ആഘോഷങ്ങളുടെ മുഖഛായ മാറ്റുന്ന ശീമാട്ടി; ശ്രദ്ധ നേടി 'സീസൺ ഓഫ് സെലിബ്രേഷൻ'  

9 months ago 9

ഈദ്, വിഷു, ഈസ്റ്റർ എന്നിവയിൽ ആരംഭിച്ച് വിവാഹ സീസണിൽ ചെന്നെത്തുന്ന ആഘോഷങ്ങളാണ് വരും മാസങ്ങളിൽ മലയാളി കാത്തിരിക്കുന്നത്. എല്ലാ വിശേഷദിനങ്ങളും അതിവിശേഷമായി ആഘോഷിക്കുന്ന മലയാളികൾക്ക് വേണ്ടി ശീമാട്ടി ഒരുക്കിയ 'സീസൺ ഓഫ് സെലിബ്രേഷൻ' ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡ് ആയിക്കഴിഞ്ഞു. ആഘോഷങ്ങളിൽ പുതുവസ്ത്രം വാങ്ങാനും ധരിക്കാനുമുള്ള മലയാളികളുടെ താല്പര്യത്തെ ശീമാട്ടി ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. ഒരു ഫാമിലിക്ക് വേണ്ട എല്ലാത്തരം വസ്ത്രങ്ങളുടെയും വലിയൊരു ശേഖരവുമായാണ് 'സീസൺ ഓഫ് സെലിബ്രേഷൻ' എത്തിയിരിക്കുന്നത്. മാർച്ച് 15 ന് ആരംഭിച്ച 'സീസൺ ഓഫ് സെലിബ്രേഷൻ' വിവിധതരം വസ്ത്രങ്ങളുടെ വ്യത്യസ്ത കളക്ഷനുമായി ഏപ്രിൽ 28 വരെ ശീമാട്ടിയുടെ കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളിലും ശീമാട്ടി യങ്ങിന്റെ പാലാ, തിരൂർ, കോഴിക്കോട് സ്റ്റോറുകളിലും ശീമാട്ടിയുടെ എടപ്പാളിലെ 'ഗ്രേറ്റ് ഇന്ത്യൻ സാരി' ഷോറൂമിലും ഉണ്ടായിരിക്കുന്നതാണ്.

ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോടിന്റെ ഇഷ്ട ഡെസ്റ്റിനേഷൻ
ഈദ് ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ കോഴിക്കോട്, ഹൈലൈറ്റ് മാളിന് സമീപമുള്ള ശീമാട്ടി ക്രാഫ്റ്റഡിൽ വ്യത്യസ്ത ഡിസൈനുകളിലും മോഡലുകളിലും എത്തിയ കണ്ണഞ്ചിപ്പിക്കുന്ന ലഹങ്കകളുടെ ശേഖരം വിവാഹ പർച്ചേസിനായി ഒരുങ്ങുന്നവരെയും ആകർഷിക്കുന്നവയാണ്. വധുവിനും വരനും വേണ്ട വിവാഹ വസ്ത്രങ്ങളും ശീമാട്ടി ക്രാഫ്റ്റഡിൽ ലഭിക്കും. എല്ലാവിധ വിവാഹ വസ്ത്രങ്ങൾക്കും പുറമെ കുടുംബത്തിലെ ഓരോരുത്തർക്കും ആഘോഷവേളയിൽ ആവശ്യമായ എല്ലാത്തരം വസ്ത്രങ്ങളും ഒരു കുടക്കീഴിൽ ലഭിക്കും എന്നതിനാൽ കോഴിക്കോടുകാരുടെ ഇഷ്ട ഡെസ്റ്റിനേഷൻ ആയി മാറുകയാണ് ശീമാട്ടി ക്രാഫ്റ്റഡ്.

വധൂവരൻമാർക്കായി വെഡ്ഡിംഗ് മാറ്റേഴ്‌സ്
വിവാഹിതരാകാൻ ഒരുങ്ങുന്ന വരനും വധുവിനും വേണ്ട എല്ലാവിധ വസ്ത്രങ്ങൾക്കും ആക്സസറീസുകൾക്കും മേക്കോവർ പ്രോഡക്ട്‌സിനും വേണ്ടി മാത്രമായി കൊച്ചി ശീമാട്ടിയുടെ ആറാം നിലയിൽ വെഡ്ഡിംഗ് മാറ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്. കേരള, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, വെസ്റ്റേൺ, അറബിക് വിവാഹ വസ്ത്രങ്ങളും ആക്‌സസറീസും, ഫുട് വെയർസ് തുടങ്ങി വിവാഹാഘോഷങ്ങൾക്കായുള്ള എല്ലാം ഒരു ഫ്‌ളോറിൽ ഒരുമിപ്പിക്കുകയാണ് വെഡ്ഡിംഗ് മാറ്റേഴ്‌സിലൂടെ ശീമാട്ടി. വരനും വധുവിനും ആവശ്യമായ വസ്ത്രങ്ങളുടെ വിപുലമായ കളക്ഷനാണ് വെഡ്ഡിംഗ് മാറ്റേഴ്‌സിലൂടെ ശീമാട്ടി സമ്മാനിക്കുന്നത്. മെഹന്തി, ഹൽദി, റിസപ്ഷൻ തുടങ്ങിയ ആഘോഷങ്ങൾക്കായി വധുവിന് വേണ്ട സാരി, ലെഹെങ്ക, ചോളി, വെഡ്ഡിംഗ് ഗൗൺ, സൽവാർ, ഷറാറ അടക്കമുള്ള വിവാഹ വസ്ത്രങ്ങളും, മുണ്ട് - ഷർട്ട്, കുർത്ത, ബ്ലേസർ, ഷർവാണി തുടങ്ങി വരനുള്ള വിവാഹ വസ്ത്രങ്ങളും പ്രീമിയം ജ്വല്ലറി, കോസ്‌മെറ്റിക് പ്രോഡക്റ്റ്‌സ്, ബാഗുകൾ, ഫുട് വെയറുകൾ എന്നിവയും വെഡ്ഡിംഗ് മാറ്റേഴ്‌സിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

ശീമാട്ടി യങ് എന്ന ഫാഷൻ ഹബ്
ആഘോഷങ്ങൾ എന്ത് തന്നെ ആയാലും ഏത് വൈബും പിടിക്കുന്ന ഫാഷൻ ഹബ് ആണ് ശീമാട്ടി. യുവത്വം ആഘോഷമാക്കുന്ന, ഫാഷൻ സെൻസുള്ള, അപ്‌ഡേറ്റഡ് ആയ ഈ പുതിയ തലമുറയ്ക്ക് മുന്നിൽ ശീമാട്ടി യങ് വിശാലമായ ഒരു ഫാഷൻ ലോകമാണ് തുറന്നിട്ടിരിക്കുന്നത്. സീസൺ ഓഫ് സെലിബ്രേഷന്റെ ഭാഗമായി 199/- രൂപ മുതൽ ആരംഭിക്കുന്ന ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഓരോ യങ് ഷോറൂമിലും ഒരുക്കിയിട്ടുള്ളത്. മൂന്ന് ഫ്‌ളോറുകളിലായി മെൻസ്, കിഡ്‌സ് & വുമൺസ് ട്രെൻഡി കാഷ്വൽ വസ്ത്രങ്ങളുടെ സമ്പന്നമായ കളക്ഷനാണ് തിരൂരിലെയും പാലായിലെയും ശീമാട്ടി യങ് ഷോറൂമുകൾ. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ രണ്ടാം നിലയിലാണ് ശീമാട്ടി യങ് ഉള്ളത്.

പുതുമയാർന്ന സാരികളുമായി ദി ഗ്രേറ്റ് ഇന്ത്യൻ സാരി
ഇടത്തരം ടൗണുകളിൽ സാരികൾക്കു മാത്രമായുള്ള ശീമാട്ടിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ സാരിയിലും സാരികൾക്ക് ഏറ്റവും മികച്ച ഓഫറുകളുമായി സീസൺ ഓഫ് സെലിബ്രേഷൻ ഒരുക്കുന്നുണ്ട്. ടയർ 2, ടയർ 3 സിറ്റികളിൽ സാരികൾക്ക് മാത്രമായൊരു സ്റ്റോർ എന്ന ലക്ഷ്യത്തോടെ ശീമാട്ടി തുടങ്ങിയിട്ടുള്ള പുതിയ ബ്രാൻഡ് ആണ് 'ദി ഗ്രേറ്റ് ഇന്ത്യൻ സാരി'. എടപ്പാൾ, എമിറേറ്റ്‌സ് മാളിലെ ഫസ്റ്റ് ഫ്‌ളോറിൽ പ്രവർത്തിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ സാരി ഷോറൂമിൽ 299 രൂപ മുതലുള്ള സാരികളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണുള്ളത്. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള, ഇന്ത്യൻ സംസ്ഥാനങ്ങളുടെ സംസ്‌കാരവും സമ്പന്നതയും വിളിച്ചോതുന്ന സാരീശേഖരം കൊണ്ട് ഗ്രേറ്റ് ഇമേജ് നേടിയ ഗ്രേറ്റ് ഇന്ത്യൻ സാരി, എണ്ണിയാൽ തീരാത്ത ഡിസൈനുകളിലും കളർ പാറ്റേണുകളിലും പുതുമ നിറയ്ക്കുന്ന സാരികളാണ് സീസൺ ഓഫ് സെലിബ്രേഷനിൽ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി ശീമാട്ടി ഒരുക്കുന്നത്. ഓരോ ആഘോഷങ്ങളും അനുസരിച്ചുള്ള വസ്ത്രങ്ങൾ പരിധിയില്ലാതെ തിരഞ്ഞെടുക്കാം എന്ന പ്രത്യേകതയുള്ളത് കൊണ്ട് തന്നെ ശീമാട്ടിയുടെ 'സീസൺ ഓഫ് സെലിബ്രേഷൻ' ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

Content Highlights: seemati

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article