ഇതാ ലോകകപ്പ്... രാജകുമാരിക്കു നേരെ ട്രോഫി നീട്ടി ലമീൻ യമാൽ, സ്വീകരിക്കാൻ മടിച്ച് ലിയോനർ– വിഡിയോ

18 hours ago 1

ഓൺലൈൻ ഡെസ്ക്

Published: July 23, 2026 05:19 PM IST Updated: July 23, 2026 05:59 PM IST

1 minute Read

ലമിൻ യമാൽ, ലിയോനർ രാജകുമാരി, ഫിലിപെ രാജാവ് എന്നിവർ ലോകകപ്പ് ആഘോഷത്തിൽ. Photo by DAN MULLAN / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
ലമിൻ യമാൽ, ലിയോനർ രാജകുമാരി, ഫിലിപെ രാജാവ് എന്നിവർ ലോകകപ്പ് ആഘോഷത്തിൽ. Photo by DAN MULLAN / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ന്യൂയോർക്ക്∙ ഫിഫ ലോകകപ്പ് വിജയത്തിനു ശേഷം സ്പാനിഷ് സൂപ്പർ താരം ലമിൻ യമാൽ വച്ചുനീട്ടിയ ട്രോഫി വാങ്ങാൻ മടിച്ച് സ്പാനിഷ് രാജകുമാരി ലിയോനർ. ലോകകപ്പ് ഫൈനലിൽ 1–0നാണ് സ്പെയിൻ അര്‍ജന്റീനയെ കീഴടക്കിയത്. എസ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്. എൻസോ ഫെര്‍ണാണ്ടസിന് ചുവപ്പു കാർഡ് ലഭിച്ചതോടെ പത്തു പേരായി ചുരുങ്ങിയ അർജന്റീന ഫൈനൽ പോരാട്ടത്തിൽ നിറം മങ്ങുകയായിരുന്നു. യുഎസ് പ്ര‍സിഡന്റ് ഡോണൾഡ് ട്രംപാണ് സ്പെയിന് ട്രോഫി സമ്മാനിച്ചത്. വിജയാഘോഷത്തിനിടെ സ്പെയിനിലെ ഫിലിപെ രാജാവ് കുടുംബ സമേതമാണ് ഗ്രൗണ്ടിൽ ഇറങ്ങിയത്. ഈ സമയത്താണ് കയ്യിലുണ്ടായിരുന്ന ട്രോഫി യമാൽ രാജകുമാരിക്കു നേരെ നീട്ടിയത്.

What you should work next

എന്നാൽ ലിയോനർ ഇതു കാണാത്ത പോലെ നിൽക്കുകയായിരുന്നു. പോഡിയത്തിനു താഴെയുണ്ടായിരുന്ന ഫിലിപെ രാജാവിനെ മുകളിലേക്കു കയറാൻ ലിയോനർ സഹായിക്കുന്നതിനിടെയായിരുന്നു യമാല്‍ തന്റെ കയ്യിലുണ്ടായിരുന്ന ട്രോഫി കൈമാറാൻ ശ്രമിച്ചത്.‌ ലിയോനർ ഇതു വാങ്ങിയില്ല. തുടർന്ന് ഫിലിപെ രാജാവിനാണ് യമാൽ ട്രോഫി നൽകിയത്. ട്രോഫി കയ്യിൽ പിടിച്ച് രാജാവും കുടുംബവും ആഘോഷ പ്രകടനവും നടത്തി. തിങ്കളാഴ്ച സ്പെയിനിൽ തിരിച്ചെത്തിയ താരങ്ങള്‍ക്ക് സ്പെയിൻ രാജ കുടുംബം കൊട്ടാരത്തിൽ സ്വീകരണമൊരുക്കിയിരുന്നു. ഫിലിപെ രാജാവും കുടുംബവും നേരിട്ടെത്തിയാണ് മഡ്രിഡിൽ വിമാനമിറങ്ങിയ സ്പാനിഷ് താരങ്ങളെ സ്വീകരിച്ചത്.

What you should work next

2005 ഒക്ടോബർ 31ന് മാഡ്രിഡിൽ ജനിച്ച ലിയോനറിന് സ്പെയിൻ സിംഹാസനത്തിന്റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു. ഒന്നര നൂറ്റാണ്ടിനു ശേഷം സ്പെയിനിന് ആദ്യമായി ലഭിക്കുന്ന രാജ്ഞിയാണ് ലിയോനർ. 1800കളിൽ ഭരിച്ചിരുന്ന ഇസബെല്ല രാജ്ഞിക്കു ശേഷം സ്പെയിനിന് ഒരു വനിതാ ഭരണാധികാരി ഉണ്ടായിരുന്നില്ല. ആ പദവിയിലേക്കാണിപ്പോൾ ലിയോനർ നടന്നെടുക്കുന്നത്. വെറും 20 വയസ്സ് മാത്രമാണ് രാജകുമാരിയുടെ പ്രായം. ഫിലിപെ ആറാമൻ രാജാവിന്റെയും ലെറ്റിസിയയുടെയും മൂത്ത മകളാണ്.

Lamine Yamal quiere entregarle la Copa del Mundo a Leonor, pero ella como buena hija, está más preocupada por ayudar a su padre a subir. Finalmente, Lamine le entrega la copa al rey y este con una cara de felicidad, como si fuera un niño 😁☺️ pic.twitter.com/Cqhonn0XKU

— Nerea (@nerea_olitz) July 22, 2026

English Summary:

Spanish Princess Leonor's hesitant absorption to receiving the FIFA World Cup trophy from Lamine Yamal has sparked discussion. The Spanish team's triumph implicit Argentina successful the last was a important event, culminating successful a royal reception upon their instrumentality to Spain.

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪13:50 americium to ‪16:59 p.m. connected 23 July 2026) inclination for FIFA World Cup 2026
Read Entire Article