ആരാധകരെ ശാന്തരാകുവിൻ! ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുന്നു? സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചു

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: July 25, 2026 11:51 AM IST

1 minute Read

ബ്രസീൽ താരം വിനിസ്യൂസ് ജൂനിയർ. (Photo by CHANDAN KHANNA / AFP)
ബ്രസീൽ താരം വിനിസ്യൂസ് ജൂനിയർ. (Photo by CHANDAN KHANNA / AFP)

കൊൽക്കത്ത ∙ ഫിഫ ലോകകപ്പ് ആവേശത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. ബ്രസീൽ ദേശീയ ഫുട്ബോൾ ടീം രാജ്യാന്തര സൗഹൃദ മത്സരത്തിനായി ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയായിരിക്കും മത്സരത്തിന് വേദിയാകാൻ സാധ്യത. അഞ്ച് തവണ ലോകചാംപ്യന്മാരായ ബ്രസീലിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇന്ത്യൻ സംഘാടകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ‘ഇഎസ്പിഎൻ ബ്രസീൽ’ റിപ്പോർട്ട് ചെയ്തു. ലോകകപ്പിനിടെയാണ് സിബിഎഫും ഇന്ത്യൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതെന്നാണ് വിവരം.

What you should work next

ലോകകപ്പിലുടനീളം ഇന്ത്യൻ ആരാധകരിൽനിന്ന് ബ്രസീലിന് ലഭിച്ച വൻ പിന്തുണയാണ് ഇന്ത്യയിൽ കളിക്കാനുള്ള ബ്രസീലിന്റെ താൽപര്യത്തിന് പിന്നിലെ പ്രധാന കാരണം. ആരാധകരുടെ ആവേശം നിറഞ്ഞ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം സെപ്റ്റംബർ അവസാന വാരത്തിനും ഒക്ടോബർ ആദ്യ വാരത്തിനും ഇടയിൽ മൂന്നു സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടു മത്സരങ്ങൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട് – സെപ്റ്റംബർ 25ന് ടൗൺസ്‌വില്ലിലും സെപ്റ്റംബർ 29ന് ബ്രിസ്‌ബെയ്‌നിലും. മൂന്നാമതൊരു മത്സരം കൂടി കളിക്കുന്നതിനായുള്ള ചർച്ചകളാണ് സിബിഎഫ് ഇപ്പോൾ നടത്തുന്നത്. ഇത് ഇന്ത്യയിൽ നടക്കാനാണ് ആലോചിക്കുന്നത്.

മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും ബംഗ്ലദേശ്, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങളും ബ്രസീൽ ടീമിന് ആതിഥേയത്വം വഹിക്കാൻ ശക്തമായി രംഗത്തുണ്ടെന്ന് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ടിൽ പറയുന്നു. എങ്കിലും, നിലവിൽ ഇന്ത്യയുമായുള്ള ചർച്ചകൾ മാത്രമാണ് പുരോഗമിച്ചിട്ടുള്ളത്. 1977ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വച്ച് മോഹൻ ബഗാനെതിരെ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ കളിച്ചിരുന്നു. പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം വീണ്ടും കൊൽക്കത്ത സന്ദർശിക്കുകയും ചെയ്തു. ബ്രസീൽ ടീം വീണ്ടും കൊൽക്കത്തയിൽ എത്തുകയാണെങ്കിൽ ബ്രസീലിയൻ ഫുട്ബോളും കൊൽക്കത്തയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് പുതിയ അധ്യായമാകും അത്.

ഫിഫ ലോകകപ്പിൽ, മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ബ്രസീലിന് കാര്യമായ മുന്നേറ്റം നടത്താനായിരുന്നില്ല. പ്രീ-ക്വാർട്ടറിൽ (റൗണ്ട് ഓഫ് 16) നോർവേയോട് തോറ്റാണ് ബ്രസീൽ പുറത്തായത്. ഇതിനു പിന്നാലെ ഇതിഹാസ താരം നെയ്മാർ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന വിനീസ്യൂസ് ജൂനിയറാണ് ഇപ്പോൾ ബ്രസീലിന്റെ സൂപ്പർതാരം.

English Summary:

Brazil shot squad mightiness beryllium coming to India for an planetary affable match, with Kolkata being the apt venue. This imaginable circuit is reportedly owed to the immense enactment the Brazilian squad received from Indian fans during the FIFA World Cup.

Read Entire Article