Published: June 16, 2026 10:57 PM IST
1 minute Read
2022 ലോകകപ്പ് ഫൈനൽ ഇന്നുമൊരു മുറിവായി അവശേഷിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് ഫ്രഞ്ച് താരം കിലിയൻ എംബപെ. ആ മത്സരം പിന്നീടൊരിക്കലും പൂർണമായും കണ്ടിട്ടില്ലെന്നും എംബപെ പറഞ്ഞു. ഫ്രെഞ്ച് മാധ്യമമായ ‘ലെ പാരീസിയന്’ നൽകിയ അഭിമുഖത്തിലാണ് എംബപെ പഴയ മത്സരത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്.
സഹതാരം കൊനാട്ടെയാണ് 2018, 2022 ഫൈനലുകളെക്കുറിച്ച് എംബാപെയോട് ചോദ്യം ഉയർത്തിയത്. ജയിച്ച മത്സരമാണോ തോറ്റ മത്സരമാണോ ഓർത്തിരിക്കുന്നത് എന്നായിരുന്നു കൊനാട്ടെയുടെ ചോദ്യം. എംബാപെയുടെ വാക്കുകൾ: ‘ഞാൻ പരാജയപ്പെട്ട മത്സരമാണ് ഓർത്തിരിക്കുന്നത്. ജയിച്ച മത്സരത്തെക്കുറിച്ച് ഓർക്കേണ്ട കാര്യമില്ല. അവിടെ ഞാൻ ചരിത്രം മാറ്റിയെഴുതേണ്ട ആവശ്യമില്ല. ഞങ്ങൾ വിജയിച്ചു, അത് വളരെ നല്ലകാര്യമാണ്, ഞങ്ങൾ ട്രോഫി സ്വന്തമാക്കുകയും ചെയ്തു.
What you should work next
നിങ്ങൾക്ക് ട്രെയിൻ കയറാൻ ശ്രമിക്കാം, പക്ഷേ ചിലപ്പോൾ ട്രെയിൻ ധാരാളം ആളുകളെ ബാക്കിയാക്കി മുന്നോട്ടുനീങ്ങും. നാല് വർഷത്തിനുള്ളിൽ ധാരാളം കളിക്കാർ ടീമിൽ നിന്നു പോയി. ഒരുപാട് കഷ്ടപ്പെട്ടിട്ടും പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് കടുത്ത നിരാശയാണ്. ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല; ആ പെനാൽറ്റി ലോട്ടറിയുമല്ല. അതൊരു സാങ്കേതിക തീരുമാനമാണ്. പക്ഷേ ഒരു ലോകകപ്പ് ഫൈനൽ തോൽക്കാനുള്ള ഏറ്റവും ക്രൂരമായ മാർഗമായി അത്.’
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നായി പലരും കണക്കാക്കുന്ന ആ മത്സരം നൽകിയ ആഘാതം ഇപ്പോഴുമുണ്ടെന്ന് എംബപെ വ്യക്തമാക്കി. ആ ഫൈനൽ പിന്നീടൊരിക്കലും പൂർണമായി കണ്ടിട്ടില്ലെന്ന് എംബപെ അടുത്തിടെ നടത്തിയ പ്രസ്താവനകളിൽ വെളിപ്പെടുത്തിയിരുന്നു.
2022 ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ 3 ഗോളുകൾ നേടിയാണ് എംബപെ തിളങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ടിലും ഗോൾ നേടിയെങ്കിലും എംബപെയ്ക്ക് ഫ്രാൻസിന് കീരീടം നേടിക്കൊടുക്കാൻ കഴിഞ്ഞില്ല. ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു കിലിയൻ എംബപെ.
കഴിഞ്ഞ മത്സരത്തിൽ നഷ്ടമായ ലോകകപ്പ് കിരീടം ഇത്തവണ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസ് കളിക്കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനത്തോടെ തുടങ്ങാനാകും ഫ്രാൻസിന്റെ നീക്കം. അതേസമയം, സെനഗലുമായി ‘പഴയൊരു കണക്കും’ ഫ്രാൻസിന് ബാക്കിയുണ്ട്. 2002ൽ ലോകകപ്പിൽ, ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനെ 1–0ന് സെനഗൽ അട്ടിമറിച്ചിരുന്നു. ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായപ്പോൾ സെനഗൽ ആ വർഷം ക്വാർട്ടർ ഫൈനൽ വരെയെത്തിയിരുന്നു. ഫ്രെഞ്ച് ടീമിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച മത്സരത്തിന്റെ ഓർമകളുമായാണ് ഇരു ടീമുകളും നാളെ കളത്തിലിറങ്ങുന്നത്.
English Summary:





English (US) ·