‘ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല’: കാവ്യ മാരൻ– അനിരുദ്ധ് ബന്ധത്തെക്കുറിച്ച് ആദ്യമായി പരസ്യ വെളിപ്പെടുത്തൽ

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: June 28, 2026 06:56 PM IST Updated: June 28, 2026 07:03 PM IST

1 minute Read

Facebook/@Kavya Maran), അനിരുദ്ധ് രവിചന്ദർ (Photo:Instagram/@anirudhofficial)
കാവ്യ മാരൻ (Photo:Facebook/@Kavya Maran), അനിരുദ്ധ് രവിചന്ദർ (Photo:Instagram/@anirudhofficial)

ചെന്നൈ ∙ ഐപിഎൽ സീസൺ അവസാനിച്ചെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാംപിൽനിന്നൊരു ‘മംഗള’ വാർത്തയാണ് പുറത്തുവരുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഉടൻ വിവാഹിതരാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ കാവ്യ, സൺറൈസേഴ്സിന്റെ ഐപിഎൽ മത്സരങ്ങളിൽ ഗാലറിയിൽ സ്ഥിരം സാന്നിധ്യമാണ്. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അനിരുദ്ധ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അടുത്തിടെ ഒരു കുടുംബാംഗം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

What you should work next

കെപിടിവിക്ക് നൽകിയ അഭിമുഖത്തിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ. ജി. മഹേന്ദ്രനാണ് കാവ്യയുമായുള്ള വിവാഹവാർത്ത പങ്കുവച്ചത്. ‘‘അവൻ വളരെ ശാന്തനായ ഒരു കുട്ടിയാണ്. ഞാൻ കേട്ടതനുസരിച്ച് അവർ വിവാഹിതരാകാൻ പോകുകയാണ്. ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല. സൺറൈസേഴ്‌സ് ഹൈദരാബാദ് പോലൊരു വലിയ ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ട്. അച്ഛന്റെ ബിസിനസ്സ് ഗുണങ്ങൾ അവൾക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. അവർ മികച്ചൊരു ജോഡിയാണ്. രണ്ടുപേരും ഒന്നിക്കുകയും സംഗീത ബിസിനസ്സിൽ ഏർപ്പെടുകയും വേണം.’’ – മഹേന്ദ്രൻ പറഞ്ഞു. ഇരുവരും ഈ വർഷം അവസാന സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

2011ൽ പുറത്തിറങ്ങിയ ‘വൈ ദിസ് കൊലവെറി ഡി’ എന്ന വൈറൽ ഗാനത്തിലൂടെയാണ് അനിരുദ്ധ് പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനുശേഷം ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം തമിഴ് ചലച്ചിത്ര വ്യവസായത്തിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തി. ചലച്ചിത്ര ലോകവുമായി അല്ലാതെയും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. തമിഴ് സൂപ്പർ താരം രജനികാന്ത് അനിരുദ്ധിന്റെ അമ്മാവനാണ്. ഐശ്വര്യ, സൗന്ദര്യ, ഹൃഷികേശ് എന്നിവർ അദ്ദേഹത്തിന്റെ കസിൻസുമാണ്. വലിയൊരു കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അനിരുദ്ധ് വരുന്നത്. അദ്ദേഹത്തിന്റെ മുത്തശ്ശന്റെ അച്ഛനായ കെ. സുബ്രഹ്മണ്യം 1930കളിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു. പ്രശസ്ത ശാസ്ത്രീയ നർത്തകി ഡോ. പദ്മ സുബ്രഹ്മണ്യം അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ സഹോദരിയാണ്

വ്യവസായി കലാനിധി മാരന്റെ മകളാണ് കാവ്യ. സൺറൈസേഴ്‌സ് ഹൈദരാബാദിന് പുറമെ, എസ്എ20യിലെ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിന്റെയും, ദ് ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്സിന്റെയും സഹ-ഉടമ കൂടിയാണ് കാവ്യ. അതേസമയം, മേയിൽ അവസാനിച്ച ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിൽ പ്രവേശിച്ചിരുന്നു. എന്നാൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതോടെ അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു

English Summary:

Kavya Maran, proprietor of IPL squad Sunrisers Hyderabad, and renowned euphony manager Anirudh Ravichander are reportedly acceptable to marry. Anirudh's uncle, histrion Y.G. Mahendran, officially confirmed the wedding reports, highlighting their salient household backgrounds. The announcement follows the IPL play and earlier rumors of a ceremonial successful Spain aboriginal this year.

Read Entire Article