Published: September 04, 2026 04:26 PM IST Updated: September 04, 2026 04:53 PM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ ലയണൽ മെസ്സി അർജന്റീന ടീമിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ലോക ഫുട്ബോളിൽ തന്നെ വലിയൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്. ഇതിഹാസ താരത്തിന്റെ പകരക്കാനായി ഇനി ആര് എന്ന ചോദ്യം എല്ലാവരെയും ഒരുപോലെ അലട്ടുന്നു. മെസ്സിയുടെ കായികപ്രതിഭയ്ക്ക് ഇനിയൊരു പിൻഗാമിയെ ലഭിക്കുമോ എന്നത് ഉത്തരമില്ലാതെ അവശേഷിക്കുമ്പോഴും മെസ്സിയുടെ വിഖ്യാതമായ പത്താം നമ്പർ ജഴ്സിക്ക് ഒരു പിൻഗാമിയുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അർജന്റീന താരം നിക്കോ പാസാകും ഇനി മുതൽ അർജന്റീന ടീമിൽ ജഴ്സിൽ നമ്പർ 10 ന്റെ ഉടമ എന്നാണ് റിപ്പോർട്ട്. പരിശീലകൻ ലയണൽ സ്കലോണി തന്നെയാണ് താരത്തെ തിരഞ്ഞെടുത്തത്.
What you should work next
ലയണൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സിയും റിട്ടയർ ചെയ്യിക്കാൻ അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ ആദ്യം ആഗ്രഹിച്ചിരുന്നു. എന്നാൽ, ഫിഫയുടെ നിയമങ്ങൾ അനുസരിച്ച് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്സി നമ്പറുകൾ 1 മുതൽ 26 വരെയുള്ള ക്രമത്തിലായിരിക്കണം. അതിനാൽ ജേഴ്സി പിൻവലിക്കുക എന്നത് അസാധ്യമായി മാറി. നിലവിൽ ഇറ്റലിയിൽ സെസ്ക് ഫാബ്രിഗാസിന്റെ പരിശീലനത്തിന് കീഴിൽ കോമോ ക്ലബ്ബിനായാണ് നിക്കോസ് പാസ് കളിക്കുന്നത്. അർജന്റീനയ്ക്കായി, പതിനൊന്ന് മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം,18-ാം നമ്പർ ജഴ്സിയാണ് നിലവിൽ അണിയുന്നത്.
ഓഗസ്റ്റ് 31നാണ് ലയണൽ മെസ്സി അർജന്റീന ടീമിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ‘‘വേദനാജനകമായ ഒരു തീരുമാനമാണിത്; ഇപ്പോഴും ആ വേദന എന്നെ വേട്ടയാടുന്നു. എങ്കിലും സമയമായെന്നു ഞാൻ തിരിച്ചറിയുന്നു’’– മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘‘എല്ലാം നേടിയ അവസാനത്തെ ഈ കുറച്ചു വർഷങ്ങളിൽ മാത്രമല്ല, അതിനു മുൻപും ഞാൻ എന്റെ സർവസ്വവും നൽകിയിട്ടുണ്ടെന്ന് ഉറപ്പു നൽകുന്നു’’.
രണ്ടു പതിറ്റാണ്ടോളം ദേശീയ ജഴ്സിയിൽ തിളങ്ങിയ മുപ്പത്തൊമ്പതുകാരൻ 6 ലോകകപ്പുകളിൽ കളിച്ചു. 2022ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചു. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചെങ്കിലും സ്‌പെയിനിനോടു തോൽവി വഴങ്ങി.
English Summary:






English (US) ·