ഇക്വഡോറിന് ‘പോസ്റ്റ് ശാപം’, 90 ാം മിനിറ്റിലെ ഗോളിൽ ഐവറി കോസ്റ്റിന് ജയം

1 month ago 6

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: June 15, 2026 06:42 AM IST

1 minute Read

 CHARLY TRIBALLEAU / AFP)
ഐവറി കോസ്റ്റിനെതിരെ ഇക്വഡോർ താരം എന്നെർ വലൻസിയയുടെ ഷോട്ട് ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ പുറത്തുപോകുന്നു. (Photo: CHARLY TRIBALLEAU / AFP)

ഫിലഡൽഫിയ ∙ നിരവധി അവസരങ്ങൾ പോസ്റ്റിൽ തട്ടിയകന്ന മത്സരത്തിൽ അവസാന നിമിഷത്തിലെ ഗോളിൽ ജയം ഐവറി കോസ്റ്റിന്. അമാദ് ഡിയാലോയാണ് ഐവറി കോസ്റ്റിന്റെ വിജയഗോൾ നേടിയത്. ഗ്രൂപ്പ് ഇയിൽ മൂന്നു പോയിന്റുമായി ഐവറി കോസ്റ്റ് ജർമനിയ്‌ക്കൊപ്പമെത്തിയപ്പോൾ നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഓർത്ത് ഇക്വഡോറിന് ദുഃഖിക്കാം. കളിയുടെ ആദ്യ പത്തു മിനിറ്റിൽ മൈതാനത്തിന്റെ മധ്യഭാഗം കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്കു ശേഷം ഇരു ടീമുകളും ആക്രമണത്തിലേക്കു തിരിഞ്ഞു. എതിർ ഗോൾമുഖത്തേക്ക് നിരവധി തവണ ഇക്വഡോർ, ഐവറി കോസ്റ്റ് താരങ്ങൾ ഇരച്ചെത്തിയെങ്കിലും ഗോൾ സാധ്യമായില്ല. കൂടുതൽ ആക്രമണോത്സുകത പ്രകടിപ്പിച്ച ഇക്വഡോർ, ഐവറി കോസ്റ്റിന്റെ പ്രതിരോധ നിരയെ ഭേദിച്ച് തൊടുത്ത ഒരുപിടി ഷോട്ടുകൾ ഗോൾ കീപ്പർ യാഹിയാ ഫോഫാനയെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടിയകന്നു. മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് സുവർണാവസരങ്ങളാണ് ഇക്വഡോർ പാഴാക്കിയത്. 11, 14 മിനിറ്റുകളിൽ എന്നെർ വലൻസിയയുടെയും ജോൺ യെബോവയുടെയും കിക്കുകളാണ് ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ പറന്നകന്നത്.

What you should work next

പിന്നാലെ ഇക്വഡോർ ബോക്സിലേക്ക് ഐവറി കോസ്റ്റ് താരങ്ങൾ പ്രത്യാക്രമണം നടത്തി. 17 ാം മിനിറ്റിൽ ഐവറി കോസ്റ്റ് താരം ബാസൗമനാ ടൂറെയുടെ ഷോട്ട് ഗോൾ കീപ്പറെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടിയകന്നു. തൊട്ടടുത്ത മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് എല്യെ വാഹിയുടെ ഷോട്ട് ഇക്വഡോർ ഗോൾ കീപ്പർ ഹെർനാൻ ഗാലിൻഡെസിന്റെ കയ്യിലൊതുങ്ങി. 23 ാം മിനിറ്റിൽ ഇക്വഡോർ താരം അലൻ മിൻഡയുടെ നെടുനീളൻ ഷോട്ടും ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ ഇക്വഡോറിന്റെ ജോൺ യെബോവയുടെ ഗോളെന്നുറപ്പിച്ച ഷോട്ടും ക്രോസ് ബാറിൽ തട്ടിയകന്നു. ഗോളവസരങ്ങൾ നിർലോഭം ലഭിച്ചിട്ടും പോസ്റ്റും ക്രോസ് ബാറും വിലങ്ങുതടിയാകുന്നത് കണ്ട് കാണികൾ തലയിൽ കൈവച്ചിരുന്നു. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിലും ലീഡ് നേടാൻ ഇരുടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

What you should work next

രണ്ടാം പകുതിയിലും ഇക്വഡോറിനെ ‘പോസ്റ്റ് ശാപം’ വിട്ടൊഴിഞ്ഞില്ല. ആദ്യ മിനിറ്റിൽ തന്നെ എന്നെർ വലൻസിയയുടെ ഗോൾനീക്കം പോസ്റ്റിൽ തട്ടിയകന്നു. ഇക്വഡോറിന് പോസ്റ്റ് ആയിരുന്നു ശാപമെങ്കിൽ ഐവറി കോസ്റ്റിന് ക്രോസ് ബാറായിരുന്നു വില്ലൻ. എല്യെ വാഹിയുടെ കാലിൽ നിന്ന് പാഞ്ഞ പന്തിനായിരുന്നു ആ ദുർവിധി. ഇരുടീമുകളും ഗോൾമുഖത്തു നിന്നു തൊടുത്ത പന്തുകൾ ലക്ഷ്യം തെറ്റി പാഞ്ഞതും കാണികളെ അലോസരപ്പെടുത്തി. ഒടുവിൽ, നിശ്ചിത സമയം അവസാനിക്കുന്ന അവസാന മിനിറ്റിൽ ഇക്വഡോറിനെ കണ്ണീരിലാഴ്ത്തി അമാദ് ഡിയാലോയിലൂടെ ഐവറി കോസ്റ്റ് ലക്ഷ്യംകണ്ടു. 

English Summary:

FIFA World Cup Football 2026 Group E Ivory Coast vs Ecuador lucifer unrecorded updates

Read Entire Article