‘ആ സന്ദേശത്തിന് നമുക്ക് ജീവൻ നൽകാം’: അർജന്റീന സ്വാതന്ത്ര്യദിന പ്രാർഥനയിൽ പള്ളിയിൽ മെസ്സിയുടെ വാക്കുകൾ ഉദ്ധരിച്ച് ആർച്ച് ബിഷപ്– വിഡിയോ

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: July 10, 2026 05:22 PM IST

1 minute Read

messi-jpeg

അർജന്റീനയുടെ സ്വാതന്ത്ര്യ ദിനത്തിലെ പ്രാർഥനയിൽ ലയണൽ മെസ്സിയുടെ വാചകങ്ങൾ ഉദ്ധരിച്ച് രാജ്യതലസ്ഥാനമായ ബ്യൂനസ് ഐറിസിലെ കത്തീഡ്രലിലെ ആർച്ച് ബിഷപ് ജോർജ് ഗാർസിയ കുർവ. ‘‘നമുക്ക് നമ്മുടെ ആവേശം അല്പം അടക്കിപ്പിടിക്കാം, അതേസമയം തികഞ്ഞ അഭിനിവേശത്തോടെ ലയണൽ മെസ്സി പണ്ട് തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ആ സന്ദേശത്തിന് നമുക്ക് ജീവൻ നൽകാം’ എന്നുമാണ് പ്രാർഥന ചടങ്ങിനിടെ ഗാർസിയ ക്യുർവ പറഞ്ഞത്. തുടർന്ന്, മെസ്സി നാല് വർഷം മുൻപ് എഴുതിയ വാക്കുകൾ അദ്ദേഹം വായിച്ചു. ‘‘നമ്മൾ അർജന്റീനക്കാർ ഒരുമിച്ച് പോരാടുകയും ഒത്തൊരുമയോടെ നിൽക്കുകയും ചെയ്താൽ, നമ്മൾ ലക്ഷ്യമിടുന്നതെന്തും നേടിയെടുക്കാൻ കഴിയും’– എന്നായിരുന്നു മെസ്സിയുടെ വാക്കുകൾ. 2022ൽ ഖത്തറിൽ അർജന്റീന ലോകകപ്പ് വിജയിച്ചതിന് പിന്നാലെയാണ് മെസ്സി ഈ വാക്കുകൾ കുറിച്ചത്.

What you should work next

അർജന്റീന പ്രസിഡന്റ് ജാവിയർ മിലി പങ്കെടുത്ത പ്രാർഥന ചടങ്ങിലാണ് ഗാർസിയ കുർവ മെസ്സിയുടെ വാക്കുകൾ ഉദ്ധരിച്ചത്. അവ ഐക്യത്തിന്റെയും ഒരുമയുടെയും ഓർമപ്പെടുത്തലാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു. എല്ലാ വർഷവും ജൂലൈ 9ന് ആണ് അർജന്റീന സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 1816ൽ ടുകുമാൻ കോൺഗ്രസിലൂടെ സ്പാനിഷ് രാജവാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ സ്മരണയാണിത്.

🗣️El arzobispo García Cuerva citó a Messi: "Cuando los argentinos luchamos juntos, conseguimos lo que nos proponemos"

Durante su homilía, el prelado sostuvo que "Argentina necesita de todos, nadie es descartable. Todos somos importantes", y remarcó la necesidad de construir una… pic.twitter.com/OyxO0msJfp

— Haceinstantes (@Haceinstantes) July 9, 2026

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന സ്വിറ്റ്സർലൻഡിനെ നേരിടും. ജൂൺ 12ന് രാവിലെ 6.30ന് ആണ് മത്സരം. പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ 3-2 എന്ന സ്കോറിൽ നാടകീയ വിജയം നേടിയാണ് അർജന്റീന ക്വാർട്ടറിൽ കടന്നത്. 39 കാരനായ മെസ്സി തുടർച്ചയായ ആറാം ലോകകപ്പിലാണ് മത്സരിക്കുന്നത്. ഇതുവരെയുള്ള അഞ്ച് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ മുന്നിലാണ് താരം.

What you should work next

English Summary:

Lionel Messi's inspiring words were quoted by Arch Bishop Jorge Garcia Cuerva during Argentina's Independence Day prayers astatine the Buenos Aires Cathedral. The Archbishop emphasized the value of unity and passion, reflecting Messi's connection of corporate effort towards achieving goals.

Read Entire Article