‘ഇതിപ്പോ കുറെയായി...എല്ലാവർക്കും അറിയാം’: സഞ്ജുവിന്റെ ഔട്ടിൽ ഗാവസ്കർ; പുകഴ്ത്തി പഠാൻ, ഡഗൗട്ടിൽ ഗംഭീറിന്റെ അഭിനന്ദനം

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: February 27, 2026 10:09 AM IST

1 minute Read

ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ പുറത്തായശേഷം ഡഗൗട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ താരം സഞ്ജു സാംസണോട് സംസാരിക്കുന്ന മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും  ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്കും. X/@OneCricketApp
ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ പുറത്തായശേഷം ഡഗൗട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ താരം സഞ്ജു സാംസണോട് സംസാരിക്കുന്ന മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്കും. X/@OneCricketApp

ചെന്നൈ ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ, സിംബാബ്‌വെയ്‌ക്കെതിരെ മികച്ച തുടക്കമാണ് ടീമിനു നൽകിയത്. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ സിക്സർ പായിച്ചു തുടങ്ങിയ സഞ്ജു, 13 റൺസാണ് ഒന്നാം ഓവറിൽ അടിച്ചെടുത്തത്. രണ്ടാം ഓവറിലും സിക്സർ പായിച്ച് സഞ്ജു കളംനിറഞ്ഞു.

രണ്ട് സിക്സറുകളും ഒരു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. കരുതലോടെ തുടങ്ങിയ അഭിഷേക് ശർമയുടെ സമ്മർദം കുറയ്ക്കാനും സഞ്ജുവിന്റെ ബാറ്റിങ്ങിനായി. നാലാം ഓവറിൽ ബ്ലസിങ് മുസറബാനി എറിഞ്ഞ ഓഫ് കട്ടർ ബോളിൽ സ്ലോഗിനു ശ്രമിച്ച സഞ്ജുവിന് പിഴയ്ക്കുകയായിരുന്നു. സ്ലോഗ്-പുൾ കൃത്യമായി ടൈം ചെയ്യാൻ കഴിയാതിരുന്നതോടെ ഡീപ് മിഡ് വിക്കറ്റിൽ റയാൻ ബേൾ കയ്യിലൊതുക്കി. 15 പന്തിൽ 24 റൺസോടെ, തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി സഞ്ജു മടങ്ങി.

സഞ്ജു ഔട്ടായപ്പോൾ കമന്ററിയിലുണ്ടായിരുന്ന രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘ഇതിൽ അദ്ദേഹം നിരാശനായിരിക്കും.’’. പക്ഷേ ശാസ്ത്രിക്കൊപ്പമുണ്ടായിരുന്ന സുനിൽ ഗാവസ്കർ കൂടുതൽ വിശദമായ വിലയിരുത്തൽ നടത്തി. ‘അദ്ദേഹം നിരാശനായിരിക്കും, കാരണം ആ മേഖലയിൽ അദ്ദേഹം ഒരുപാട് തവണ പുറത്തായിട്ടുണ്ട്. എല്ലാവർക്കും അറിയുന്ന തന്ത്രമാണ്– ഷോർട്ട് ബോൾ എറിയുക, ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡറെ നിർത്തുക. പിന്നെ മുസറബാനിയുടെ ഉയരം കാരണം പന്ത് കുറച്ചുകൂടി ബൗൺസ് ചെയ്തു. അതുകൊണ്ടാണ് പന്ത് ബാറ്റിന്റെ മധ്യഭാഗത്ത് കൃത്യമായി കൊള്ളാതിരുന്നത്. അങ്ങനെ അദ്ദേഹം 15 പന്തിൽ 24 റൺസുമായി, മികച്ച തുടക്കം നേടിയിട്ടും വീണ്ടും ഡീപ് ഏരിയയിൽ ക്യാച്ച് നൽകി പുറത്തായി. ഇന്ത്യക്ക് 48 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായി.’’– ഗവാസ്കർ പറഞ്ഞു.

India’s first-wicket mean this World Cup was conscionable astir 7. lowest among each teams.

Today, Sanju Samson played precisely the mode the squad needed and helped enactment up India’s highest opening concern of this World Cup.

He did the job.

— Irfan Pathan (@IrfanPathan) February 26, 2026

സഞ്ജു ടീമിന് വേണ്ടിയുള്ള ഒരു ഇന്നിങ്സാണ് കളിച്ചതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ അഭിപ്രായപ്പെട്ടു. ‘‘ഈ ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് ശരാശരി 7 ആണ്. ബാക്കിയെല്ലാ ടീമുകളേക്കാളും കുറവ്. ഇന്ന്, സഞ്ജു സാംസൺ ടീമിന് ആവശ്യമായ രീതിയിൽ കൃത്യമായി കളിച്ചു, ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ സഹായിച്ചു. അദ്ദേഹം തന്റെ ജോലി കൃത്യമായി നിർവഹിച്ചു.’’– ഇർഫാൻ പഠാൻ എക്സിൽ കുറിച്ചു.

പതിവുപോലെ നല്ല തുടക്കം കിട്ടിയിട്ടും നീണ്ട ഇന്നിങ്സ് കളിക്കാനായില്ലെങ്കിലും ഔട്ടായി ഡഗൗട്ടിൽ തിരിച്ചെത്തിയ സഞ്ജുവിനെ കോച്ച് ഗൗതം ഗംഭീർ ഉൾപ്പെടെ അഭിനന്ദിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായ ഇന്ത്യൻ ഇന്നിങ്സിന് ശക്തമായ അടിത്തറ നൽകാൻ സഞ്ജുവിന്റെ ബാറ്റിങ്ങിനായി. പിന്നാലെയെത്തിയ ബാറ്റർമാരുടെ സമ്മർദം കുറയ്ക്കാനും ഇതു സഹായിച്ചു.

English Summary:

Sanju Samson's impactful instrumentality to the Indian T20 World Cup playing XI against Zimbabwe saw him supply a beardown commencement for the team. Despite a promising innings, his dismissal sparked investigation from cricket veterans, highlighting his publication to the team's opening partnership.

Read Entire Article