ആദ്യമായി കിട്ടിയ പ്രതിഫലം 15,000 രൂപ, മുഴുവൻ തുകയും ചെലവാക്കി തീർത്തു: മുന്‍ ഇന്ത്യൻ ക്യാപ്റ്റന്റെ വെളിപ്പെടുത്തല്‍

3 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: August 29, 2026 09:29 PM IST

1 minute Read

 PunitParanjpe/AFP
സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, തിലക് വര്‍മ. Photo: PunitParanjpe/AFP

മുംബൈ∙ കരിയറിന്റെ തുടക്കകാലത്ത് 15,000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. മുംബൈയ്ക്കായി അണ്ടർ 15 ടീമിൽ കളിച്ചിരുന്ന കാലത്ത് കിട്ടിയ വരുമാനം മുഴുവൻ ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ ഉപയോഗിച്ചതായും സൂര്യകുമാർ യാദവ് ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ‍ സ്ഥാനം നഷ്ടമായ സൂര്യകുമാര്‍ യാദവ്, സീനിയർ ടീമിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ബാറ്റിങ്ങിൽ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് സൂര്യകുമാര്‍ യാദവിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായത്.

What you should work next

‘‘ആദ്യമായി അണ്ടര്‍ 15 ടീമിൽ കളിച്ചപ്പോൾ 15,000 രൂപയാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്. ഒരു പരമ്പരയ്ക്കു മുഴുവനായുള്ള തുകയാണിത്. പക്ഷേ ഇത്രയും രൂപ എനിക്ക് ചെലവാക്കണമായിരുന്നു. ആ സമയത്ത് എനിക്ക് ബാറ്റ് സ്പോൺസറൊന്നുമില്ല. അതുകൊണ്ടു തന്നെ ക്രിക്കറ്റിനു വേണ്ടിയുള്ള ബാറ്റും കിറ്റുമൊക്കെ വാങ്ങാൻ ഞാൻ ആ തുക ഉപയോഗിച്ചു.’’– സൂര്യകുമാർ യാദവ് വ്യക്തമാക്കി. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താനുള്ള കഠിന പരിശീലനത്തിലാണു താനെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

‘‘എന്നെക്കൊണ്ട് സാധിക്കുന്ന എല്ലാ രീതിയിലും ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കാര്യങ്ങൾ ശരിയായി വന്നാൽ ടീമിലേക്കു തിരിച്ചെത്താൻ സാധിക്കും.’’– സൂര്യ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം കണ്ടെത്തി സൂര്യകുമാർ യാദവ് ദേശീയ ടീമിലേക്കു തിരിച്ചെത്തണമെന്നാണ് ബിസിസിഐയുടെ നിലപാട്. ‘‘ഇന്ത്യൻ ടീമിനൊപ്പം ഒന്നോ, രണ്ടോ വർഷങ്ങൾ കളിച്ചപ്പോൾ സമ്മർദഘട്ടങ്ങളിലും കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ചപോലെ നടക്കാത്തപ്പോഴുമെല്ലാം ഞാൻ ചിരിച്ചുകൊണ്ടാണു നേരിട്ടത്. എനിക്കു ലഭിച്ച അവസരങ്ങളിൽ തീർച്ചയായും നന്ദിയുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചിട്ടില്ല. 2026ന് ശേഷം രണ്ടു വർഷം കൂടി ട്വന്റി20 ടീമിനെ നയിക്കാൻ സാധിക്കുമെന്നാണു ഞാൻ കരുതിയത്.’’

What you should work next

‘‘ഒളിംപിക്സ് വരുന്നുണ്ട്. അതിനു ശേഷം ട്വന്റി20 ലോകകപ്പ് വരുന്നുണ്ട്. നിങ്ങൾ ചിന്തിക്കുന്നതും മറ്റൊരാൾ ചിന്തിക്കുന്നതും ഒരുപക്ഷേ രണ്ടു വ്യത്യസ്ത കാര്യങ്ങളായിരിക്കാം. മുന്നോട്ടുപോകുന്നതാണു നല്ലതെന്ന് അവർക്കു തോന്നുന്നതു കൊണ്ടാണ് അവർ അതു തീരുമാനിച്ചത്. പക്ഷേ ഞാൻ പ്രതികരിക്കാൻ നിന്നിട്ടില്ല. കാരണം ഇതാണ് അവരുടെ തീരുമാനം. മറ്റാരുടെയെങ്കിലും കീഴിൽ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് അവർ കരുതുന്നതെങ്കിൽ എനിക്ക് അതിൽ ഒരു കുഴപ്പവുമില്ല.’’– സൂര്യകുമാർ യാദവ് പ്രതികരിച്ചു.

English Summary:

This T20 World Cup-Winning Captain Got Rs 15000 As First Salary For Entire Season

Read Entire Article