ഇതെന്താ ഫോട്ടോ‌സ്‌റ്റാറ്റോ..! അച്ഛന്റെ ആ ‘സിഗ്നേച്ചർ’ ഷോട്ടുമായി ആര്യവീർ; ബാറ്റിങ്ങിൽ തിളങ്ങി മുൻ ഇന്ത്യൻ താരത്തിന്റെ മകൻ– വിഡിയോ

4 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 20, 2026 10:08 PM IST Updated: August 21, 2026 07:56 AM IST

1 minute Read

ഡിപിഎൽ മത്സരത്തിൽ ആര്യവീർ സേവാഗിന്റെ   ബാക്ക്-ഫുട്ട് പഞ്ച് (Instagram/delhipremierleaguet20/)
ഡിപിഎൽ മത്സരത്തിൽ ആര്യവീർ സേവാഗിന്റെ ബാക്ക്-ഫുട്ട് പഞ്ച് (Instagram/delhipremierleaguet20/)

ന്യൂഡൽഹി ∙ ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിയ പല സൂപ്പർ താരങ്ങളുടെയും മക്കൾ ഇപ്പോൾ മൈതാനത്ത് തിളക്കമാർന്ന പ്രകടനം നടത്തുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവരുടെ സമകാലികനായിരുന്ന മറ്റൊരു ഇന്ത്യൻ സൂപ്പർ താരത്തിന്റെ രണ്ടു മക്കളും ഇപ്പോൾ ക്രിക്കറ്റ് മൈതാനത്ത് തിളങ്ങുകയാണ്. മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗിന്റെ മക്കളായ ആര്യവീർ സേവാഗും വേദാന്ത് സേവാഗുമാണ് ‘കളി കാര്യമാക്കിയിരുന്നത്’. ഡൽഹി പ്രിമിയർ ലീഗിൽ ഇരുവരും വ്യത്യസ്ത ടീമുകൾക്കു വേണ്ടിയാണ് കളിക്കുന്നത്.

What you should work next

അച്ഛന്റെ ‘പാത’ പിന്തുടർന്ന് ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മൂത്ത മകൻ ആര്യവീർ സേവാഗ്, വെസ്റ്റ് ഡൽഹി ലയൺസിന്റെ ഓപ്പണിങ് ബാറ്ററാണ്. കഴിഞ്ഞ ദിവസം ന്യൂഡൽഹി ടൈഗേഴ്‌സിനെതിരായ മത്സരത്തിൽ ആര്യവീറിന്റെ ഒരു ഷോട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു. പിതാവായ വീരേന്ദർ സേവാഗിന്റെ സിഗ്നേച്ചർ ഷോട്ടായ ബാക്ക്-ഫുട്ട് പഞ്ച് അതേപടി അനുകരിച്ചായിരുന്നു ആര്യവീറിന്റെ ഷോട്ട്.

ഓപ്പണറായി ഇറങ്ങിയ 18 വയസ്സുകാരനായ ആര്യവീർ 14 പന്തുകളിൽ നിന്ന് 4 ഫോറുകൾ അടക്കം 22 റൺസ് എടുത്തു. 2011ലെ ഏകദിന ലോകകപ്പിൽ അയർലൻഡിനെതിരെ സേവാഗ് അടിച്ച ബാക്ക്-ഫുട്ട് പഞ്ചിനോട് ഏറെ സാമ്യമുള്ളതായിരുന്നു ഈ ഷോട്ട്. ഇതിന്റെ രണ്ടിന്റെയും ദൃശ്യങ്ങൾ ഡിപിഎൽ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ‘ഫോട്ടോസ്റ്റാറ്റ്’ എന്നാണ് മറ്റൊരു മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഇതിനു കമന്റിട്ടത്. മത്സരത്തിൽ ആറു വിക്കറ്റിന് വെസ്റ്റ് ഡൽഹി ലയൺസ് വിജയിച്ചു.

നേരത്തെ, 2024 നവംബറിൽ കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ ഡൽഹിക്ക് വേണ്ടി ആര്യവീർ 309 പന്തിൽ 297 റൺസ് നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഉയർന്ന സ്കോറായ 319 റൺസ് മറികടന്നാൽ മക്കൾക്ക് ഫെരാരി കാർ സമ്മാനമായി നൽകുമെന്ന് സേവാഗ് മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ വെറും 23 റൺസ് അകലെയാണ് അന്ന് ആര്യവീറിന് ആ സമ്മാനം നഷ്ടമായത്.

അതേസമയം, ബാറ്റിങ് ഓൾറൗണ്ടറായ വേദാന്ത് സേവാഗ്, ഈ സീസണിനു മുന്നോടിയായാണ് വെസ്റ്റ് ഡൽഹി ലയൺസിൽനിന്ന് സെൻട്രൽ ഡൽഹി കിങ്സിലെത്തിയത്. ഇതുവരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ലെങ്കിലും സബ്സ്റ്റിറ്റ്യൂട്ടായി ഫീൽഡിങ് ഉൾപ്പെടെ മൈതാനത്ത് ഇറങ്ങുന്ന വേദാന്ത്, മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

English Summary:

Aryaveer Sehwag: Virender Sehwag's son, Aryaveer Sehwag, precocious impressed successful the Delhi Premier League, scoring 22 runs from 14 balls for West Delhi Lions. His batting featured a back-foot punch mirroring his father's signature style, which earned praise from Yuvraj Singh. Simultaneously, his member Vedant Sehwag is processing arsenic a batting all-rounder for Central Delhi Kings, contributing arsenic a substitute.

Read Entire Article