൽ ബുംറയുടേത്. പ്രധാന ബൗളറായ ബുംറക്ക് വിക്കറ്റുകളൊന്നും നേടാൻ സാധിക്കാതെ പോയത് രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിന്റെ പരാജയത്തിന് പ്രധാന കാരണം തന്നെയാണെന്ന് പറയുന്നതിൽ തെറ്റില്ല.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക







English (US) ·