Published: March 07, 2026 11:20 AM IST
1 minute Read
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഇന്ത്യ –ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനൽ കാണാൻ ബോളിവുഡ് താരങ്ങൾ മുതൽ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ വരെ എത്തിയിരുന്നു. എന്നാൽ അവരുടെ താരപ്രഭയെ വെല്ലുന്ന തിളക്കവുമായി വാങ്കഡെയുടെ മണ്ണിൽ ആരാധകർക്കായി തകർത്താടിയത് ഇന്ത്യൻ ടീമിലെ 4 കളിക്കാരാണ്. ബാറ്റിങ്ങിൽ സഞ്ജു സാംസൺ ടീമിനെ മുന്നിൽനിന്നു നയിച്ചപ്പോൾ ഫീൽഡിങ്ങിൽ ആ റോൾ ഏറ്റെടുത്തത് അക്ഷർ പട്ടേലാണ്. ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയും ഹാർദിക് പാണ്ഡ്യയും തീപ്പൊരി പറത്തിയപ്പോൾ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 7 റൺസ് അകലെ അവസാനിച്ചു.
ബോളിങ് c/o ബുമ്ര
സെമിഫൈനലിൽ അവസാന 3 ഓവറിൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 45 റൺസ്. 18–ാം ഓവർ എറിയാനെത്തിയത് ബുമ്ര. ജേക്കബ് ബേതൽ – സാം കറൻ സഖ്യത്തിനു ബുമ്രയുടെ ഓവറിൽ അടിപതറി; നേടാനായത് 6 റൺസ് മാത്രം.
പാണ്ഡ്യ പവർ
അടുത്തതു ഹാർദിക് പാണ്ഡ്യയുടെ ഓവർ. പാണ്ഡ്യയുടെ ലോ ഫുൾ ടോസ് മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്കു പായിച്ച സാം കറൻ, തിലക് വർമയ്ക്കു ക്യാച്ച് നൽകി മടങ്ങുമ്പോൾ ഇംഗ്ലണ്ട് 6ന് 222.ഹാർദിക് ആ ഓവറിൽ വിട്ടുനൽകിയത് 9 റൺസ് മാത്രം.
പറക്കും അക്ഷർ
ലോകകപ്പിൽ 13 ക്യാച്ചുകൾ കൈവിട്ട ഇന്ത്യ സെമിയിൽ പിഴവുകൾ തിരുത്തി. അതിനു ചുക്കാൻ പിടിച്ചതാകട്ടെ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ. 4–ാം ഓവറിലെ ആദ്യ പന്തിൽ ബുമ്ര എറിഞ്ഞ സ്ലോ കട്ടർ ഉയർത്തിയടിച്ച ഹാരി ബ്രൂക്കിന് പിഴച്ചു. കവേഴ്സിൽ നിന്ന് 24 മീറ്റർ പിറകോട്ട് ഓടി അക്ഷർ പന്ത് കൈപ്പിടിയിലാക്കിയപ്പോൾ ഗാലറി ആർത്തിരമ്പി. 13–ാം ഓവറിലെ മൂന്നാം പന്തിൽ വിൽ ജാക്സിനെ മിഡ് വിക്കറ്റിൽ പറന്നുപിടിച്ചതും ഇതേ അക്ഷർ തന്നെ.
ആർച്ചർ പരീക്ഷ
കഴിഞ്ഞവർഷം ആദ്യം നടന്ന 5 മത്സര ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ 3 പ്രാവശ്യവും പുറത്താക്കിയ ആർച്ചറിനു പക്ഷേ, ഇത്തവണ അടിതെറ്റി. സെമിയിലെ ആവേശപ്പോരാട്ടത്തിൽ ആർച്ചറിന്റെ 14 പന്തുകൾ നേരിട്ട സഞ്ജു അടിച്ചെടുത്തത് 38 റൺസ്.
English Summary:







English (US) ·