ആലപ്പിയെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ഫൈനലിൽ; കെസിഎൽ കലാശപ്പോരിൽ തൃശൂരും കാലിക്കറ്റും നേർക്കുനേർ

2 weeks ago 6

മനോരമ ലേഖകൻ

Published: September 04, 2026 10:55 PM IST Updated: September 05, 2026 09:33 AM IST

1 minute Read

ആലപ്പി റിപ്പിൾസിനെതിരായ സെമിഫൈനൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് താരങ്ങൾ  ബാറ്റിങ്ങിനിടെ. (KCA)
ആലപ്പി റിപ്പിൾസിനെതിരായ സെമിഫൈനൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് താരങ്ങൾ ബാറ്റിങ്ങിനിടെ. (KCA)

തിരുവനന്തപുരം ∙ കെസിഎൽ മൂന്നാം സീസണിൽ തൃശൂർ ടൈറ്റൻസ്– കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനൽ. രണ്ടാം സെമിഫൈനലിൽ ആലപ്പി റിപ്പിൾസിനെ 36 റൺസിനു തോൽപ്പിച്ചാണ് കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ കാലിക്കറ്റ് ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പിയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 168 റൺസിൽ അവസാനിച്ചു. ആലപ്പിക്കു വേണ്ടി കെ.എ.അരുൺ (46 പന്തിൽ 82), ക്യാപ്റ്റൻ സച്ചിൻ ബേബി (46 പന്തിൽ 73) എന്നിവർ അർധസെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

What you should work next

കാലിക്കറ്റിനു വേണ്ടി ജോസ് പേരായിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇബ്നുൽ അഫ്താബ്, അഖിൽ സ്കറിയ എന്നിവർ രണ്ടു വിക്കറ്റും അഖിൻ സത്താർ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ സെമിയിൽ ട്രിവാൻഡ്രത്തെ ഒരു വിക്കറ്റിനു തോൽപ്പിച്ചാണ് തൃശൂർ ഫൈനലിൽ കടന്നത്. ശനിയാഴ്ച രാത്രി എട്ടു മണിക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് തൃശൂർ– കാലിക്കറ്റ ഫൈനൽ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിങ്ങിയ കാലിക്കറ്റ്, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കാലിക്കറ്റ് 218 റൺസെടുത്തത്. കാലിക്കറ്റിന് വേണ്ടി വരുൺ നായനാരും അബ്ദുൽ ബാസിതും അർധസെഞ്ചറികൾ നേടി. ഓപ്പണർമാർ ചേർന്ന സ്വപ്നതുല്യമായ തുടക്കമാണ് കാലിക്കറ്റിനു നൽകിയത്. ക്യാപ്റ്റൻ രോഹനൊപ്പം വരുൺ നായനാരും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ കാലിക്കറ്റിന്റെ സ്കോർ ബോർഡ് അതിവേഗം ചലിച്ചു. ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് ഫോറുകൾ പായിച്ച് വരുൺ തന്റെ നയം വ്യക്തമാക്കി. തൊട്ടടുത്ത ഓവറിൽ ടി.എസ്. വിനിലിനെ രണ്ട് തവണ രോഹനും അതിർത്തി കടത്തി. ഇരുവരും തകർത്തടിച്ചതോടെ അഞ്ചാം ഓവറിൽ തന്നെ സ്കോർ അമ്പതിലെത്തി. വിനിൽ എറിഞ്ഞ ആറാം ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ, ഒൻപതാം ഓവറിലെ ആദ്യ പന്തിൽ രോഹൻ പുറത്തായത് കാലിക്കറ്റിന് തിരിച്ചടിയായി. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 45 റൺസെടുത്താണ് ക്യാപ്റ്റൻ മടങ്ങിയത്. തുടർന്നെത്തിയ അഖിൽ സ്കറിയ നാലും ജോസ് പെരയിൽ അഞ്ചും റൺസ് നേടി മടങ്ങി. അബ്ദുൾ ബാസിതും വരുൺ നായനാരും ചേർന്ന് നാലാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ വരുൺ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. എന്നാൽ 16 ഓവർ പൂർത്തിയായതോടെ സ്കോറിങ് വേഗമുയർത്താൻ വരുണിനെ പിൻവലിച്ച് കാലിക്കറ്റ് കൃഷ്ണദേവനെ രംഗത്തിറക്കി. ആ നീക്കം ഫലം കണ്ടു. 42 പന്തുകളിൽ 59 റൺസാണ് വരുൺ നേടിയത്.

രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയാണ് കൃഷ്ണദേവൻ സ്കോറിങ്ങിന് തുടക്കമിട്ടത്. നാല് സിക്സറടക്കം 26 റൺസാണ് ഇരുവരും ചേർന്ന് ആ ഓവറിൽ കൂട്ടിച്ചേർത്തത്. 17 പന്തുകളിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 24 പന്തുകളിൽ ആറ് സിക്സറടക്കം 53 റൺസെടുത്ത അബ്ദുൽ ബാസിത് റണ്ണൗട്ടായി. അവസാന ഓവറിൽ സൽമാൻ നിസാറിന്റെ കൂറ്റൻ ഷോട്ടുകൾ കൂടി ചേർന്നതോടെ കാലിക്കറ്റിന്റെ സ്കോർ 218ൽ അവസാനിച്ചു. സൽമാൻ നിസാർ ഏഴ് പന്തുകളിൽ 19ഉം കൃഷ്ണദേവൻ 11 പന്തുകളിൽ 24 റൺസും നേടി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി അജിത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

English Summary:

The KCL T20 Season 3 is heading towards an breathtaking last betwixt Thrissur Titans and Calicut Globestars. Calicut Globestars secured their spot by defeating Alappuzha Ripples successful a thrilling semi-final match. The expansive finale is scheduled to beryllium held astatine the Greenfield Stadium successful Trivandrum.

Read Entire Article