ആ റെക്കോർഡും നേടി, 41–ാം വയസ്സിൽ പുതുചരിത്രമെഴുതി സിആർ7! ക്രൊയേഷ്യൻ താരങ്ങൾ തലയിൽ കൈവച്ചുപോയ ക്രിക്കറ്റ് മോഡൽ ‘സ്നിക്-ഓ-മീറ്റർ’

2 weeks ago 4

കാനഡയിലെ ടൊറന്റോ നഗരത്തെ പുൽകിയ ഉഷ്ണക്കാറ്റിനേക്കാൾ ചൂടേറിയതായിരുന്നു ബിഎംഒ ഫീൽഡിലെ ഗാലറികളിൽ ഇരമ്പിയാർത്ത കാണികളുടെ ആവേശം. ഫുട്ബോൾ ലോകം ഇന്നുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ചില മുഹൂർത്തങ്ങൾക്കായി ആ കളിമുറ്റം കാത്തിരിക്കുകയായിരുന്നു. ഒടുവിൽ റഫറിയുടെ അവസാന വിസിലുയരുമ്പോൾ സ്കോർബോർഡ് വിളിച്ചുപറഞ്ഞു: പോർച്ചുഗൽ–2, ക്രൊയേഷ്യ–1. എന്നാൽ ആ അക്കങ്ങൾക്കപ്പുറം, ചരിത്രവും കണ്ണീരും വാശിയും നാടകീയതയും ഇഴചേർന്ന ഒരു കാൽപന്ത് കാവ്യമായിരുന്നു ആ മത്സരം. പോർച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്രനേട്ടവും, അവസാന നിമിഷങ്ങളിലെ ‘വാർ’ സാങ്കേതികവിദ്യയുടെ കടുപ്പമേറിയ തീരുമാനങ്ങളും ചേർന്നപ്പോൾ ഈ ലോകകപ്പ് നോക്കൗട്ട് പോരാട്ടം ചരിത്രത്താളുകളിൽ സുവർണലിപികളാൽ എഴുതപ്പെട്ടു.

What you should work next

∙ ഒന്നാം പകുതിയിലെ നിശ്ശബ്ദത, രണ്ടാം പകുതിയിലെ കൊടുങ്കാറ്റ്

മത്സരത്തിന്റെ ആദ്യപകുതി ഇരുടീമുകളുടെയും തന്ത്രപരമായ നീക്കങ്ങളാൽ സമനിലയിലായിരുന്നു. പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസിന്റെ രണ്ടു മികച്ച ഷോട്ടുകൾ ക്രൊയേഷ്യൻ പ്രതിരോധം ബ്ലോക്ക് ചെയ്തു. പെഡ്രോ നെറ്റോയുടെ ക്രോസിൽ നിന്ന് റൊണാൾഡോ ഉയർന്നുചാടി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാൽ രണ്ടാം പകുതി ആരംഭിച്ചതോടെ കളിമാറി. 53-ാം മിനിറ്റിൽ ക്രൊയേഷ്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 37-ാം വയസ്സിലും ചെറുപ്പക്കാരന്റെ പ്രസരിപ്പോടെ കളിക്കുന്ന ഇവാൻ പെരിസിച്ച് പോർച്ചുഗൽ വല കുലുക്കി. ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസ് ബോക്സിനുള്ളിൽ മൂന്ന് ടച്ചുകളിലൂടെ നിയന്ത്രണത്തിലാക്കി, പെരിസിച്ച് തൊടുത്ത ലോ ഷോട്ട് ഗോൾകീപ്പർ ഡീഗോ കോസ്റ്റയെ മറികടന്ന് വലയിൽ പതിച്ചു. പോർച്ചുഗൽ 1-0 ന് പിന്നിൽ!

പിന്നീട് കണ്ടത് തിരിച്ചടിക്കാനുള്ള പോർച്ചുഗലിന്റെ വന്യമായ ദാഹമായിരുന്നു. 60-ാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ മനോഹരമായ പാസ് സ്വീകരിച്ച് റൊണാൾഡോ പന്ത് ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിന് മുകളിലൂടെ വലയിലെത്തിച്ചു. റൊണാൾഡോ തന്റെ പതിവ് ശൈലിയിൽ ഗാലറിയെ സാക്ഷിനിർത്തി വായുവിൽ ഉയർന്നുചാടി ആഘോഷിച്ചെങ്കിലും, ലൈൻസ്മാന്റെ ഓഫ്‌സൈഡ് ഫ്ലാഗ് ആ സന്തോഷം തല്ലിക്കെടുത്തി. റീപ്ലേകളിൽ അദ്ദേഹത്തിന്റെ തോൾ നേരിയ തോതിൽ ഓഫ്‌സൈഡ് ആണെന്ന് വ്യക്തമായി.

∙ ഇതിഹാസത്തിന്റെ സുദിനം: കാത്തിരുന്ന ആ മറുപടി

തന്റെ കരിയറിലെ ഒൻപതാമത് ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കുന്ന റൊണാൾഡോയ്ക്ക് മേൽ വലിയ സമ്മർദമുണ്ടായിരുന്നു. നോക്കൗട്ട് ഘട്ടങ്ങളിൽ റൊണാൾഡോയ്ക്ക് ഗോളില്ലെന്ന വിമർശകരുടെ പരിഹാസങ്ങൾക്ക് മറുപടി നൽകാൻ 68-ാം മിനിറ്റിൽ അദ്ദേഹത്തിന് അവസരമൊരുങ്ങി. ഒരു കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടെ ക്രൊയേഷ്യൻ താരം നിക്കോള വ്ലാസിച്ച് പോർച്ചുഗലിന്റെ റെനാറ്റോ വെയ്ഗയെ ബോക്സിൽ വീഴ്ത്തി. റഫറി ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും ‘വാർ’ പരിശോധനയിലൂടെ പോർച്ചുഗലിന് അനുകൂലമായി പെനൽറ്റി വിധിക്കപ്പെട്ടു.

41 വർഷവും 147 ദിവസവും പ്രായമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പന്തുമായി പെനൽറ്റി സ്പോട്ടിലേക്ക് നടന്നു. ഒരു നിമിഷം കണ്ണുകളടച്ച്, ദീർഘശ്വാസമെടുത്ത്, സ്വയം എന്തോ മന്ത്രിച്ചുകൊണ്ട് അദ്ദേഹം കിക്ക് എടുത്തു. ലിവാകോവിച്ച് ഒരു വശത്തേക്ക് ഡൈവ് ചെയ്തപ്പോൾ, റൊണാൾഡോയുടെ ട്രേഡ്മാർക്ക് കൂൾ ഷോട്ട് ഗോൾവലയുടെ മധ്യത്തിലേക്ക് തുളച്ചുകയറി!

ആ ഗോൾ വെറുമൊരു സമനില ഗോളായിരുന്നില്ല, മറിച്ച് ചരിത്രമായിരുന്നു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ റൊണാൾഡോ നേടുന്ന ആദ്യ ഗോൾ. ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (തന്റെ മുൻ സഹതാരം പെപെയുടെ 39-ാം വയസ്സിലെ റെക്കോർഡ് റൊണാൾഡോ മറികടന്നു). ലോകകപ്പിലും യൂറോ കപ്പിലുമായി മൊത്തം 25 ഗോളുകൾ തികയ്ക്കുന്ന ആദ്യ യൂറോപ്യൻ താരം. പോർച്ചുഗലിനായി 232 മത്സരങ്ങളിൽ നിന്ന് 146-ാം രാജ്യാന്തര ഗോൾ.

∙ 80-ാം മിനിറ്റിലെ ഞെട്ടലും റാമോസിന്റെ രക്ഷപ്പെടുത്തലും

ഗോൾ നേടി മിനിറ്റുകൾക്കകം പോർച്ചുഗൽ ക്യാംപിൽ നാടകീയമായ ഒരു മാറ്റം സംഭവിച്ചു. 80-ാം മിനിറ്റിൽ കോച്ച് റോബർട്ടോ മാർട്ടിനെസ് റൊണാൾഡോയെ പിൻവലിച്ച് പകരം ഗോൺസാലോ റാമോസിനെ കളത്തിലിറക്കാൻ തീരുമാനിച്ചു. ഈ ലോകകപ്പിൽ ആദ്യമായാണ് റൊണാൾഡോ മുഴുവൻ സമയവും കളിക്കാതെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നത്. സ്ക്രീനിൽ തന്റെ നമ്പർ തെളിഞ്ഞപ്പോൾ റൊണാൾഡോയ്ക്ക് അത് വിശ്വസിക്കാനായില്ല. അദ്ദേഹം മുഖം ചുളിച്ചു, ആകാശത്തേക്ക് നോക്കി കണ്ണ് ഉരുട്ടി, നിരാശയോടെ മൈതാനം വിട്ടു. റൂബൻ നെവെസിന് ഒരു കൈ കൊടുത്ത്, ബെഞ്ചിലിരുന്ന സഹതാരങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഇരുന്നു. രാജ്യാന്തര കരിയറിന്റെ ഒരു അപ്രതീക്ഷിത അന്ത്യമാണോ ഇതെന്ന് തോന്നിപ്പിച്ച നിമിഷം!

FBL-WC-2026-MATCH83-POR-CRO

ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിനിടെ.

എന്നാൽ കോച്ച് മാർട്ടിനെസിന്റെ ആ തീരുമാനം മാസ്റ്റർക്ലാസ് ആയിരുന്നുവെന്ന് വൈകാതെ തെളിഞ്ഞു. ഇഞ്ചുറി ടൈമിൽ (92-ാം മിനിറ്റ്) റാഫേൽ ലിയാവോ ഇടത് വിങ്ങിൽ നിന്ന് ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ്, പിഎസ്ജി താരം ഗോൺസാലോ റാമോസ് അത്യുഗ്രൻ ഹെഡ്ഡറിലൂടെ ക്രൊയേഷ്യൻ വലയുടെ മൂലയിലേക്ക് പായിച്ചു. പോർച്ചുഗൽ 2-1 ന് മുന്നിൽ! ബെഞ്ചിൽനിന്നു ചാടിയെണീറ്റ റൊണാൾഡോ ഓടിയെത്തി റാമോസിനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിട്ടു.

∙ സ്നിക്-ഓ-മീറ്ററും ഹൃദയം തകർന്ന ക്രൊയേഷ്യയും

കളി അവിടെയും തീർന്നില്ല. 103-ാം മിനിറ്റിൽ ക്ര1യേഷ്യൻ താരം ജോസ്കോ ഗ്വാർഡിയോൾ പോർച്ചുഗൽ വലയിലേക്ക് പന്ത് അടിച്ചുകയറ്റി. ക്രൊയേഷ്യൻ താരങ്ങളും ആരാധകരും സമനിലയുടെ ആവേശത്തിൽ മൈതാനത്ത് ഓടി നടന്നു. ഗോൾ അനുവദിക്കപ്പെട്ടതുമാണ്. എന്നാൽ അവിടെയാണ് ഫുട്ബോളിലെ ആധുനിക സാങ്കേതികവിദ്യ വില്ലനായതും പോർച്ചുഗലിന്റെ രക്ഷകനായതും. ക്രിക്കറ്റിൽ പന്ത് ബാറ്റിന്റെ വക്കിൽ ഉരസിയിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന ‘സ്നിക്-ഓ-മീറ്റർ’ സാങ്കേതികവിദ്യയ്ക്ക് സമാനമായ ഓഡിയോ ട്രാക്കിങ് സംവിധാനം വാർ റഫറിമാർ പരിശോധിച്ചു. ക്രൊയേഷ്യയുടെ പാസാലിച്ചിന് പന്ത് ലഭിക്കുന്നതിന് തൊട്ടുമുൻപ്, ഉയർന്നുചാടിയ ഇഗോർ മാറ്റനോവിച്ചിന്റെ തലയിൽ പന്ത് നേരിയ രീതിയിൽ സ്പർശിച്ചിട്ടുണ്ടോ എന്നതായിരുന്നു തർക്കം. മാറ്റനോവിച്ചിന്റെ തലയ്ക്കരികിലൂടെ പന്ത് കടന്നുപോയ നിമിഷം വാർ സ്ക്രീനിലെ ഗ്രാഫിൽ ഒരു വലിയ 'സ്പൈക്ക്' (ശബ്ദതരംഗം) ദൃശ്യമായി! അതായത് മാറ്റനോവിച്ചിന്റെ തലയിൽ പന്ത് ഉരസിയിട്ടുണ്ട്. ആ നിമിഷം പാസാലിച്ച് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. അതോടെ ഗ്വാർഡിയോളിന്റെ ഗോൾ റദ്ദാക്കപ്പെട്ടു. ക്രൊയേഷ്യൻ താരങ്ങൾ തലയിൽ കൈവെച്ച് നിലത്തിരുന്നു.

∙ ഒരു ഇതിഹാസത്തിന്റെ ഉദയവും മറ്റൊരു ഇതിഹാസത്തിന്റെ വിടവാങ്ങലും

ഈ വിജയം പോർച്ചുഗലിനെ പ്രീ–ക്വാർട്ടറിലേക്കു നയിച്ചു, ജൂലൈ 6ന് ഡാലസിൽ അവർ അയൽക്കാരായ സ്പെയിനെ നേരിടും. റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇപ്പോഴും സജീവമാണ്. എന്നാൽ മറുവശത്ത്, ക്രൊയേഷ്യയുടെ ഇതിഹാസ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ചിന്റെ കണ്ണീരോടെയുള്ള മടക്കയാത്രയ്ക്കും ഈ മത്സരം സാക്ഷ്യം വഹിച്ചു. തന്റെ 201-ാം രാജ്യാന്തര മത്സരത്തിൽ ടീമിനെ വിജയത്തിലെത്തിക്കാൻ മോഡ്രിച്ചിനായില്ല. പെരിസിച്ചിന്റെയും മാറ്റനോവിച്ചിന്റെയും പോരാട്ടവീര്യത്തിനും ക്രൊയേഷ്യയെ രക്ഷിക്കാനായില്ല. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരു നോക്കൗട്ട് മത്സരത്തിനാണ് ടൊറന്റോ സാക്ഷ്യം വഹിച്ചത്. പ്രായത്തെ വെല്ലുവിളിക്കുന്ന റൊണാൾഡോയുടെ നിശ്ചയദാർഢ്യവും, സാങ്കേതികവിദ്യയുടെ കൃത്യതയും, യുവതാരങ്ങളുടെ കരുത്തും ഒത്തുചേർന്ന ഈ മത്സരം ലോകകപ്പ് ചരിത്രത്തിലെ ഒരു ക്ലാസിക് പോരാട്ടമായി എന്നും ഓർമിക്കപ്പെടും.

English Summary:

Cristiano Ronaldo achieved a historical milestone successful a melodramatic World Cup knockout lucifer betwixt Portugal and Croatia. The crippled was filled with tension, with the last people speechmaking Portugal 2, Croatia 1, marking a important lawsuit successful shot history.

Read Entire Article