ആക്രമണത്തിലും പ്രതിരോധത്തിലും ഫുൾ മാർക്ക്; ‘മിടുക്കനായി’ ഫൈനൽ കളിക്കാൻ കേരളം, എതിരാളികൾ സർവീസസ്

1 month ago 6
 ടോണി ഡൊമിനിക് / മനോരമ
ക്യാപ്റ്റൻ ജി. സഞ്ജു ടീമംഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്ന സന്തോഷ് ട്രോഫി ടീമംഗങ്ങൾ (ഫയൽ ചിത്രം: ടോണി ഡൊമിനിക് / മനോരമ)

Follow Us

Facebook

WhatsApp

സന്തോഷ് ട്രോഫിയിൽ ഫൈനൽ പരീക്ഷയ്ക്ക് ഒരുങ്ങുന്ന കേരള ടീമിനു ക്ലാസിലെ മിടുക്കനായ വിദ്യാർഥിയുടെ ഭാവമാണ്. ആക്രമണത്തിലും പ്രതിരോധത്തിലും ഫുൾ മാർക്ക്. ഗോളടിയിൽ എതിരാളികളായ സർവീസസിനെക്കാൾ ബഹുദൂരം മുന്നിൽ. എന്നാൽ, സർവീസസിനെ പൂർണമായി എഴുതിത്തള്ളാനും കേരള ടീം ഒരുക്കമല്ല. വമ്പന്മാരെ തോൽപിച്ചാണ് സർവീസസ് ഫൈനൽ മത്സരത്തിന് എത്തുന്നത്. നാളെ ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ധാക്കുവാഖാന ഫുട്ബോൾ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

കേരള ടീമിന് പൂർണ വിശ്രമ ദിനമായിരുന്നു ഇന്നലെ. ഹോട്ടലിൽ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയാകാത്തതിനാൽ ടീം ഇന്നലെ പുതിയ സ്ഥലത്തേക്കു മാറി. ഇരുധ്രുവങ്ങളിൽ നിൽക്കുന്ന പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളവും സർവീസസും നടത്തിയത്. കേരളം ഗ്രൂപ്പ് ചാംപ്യൻമാരായി ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ സർവീസസിന് ക്വാർട്ടർ ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. കേരളത്തെയാണ് സർവീസസ് ആ മത്സരത്തിൽ തോൽപിച്ചത്.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഏക തോൽവിയുമിതാണ്. നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നതിനാൽ 7 പ്രധാന താരങ്ങളെ പുറത്തിരുത്തിയായിരുന്നു ടീം കളിച്ചത്. ഗോളടിയിൽ കേരളമാണു മുന്നിൽ. ഫൈനൽ റൗണ്ടിലെ 7 മത്സരങ്ങളിൽനിന്ന് കേരളം നേടിയത് 17 ഗോളുകൾ; സർവീസസിനു നേടാനായത് 7 ഗോളുകൾ മാത്രമാണ്.

English Summary:

Santosh Trophy's Kerala squad is afloat prepared for the last match, showcasing fantabulous show successful some discourtesy and defense. They are importantly up of their opponents, Services, successful scoring goals, highlighting their ascendant signifier successful the tournament.

Read Entire Article