ആർജെ മഹ്‍വാഷിനെ അണ്‍ഫോളോ ചെയ്തു, പിന്നാലെ മറ്റൊരു യുവതിക്കൊപ്പം ഡിന്നർ ഡേറ്റിന് ചെഹൽ; ആരാണ് ഷെഫാലി ബഗ്ഗ?

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 25, 2026 08:14 PM IST

1 minute Read

യുസ്‌വേന്ദ്ര ചെഹലും ഷെഫാലി ബഗ്ലയും ഒരുമിച്ചെത്തിയപ്പോൾ (ഇടത്–X/eingsumit01/), ഷെഫാലി ബഗ്ഗ (വലത്– Instagram/shefalibaggaofficial/)
യുസ്‌വേന്ദ്ര ചെഹലും ഷെഫാലി ബഗ്ലയും ഒരുമിച്ചെത്തിയപ്പോൾ (ഇടത്–X/eingsumit01/), ഷെഫാലി ബഗ്ഗ (വലത്– Instagram/shefalibaggaofficial/)

മുംബൈ∙ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കാൾ വ്യക്തജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ വാർത്തകളിൽ ഇടംപിടിക്കുന്നത്. വീണ്ടും അത്തരമൊരു കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ് ചെഹൽ. സ്‌പോർട്‌സ് അവതാരകയും നടിയുമായ ഷെഫാലി ബഗ്ഗയും ഒന്നിച്ചുള്ള വിഡിയോ പുറത്തുവന്നതോടെയാണ് ഇത്.

മുംബൈയിലെ ഒരു റസ്റ്റോറന്‍റിൽനിന്ന് ചെഹലും ഷെഫാലിയും ഒരുമിച്ചു പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നീല നിറത്തിലുള്ള സ്ട്രെയിറ്റ് ഫിറ്റ് പാന്‍റിനൊപ്പം കറുത്ത ഷർട്ട് ധരിച്ചാണ് ചെഹൽ ഡിന്നർ ഡേറ്റിന് എത്തിയത്. ഗ്ലാസും മാസ്കും ധരിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള സ്ട്രാപ്പി ബോഡികോൺ ഡ്രസ്സാണ് ബാഗയുടെ വസ്ത്രം. സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.

ചെഹലിന്‍റെ വ്യക്തിബന്ധങ്ങൾ സംബന്ധിച്ച് ഒ‍ട്ടേറെ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ വിഡിയോ പുറത്തുവന്നത്. നർത്തകിയായ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിനു ശേഷം ആർജെ മഹ്‌‍വാഷുമായി ചെഹൽ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും പലസ്ഥലങ്ങളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ചെഹലും മഹ്‌വാഷും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു.

ഇതിനു പിന്നാലെ മഹ്‍വാഷ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. കാറിനുള്ളിലിരുന്ന് മുടി ഒതുക്കി വയ്ക്കുന്ന വിഡിയോയാണ് മഹ്‍വാഷ് പങ്കുവച്ചത്. ‘90 ശതമാനം സമയത്തും ഞാന്‍ മുടി ഒതുക്കുന്നു. ബാക്കി സമയം ജീവിതം ശരിയാക്കുന്നു’ എന്ന കാപ്ഷനോടെയാണ് വിഡിയോ. ഇതു ചെഹലിനോടാണോ പറയുന്നതെന്ന് പലരും പോസ്റ്റിന് താഴെ കമന്‍റിട്ടിട്ടുണ്ട്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ചെഹൽ മറ്റൊരു യുവതിക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്.

Meet Yuzi chahal.

> Two days agone helium unfollw rj mahvash.
> Also stock mahabharath information insta story.
> Now Yesterday helium spotted with Sheffali Bagga successful restaurants.

Look similar bro belive successful Ek jayegi to dusri aayegi 🤣 pic.twitter.com/0OyhuXUHaK

— Sumit (@beingsumit01) January 25, 2026

2020 ഡിസംബറിലാണ് യു‍സ്‍വേന്ദ്ര ചെഹലും ധനശ്രീ വർമയും തമ്മിൽ വിവാഹിതരായത്. 18 മാസം വേർപിരിഞ്ഞു താമസിച്ചശേഷം 2025 മാർച്ചിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്. ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ യുസ്‌വേന്ദ്ര ചെഹൽ ഏറെക്കാലമായി ഇന്ത്യൻ ടീമിൽനിന്നു പുറത്താണ്. 2023 ഓഗസ്റ്റിലാണ് അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 2024ലെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

∙ ആരാണ് ഷെഫാലി ബഗ്ഗ?സ്പോര്‍ട്സ് അവതാരകയും സോഷ്യൽ മീഡിയ താരവും നടിയുമായ ഷെഫാലി ബഗ്ഗ ഡൽഹി സ്വദേശിനിയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് ജേണലിസത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദം നേടിയ, ഷെഫാലി ഒട്ടേറെ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷമാണ് സ്പോർട്സ് അവതരണത്തിലേക്ക് എത്തിയത്. 2019ൽ, ബിഗ് ബോസ് സീസൺ 13ലെ പങ്കാളിത്തത്തിലൂടെയാണ് ഷെഫാലി രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത്. ഈ റിയാലിറ്റി ഷോയിൽ റണ്ണറപ്പായ ഷെഹ്നാസ് ഗില്ലുമായി ഷെഫാലിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു

English Summary:

Yuzvendra Chahal is presently successful the quality owed to caller sightings with Shefali Bagga, sparking dating rumors. This follows speculation astir his narration presumption aft his divorcement from Dhanashree Verma and alleged dating with Mahwash, adding to the ongoing nationalist involvement successful his idiosyncratic life.

Read Entire Article