ആരു വയ്ക്കും ചെക്ക് ? ദക്ഷിണ കൊറിയ vs ചെക്ക് റിപ്പബ്ലിക്

1 month ago 6

മനോരമ ലേഖകൻ

Published: June 11, 2026 09:14 AM IST Updated: June 11, 2026 10:00 AM IST

1 minute Read


ദക്ഷിണ കൊറിയ ടീം പരിശീലനത്തിൽ.
ദക്ഷിണ കൊറിയ ടീം പരിശീലനത്തിൽ.

ഗ്വാദലഹാരോ ∙ തോൽവിയറിയാതെ എത്തിയ ദക്ഷിണ കൊറിയ. പ്ലേ ഓഫിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ യോഗ്യത നേടിയ ചെക്ക് റിപ്പബ്ലിക്. ഷിവാസ് സ്റ്റേഡിയത്തിൽ നാളെ രാവിലെ 7.30ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇവർ ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും വിജയപ്രതീക്ഷ. ഇതിനു മുൻപു നടന്ന 3 സൗഹൃദ മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ ജയം വീതം നേടിയിട്ടുണ്ട്.

What you should work next

പരുക്കേറ്റ പ്രതിരോധതാരം ചോ യു മിന്നിനു പകരം ഇതുവരെ ദേശീയ ടീമിനായി കളിക്കാത്ത ചോ വി ജെയെ കൊറിയൻ കോച്ച് ഹോങ് മ്യുങ് ബോ പരിശീലന ക്യാംപിലേക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ, മധ്യനിരതാരം ബേ ജൂൻ ഹോ ടീമിന്റെ ആദ്യ മത്സരത്തിൽ കളിക്കാനുള്ള സാധ്യത മങ്ങിയത് തിരിച്ചടിയാണ്. 10 ദിവസം മുമ്പ് ട്രിനിഡാഡ് ആൻഡ് ടുബാഗോയെ 5-0ന് തോൽപിച്ച മത്സരത്തിനിടെ കണങ്കാലിന് പരുക്കേറ്റ താരം ഇപ്പോഴും പൂർണമായി സുഖം പ്രാപിച്ചിട്ടില്ല.

അതേസമയം, മിറോസ്ലാവ് കൂബെക്ക് പരിശീലിപ്പിക്കുന്ന ചെക്ക് ടീം ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾ പരുക്കുകളൊന്നുമില്ലാതെ പൂർത്തിയാക്കി.
മുപ്പത്തിമൂന്നുകാരനായ സൂപ്പർതാരം സൺ ഹ്യൂങ് മിൻ തന്റെ നാലാമത്തെ ലോകകപ്പിലും ദക്ഷിണ കൊറിയയുടെ പ്രധാന പ്രതീക്ഷയാണ്. ജർമനിയിൽ ജനിച്ച ജെൻ കാസ്ട്രോപ് മധ്യനിരയിലും വിങ്ബാക്കായും കളിക്കാൻ ശേഷിയുള്ള ബഹുമുഖ പ്രതിഭയാണ്. എങ്കിലും കൊറിയയുടെ മുന്നേറ്റം പ്രധാനമായും ലീ കാങ് ഇന്നും ലീ ജേ സുങ്ങും സണ്ണിന് എത്രമാത്രം പിന്തുണ നൽകുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും.

രണ്ടു പതിറ്റാണ്ടിന് ശേഷം ലോകകപ്പിലേക്കു മടങ്ങിയെത്തുന്ന ചെക്ക് റിപ്പബ്ലിക്കിന്റെ ഏറ്റവും ശ്രദ്ധേയനായ മധ്യനിര താരം തോമസ് സൗചെക്കാണ്. വിങ്ബാക്കുകൾ തുടർച്ചയായി ബോക്സിലേക്ക് നൽകുന്ന ക്രോസുകൾ ഉയരക്കാരായ താരങ്ങൾ ഗോളാക്കി മാറ്റുന്നതാണ് ചെക്ക് റിപ്പബ്ലിക്കിന്റെ തന്ത്രം. സെറ്റ് പീസുകളിലും ടീം ശക്തരാണ്.

English Summary:

South Korea faces Czech Republic successful a important World Cup Group A match. Both teams are anxious for a win, with South Korea aiming to proceed their unbeaten streak and Czech Republic looking to leverage their tactical strengths.

Read Entire Article