ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽ, രണ്ടെണ്ണം തിരിച്ചടിച്ച് വിജയം പിടിച്ചെടുത്ത് അൾജീരിയ, ജോര്‍‍ദാനെ തകർത്തു (2–1)

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: June 23, 2026 11:13 AM IST

1 minute Read

 STU FORSTER / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
അൾജീരിയയ്ക്കായി ഗോൾ നേടിയ നാദിർ ബെൻബോലിയുടെ ആഘോഷം. Photo: STU FORSTER / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

സാൻ ഫ്രാൻസിസ്കോ∙ ഫിഫ ലോകകപ്പിൽ ജോർദാനെതിരെ പിന്നില്‍നിന്ന് തിരിച്ചടിച്ച് വിജയം സ്വന്തമാക്കി അൾജീരിയ. ജെ ഗ്രൂപ്പിലെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൾജീരിയയുടെ വിജയം. 36–ാം മിനിറ്റിൽ നിസാർ അൽ റഷ്ദാന്റെ ഗോളിലൂടെ ജോർദാൻ മുന്നിലെത്തിയപ്പോൾ, രണ്ടാം പകുതിയില്‍ നാദിർ ബെൻബുവാലി (69), അമിൻ ഗവോരി (82) എന്നിവർ അൾജീരിയയുടെ മറുപടിയൊരുക്കുകയായിരുന്നു. വിജയത്തോടെ മൂന്നു പോയിന്റുമായി അൾജീരിയ നോക്കൗട്ട് സാധ്യതകൾ നിലനിർത്തി. ആദ്യ മത്സരത്തിൽ അർജന്റീനയോടു തോറ്റ അൾജീരിയയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.

എന്നാൽ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ടീമിനു ലഭിച്ചത്. ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയ ശേഷമാണ് രണ്ടാം പകുതിയില്‍ രണ്ടെണ്ണം തിരിച്ചടിച്ച് അൾജീരിയ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്. 36–ാം മിനിറ്റില്‍ നിസാർ അൽറഷ്ദാന്റെ ഗോളിലായിരുന്നു ആദ്യ ലോകകപ്പ് കളിക്കുന്ന ജോർദാൻ ലീഡ് പിടിച്ചത്. മൗസ അൽതമാരിയുടെ അസിസ്റ്റിലായിരുന്നു നിസാറിന്റെ ഗോൾ. ആദ്യ പകുതിയിൽ പിന്നിലായതോടെ രണ്ടാം പകുതിയിൽ തകര്‍ത്തു കളിച്ചാണ് അൾജീരിയ മത്സരം സ്വന്തമാക്കിയത്.

What you should work next

രണ്ടാം പകുതിയുടെ 69–ാം മിനിറ്റിൽ നാദിർ ബെൻബോലിയുടെ ഗോളിലൂടെ അൾജീരിയ സമനില പിടിച്ചു. മത്സരത്തിന്റെ 82–ാം മിനിറ്റിൽ അമിൻ ഗുവോരിയും ഗോൾ നേടിയതോടെ അൾജീരിയ മുന്നിലെത്തി. 1–2ന് പിന്നിലായിപ്പോയതോടെ ജോർദാന് മത്സരത്തിൽ പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. രണ്ടാം തോൽവി വഴങ്ങിയ ജോർദാന്റെ നോക്കൗട്ട് പ്രതീക്ഷകൾ അവസാനിച്ച മട്ടാണ്.

English Summary:

Algeria Mounts Comeback Victory Against Jordan successful FIFA World Cup

Read Entire Article