‘ആ യാഥാർഥ്യം തിരിച്ചറിഞ്ഞു, ഞങ്ങൾ വേർപിരിയുന്നു; പൃഥ്വി ഷായുമായുള്ള ബന്ധവുമായി മുന്നോട്ടില്ല’: പോസ്റ്റുമായി നടി ആകൃതി

1 day ago 5

ഓണ്‍ലൈൻ ‍ഡെസ്‌ക്

Published: September 17, 2026 05:27 PM IST Updated: September 17, 2026 05:47 PM IST

1 minute Read

പൃഥ്വി ഷായും ആകൃതി അഗർവാളും വിവാഹനിശ്ചയ ചടങ്ങിനിടെ. (X/@JaikyYadav16)
പൃഥ്വി ഷായും ആകൃതി അഗർവാളും വിവാഹനിശ്ചയ ചടങ്ങിനിടെ. (X/@JaikyYadav16)

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രതിശ്രുത വധു ആകൃതി അഗർവാളും വേർപിരിഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് ബന്ധവുമായി മുന്നോട്ടു പോകുന്നില്ലെന്നും വിവാഹത്തിൽനിന്നും പിന്മാറുന്നതായും ആകൃതി അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ ആകൃതി ഇക്കാര്യം അറിയിച്ചത്. ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും പരസ്പരം പൊരുത്തപ്പെടാത്തതിനാലാണ് സംയുക്തമായി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആകൃതി പറഞ്ഞു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പരത്തരുതെന്നും അവർ അഭ്യർഥിച്ചു.

What you should work next

‘‘വളരെയധികം വിഷമത്തോടെയാണ് ഞാനും എന്റെ പ്രതിശ്രുത വരനും വേർപിരിയാൻ തീരുമാനിച്ച വിവരം പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമായതിനാലാണ് ഈ തീരുമാനം. ഞങ്ങൾ പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ടെങ്കിലും, ഞങ്ങളുടെ വഴികൾ ഒന്നുചേരില്ലെന്ന യാഥാർഥ്യം ഞങ്ങൾ തിരിച്ചറിഞ്ഞു. നിലവിലെ സാഹചര്യങ്ങളും ഉത്തരവാദിത്തങ്ങളും മുൻനിർത്തി, പരസ്പര സമ്മതത്തോടെ സ്വന്തം വഴികളിലേക്ക് പിരിയാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.’’– ആകൃതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

‘‘ഞങ്ങൾ രണ്ടുപേരുടെയും മുന്നോട്ടുള്ള ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കാരണങ്ങളെക്കുറിച്ച് അനുമാനങ്ങൾ നടത്തുകയോ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും എല്ലാവരോടും അഭ്യർഥിക്കുന്നു. ഞങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങളെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി.’’– അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ച് എട്ടിനാണ് പൃഥ്വി ഷായും ആകൃതിയും തങ്ങളുടെ നിശ്ചയ വാർത്ത പുറത്തുവിട്ടത്. ചടങ്ങിന്റെ ‌ചിത്രങ്ങൾ പൃഥ്വി ഷാ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.  ‘‘ഫീൽഡിലെ സിക്സറുകളിൽനിന്ന് ഫീൽഡിന് പുറത്ത് ജീവിതകാലം മുഴുവൻ നീളുന്ന ഹിറ്റുകളിലേക്ക്. അവൾ എന്റെ ഏറ്റവും മികച്ച ഇന്നിങ്സാണ്!’’ എന്നായിരുന്നു ചിത്രങ്ങൾക്ക് പൃഥ്വി നൽകിയ അടിക്കുറിപ്പ്. വേർപിരിയൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ പൃഥ്വി ഷാ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തന്റെ കരിയർ തിരിച്ചുപിടിക്കാൻ പൃഥ്വി ഷാ ശ്രമിക്കുന്ന നിർണായക ഘട്ടത്തിലായിരുന്നു വിവാഹനിശ്ചയം. 2018ൽ വെസ്റ്റിൻഡീസിനെതിരെ സെഞ്ചറി നേടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായെ, 2026ലെ ഐപിഎൽ ലേലത്തിന്റെ അവസാന ഘട്ടത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. എന്നാൽ 2026 ഐപിഎൽ സീസണിൽ ഒരു മത്സരത്തിൽ പോലും ഷായ്ക്ക് കളിക്കാൻ അവസരം ലഭിച്ചില്ല. ആദ്യ റൗണ്ടുകളിൽ ആരും ടീമിലെടുക്കാതിരുന്ന ഷായെ പിന്നീട് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റ് കരിയറിലും പൃഥ്വി ഷാ തിരിച്ചടികൾ നേരിട്ടിരുന്നു. 2024 ഒക്ടോബറിൽ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. നിലവിൽമഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് 26 വയസ്സുകാരനായ പൃഥ്വി ഷാ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്.

English Summary:

Prithvi Shaw Aakriti Agarwal breakup: Indian cricketer Prithvi Shaw and societal media influencer Aakriti Agarwal person ended their engagement six months aft the announcement. Aakriti confirmed the communal determination via an Instagram post, citing differing aboriginal goals. The mates requested privateness and respect for their decision, avoiding speculation. This comes arsenic Shaw focuses connected his challenging cricket career.

Read Entire Article