ആദ്യ മത്സരത്തിനൊരുങ്ങി പോർച്ചുഗൽ; എതിരാളികൾ കോംഗോ

1 month ago 7

മനോരമ ലേഖകൻ

Published: June 17, 2026 07:10 PM IST

1 minute Read

 PATRICIA DE MELO MOREIRA / AFP)
ക്രിസ്റ്റ്യാനോ റൊണാൾഡോ (Photo: PATRICIA DE MELO MOREIRA / AFP)

ഹൂസ്റ്റൻ∙ ലോകകപ്പിന്റെ തിളക്കമില്ലെങ്കിലും ലോകം തന്നെ തങ്ങൾക്കൊപ്പമുണ്ടെന്ന് അഭിമാനത്തോടെ പറയാൻ പോർച്ചുഗൽ ആരാധകർക്കു നൽകുന്ന ധൈര്യത്തിന്റെ പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇത്തവണത്തെ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇന്ന് ഹൂസ്റ്റൻ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ, തന്റെ 6–ാം ലോകകപ്പിനായി ബൂട്ടുകെട്ടുന്ന നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റിയാണ് പറങ്കിപ്പടയുടെ പ്രതീക്ഷകൾ മുഴുവൻ. ഇന്ത്യൻ സമയം രാത്രി 10.30നു നടക്കുന്ന ഗ്രൂപ്പ് കെ മത്സരത്തിൽ, 52 വർഷത്തെ ഇടവേളയ്ക്കു ശേഷം വിശ്വവേദിയിൽ തിരിച്ചെത്തിയ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. 

What you should work next

പവറോടെ പോർച്ചുഗൽ

പോർച്ചുഗലിന്റെ മേൽവിലാസം ക്രിസ്റ്റ്യാനോ ആണെങ്കിലും പ്രതിഭകൾക്ക് പറങ്കിപ്പാളയത്തിൽ പഞ്ഞമില്ല. ബ്രൂണോ ഫെർണാണ്ടസ്, ബർണാഡോ സിൽവ, വിറ്റിഞ്ഞ്യ ത്രയം നിയന്ത്രിക്കുന്ന മധ്യനിരയാണ് പോർച്ചുഗലിന്റെ അടിത്തറ. ഇടതുവിങ്ങിൽ റാഫേൽ ലിയോയുടെ മുന്നേറ്റങ്ങൾ എതിർ ഗോൾ മുഖത്ത് സമ്മർദം ചെലുത്തും. നൂനോ മെൻഡെസ്, ജോവ കാൻസെലോ, റൂബൻ ‍ഡയസ് എന്നിവർക്കാകും പ്രതിരോധത്തിന്റെ ചുമതല. അവസാന 13 മത്സരങ്ങളിൽ പത്തിലും ജയിച്ച ടീം മിന്നും ഫോമിലാണെങ്കിലും അവസാന 20 മത്സരങ്ങളിൽ 5 ക്ലീൻ ഷീറ്റുകൾ മാത്രമേ നേടാനായിട്ടുള്ളൂ എന്ന യാഥാർഥ്യം പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെ അലട്ടുന്നുണ്ട്. പോർച്ചുഗലിന്റെ ഈ പ്രതിരോധ പാളിച്ചകൾ തന്നെയാകും കോംഗോ ലക്ഷ്യം വയ്ക്കുക. സെഡ്രീക് ബകാംബൂ– യൊഹാൻ വീസ സഖ്യത്തിനാണ് കോംഗോ മുന്നേറ്റനിരയുടെ ചുമതല.

1974ലാണ് കോംഗോ അവസാനമായി ലോകകപ്പ് കളിച്ചത്. അന്ന് 3 മത്സരങ്ങളിൽനിന്ന് 14 ഗോൾ വഴങ്ങിയ ടീമിന് ഒരു തവണപോലും സ്കോർ ചെയ്യാൻ സാധിച്ചില്ലെന്ന നാണക്കേടിന്റെ റെക്കോർഡ് ഇത്തവണ തിരുത്താൻ ഉറപ്പിച്ചായിരിക്കും ആഫ്രിക്കൻ കരുത്തർ ഇറങ്ങുക.

English Summary:

FIFA World Cup Football 2026 Group K Portugal vs Congo DR lucifer preview

Read Entire Article