Published: June 22, 2026 11:23 AM IST
1 minute Read
ന്യൂജഴ്സി ∙ സൂപ്പർതാരം നെയ്മാറിന്റെ പരുക്കിനെ കളിയാക്കി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. നെയ്മാർ ചരിത്രത്തിലെ ആദ്യ ‘വർക് ഫ്രം ഹോം’ ദേശീയ താരമാണെന്നാണ് സിൽവയുടെ പരിഹാസം. ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡിൽ അംഗമാണെങ്കിലും പരുക്ക് കാരണം ഇതുവരെ മൈതാനത്തിറങ്ങാൻ നെയ്മാറിന് സാധിച്ചിട്ടില്ല. ടീമിനൊപ്പം യാത്ര ചെയ്യാത്ത നെയ്മാർ, ബ്രസീൽ ടീം ക്യാംപായ ന്യൂജഴ്സിയിൽ തുടരുന്നതായാണ് വിവരം.
What you should work next
രാഷ്ട്രീയമായി സിൽവയുടെ എതിരാളികളെയാണ് നെയ്മാർ പിന്തുണയ്ക്കുന്നത്. ഇതാണ് പരിഹാസത്തിന് കാരണമെന്നാണ് ആക്ഷേപം. സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ നെയ്മാർ കളിക്കുമെന്നാണ് സൂചന.അതിനിടെ ബ്രസീൽ താരം റാഫിഞ്ഞയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഹെയ്റ്റിക്കെതിരായ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്ന് റാഫിഞ്ഞ മൈതാനം വിട്ടിരുന്നു.
പരിശോധനകൾക്ക് ശേഷം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പരുക്ക് സ്ഥിരീകരിച്ചു. ഗുരുതര പരുക്കല്ലെന്നും ലോകകപ്പ് അവസാനിക്കുന്നതിന് മുൻപ് ടീമിലേക്ക് തിരിച്ചെത്താൻ റാഫിഞ്ഞയ്ക്ക് സാധിക്കുമെന്നുമാണ് വിവരം. 25ന് സ്കോട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം
English Summary:





English (US) ·