ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും അർജന്റീനയും നേർക്കുനേർ വരുമ്പോൾ, മത്സരത്തിന്റെ നിയന്ത്രണം യുഎസ് റഫറി ഇസ്മായിൽ എൽഫാത്തിന്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന ഈ വമ്പൻ പോരാട്ടത്തിൽ മൊറോക്കൻ വംശജനായ ഈ യുഎസ് റഫറിയുടെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഏറെ പരിചിതനായ റഫറിയാണ് ഇസ്മായിൽ എൽഫാത്ത് എന്നതാണ് ഈ നിയോഗത്തെ ഏറെ ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീന– ഈജിപ്‌ത് മത്സരത്തിലെ റഫറിയിങ് വിവാദത്തിനു പിന്നാലെ അർജന്റീന മത്സരങ്ങളിലെ റഫറിമാർ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
What you should work next
∙ സെമിഫൈനലിലെ വൻശക്തികളുടെ പോരാട്ടംരണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പ് വേദിയിൽ ഇംഗ്ലണ്ടും അർജന്റീനയും നേർക്കുനേർ വരുന്നത്. ക്വാർട്ടർ ഫൈനലിൽ നോർവേയെ അധികസമയത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് തുണയായത്. മറുവശത്ത്, പത്തു പേരുമായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡിനെ അധികസമയത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാംപ്യന്മാരായ അർജന്റീനയുടെ വരവ്. അലക്‌സിസ് മക്കാലിസ്റ്റർ, യൂലിയൻ അൽവാരസ്, ലൗറ്റാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയ്ക്കായി വലകുലുക്കിയത്.
1966ന് ശേഷം ആദ്യമായി ഒരു ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിക്കുക എന്ന ലക്ഷ്യത്തിലാണ് ലയണൽ സ്കലോണിയുടെ അർജന്റീന. 2002ലെ ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡേവിഡ് ബെക്കാമിന്റെ പെനൽറ്റി ഗോളിൽ ഇംഗ്ലണ്ട് 1-0 ന് വിജയിച്ചിരുന്നു.
∙ ആരാണ് ഇസ്മായിൽ എൽഫാത്ത്?
യുഎസിലെ മേജർ ലീഗ് സോക്കറിലെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളാണ് 44 വയസ്സുകാരനായ ഇസ്മായിൽ എൽഫാത്ത്. 2020ലും 2022ലും എംഎൽഎസ് റഫറി ഓഫ് ദി ഇയർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പതിനെട്ടാം വയസ്സിൽ യുഎസ് സർക്കാരിന്റെ ഡൈവേഴ്സിറ്റി ലോട്ടറിയിലൂടെയാണ് അദ്ദേഹം മൊറോക്കോയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയത്. ടെക്സസിൽ പ്രാദേശികമായി ഫുട്ബോൾ കളിച്ചിരുന്ന എൽഫാത്ത്, അവിടുത്തെ റഫറിയിങ്ങിന്റെ നിലവാരമില്ലായ്മയിൽ മടുത്താണ് സ്വയം വിസിലെടുക്കാൻ തീരുമാനിച്ചത്.
∙ മെസ്സിയുമായുള്ള ബന്ധം2022 ലെ ലോകകപ്പ് ഫൈനലില്‍ എല്‍ഫാത്ത് ഫോര്‍ത്ത് ഒഫിഷ്യലായിരുന്നു. അന്ന് മെസ്സി ഇരട്ട ഗോള്‍ നേടുകയും അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റർ മയാമിയുടെ മത്സരങ്ങൾ നിയന്ത്രിച്ച എല്‍ഫാത്തിനെ മെസ്സിക്ക് വളരെ പരിചിതമാണ്. എംഎൽഎസ് റെഗുലർ സീസണിൽ മൂന്നു തവണ ഇന്റർ മയാമിയുടെ മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ, 2023ൽ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇന്റർ മയാമി ലീഗ്‌സ് കപ്പ് കിരീടം ചൂടിയ ചരിത്രപ്രസിദ്ധമായ ഫൈനൽ മത്സരത്തിലെ റഫറിയും ഇസ്മായിൽ എൽഫാത്ത് ആയിരുന്നു. നാഷ്‌വില്ലെ എസ്‌സിക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അന്ന് മെസ്സിയുടെ ടീമിന്‍റെ ജയം. മേജര്‍ ലീഗ് സോക്കറില്‍ മെസ്സി കളിച്ച നാല് മത്സരങ്ങളിലാണ് എല്‍ഫാത്ത് റഫറിയായി എത്തിയത്. അതിലെല്ലാം മെസ്സിയുടെ ടീം ജയിക്കുകയും ചെയ്തു.
∙ 8 മഞ്ഞക്കാർഡ്, ഒരു ചുവപ്പ് കാര്‍ഡ്ഈ ലോകകപ്പിൽ അദ്ദേഹം നിയന്ത്രിക്കുന്ന നാലാമത്തെ മത്സരമാണിത്. നെതർലൻഡ്സ്-ജപ്പാൻ, യുറഗ്വായ്-സ്പെയിൻ എന്നീ ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ, ബ്രസീലിനെ നോർവേ അട്ടിമറിച്ച പ്രീ-ക്വാർട്ടർ മത്സരവും നിയന്ത്രിച്ചത് എൽഫാത്തായിരുന്നു. ഇതുവരെ മൂന്ന് മല്‍സരങ്ങളിലായി എട്ട് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പ് കാര്‍ഡും എല്‍ഫാത്ത് പുറത്തെടുത്തിട്ടുണ്ട്. സ്പെയിന്‍– യുറഗ്വായ് മല്‍സരത്തിന് ശേഷം വന്‍ വിമര്‍ശനമാണ് സ്പാനിഷ് മാധ്യമങ്ങള്‍ എല്‍ഫാത്തിന് നേരെ നടത്തിയത്.
എന്നാൽ വിവാദമാക്കാനുള്ള ഒന്നും റഫറിയുടെ കാര്യത്തില്‍ ഇല്ലെന്നും യാദൃശ്ചികമായാണ് എല്‍ഫാത്ത് ഈ മല്‍സരത്തിന്‍റെ റഫറിയായതെന്നുമാണ് ഫിഫയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഫിഫയുടെ ഏറ്റവും പരിചയ സമ്പന്നനായ റഫറിമാരില്‍ ഒരാളാണ് എല്‍ഫാത്ത്.
ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ കൈൽ അറ്റ്കിൻസ്, കോറി പാർക്കർ എന്നീ യുഎസ് റഫറിമാർ എൽഫാത്തിനെ സഹായിക്കും. ഇറ്റലിയുടെ മൗറിസിയോ മരിയാനിയാണ് നാലാം റഫറി. ഡാനിയൽ ബിന്ദോണി റിസർവ് അസിസ്റ്റന്റ് റഫറിയായും ചുമതലയേൽക്കും. ഇരുടീമുകളും തമ്മിലുള്ള പഴയകാല ശത്രുതയും കളിയിലെ വീര്യവും കണക്കിലെടുക്കുമ്പോൾ, റഫറി ഇസ്മായിൽ എൽഫാത്തിന് ഇതൊരു അഗ്നിപരീക്ഷ തന്നെയായിരിക്കും.
English Summary:





English (US) ·