Published: February 22, 2026 01:08 PM IST
1 minute Read
കൊച്ചി∙ ഐഎസ്‌എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യം ഹോം മത്സരം ഇന്നു നടക്കാനിരിക്കെ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചോർച്ച. ശനിയാഴ്ച രാത്രി പെയ്ത മഴയിലാണ് ചോർച്ച കണ്ടെത്തിയത്. മേൽക്കൂരയിൽനിന്ന് ഇരിപ്പിടങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ചു വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അർജന്റീനയുടെ വരവിന്റെ പേരിൽ സ്പോൺസർ നടത്തിയ ‘രാജ്യാന്തര’ നിലവാരത്തിലുള്ള നവീകരണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് സ്റ്റേഡിയത്തിൽ ചോർച്ച കണ്ടത്തിയത്.
ഇന്നത്തെ ബ്ലാസ്റ്റേഴ്സ്– മുംബൈ സിറ്റി എഫ്സി മത്സരത്തിന്റെ ഭാഗമായി അറ്റകുറ്റ പണികള്‍ നടത്താന്‍ എത്തിയ ജീവനക്കാരാണ് മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന കാഴ്ച കണ്ടത്. പിന്നാലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനു താഴെ ആരാധകരുടെ കമന്റുകളും ട്രോളുകളും നിറഞ്ഞു. ‘മെസ്സിക്ക് കുളിക്കാൻ ഷവർ ഉണ്ടല്ലോ’, ‘കളി കാണാൻ വരുന്നവർ വെള്ളച്ചാട്ടവും കാണാം’, ചൂടൊക്കെ അല്ലേ... ഒരു ഗ്യാപിട്ടതാകും’ തുടങ്ങിയവയാണ് കമന്റുകൾ.
ഇന്നു വൈകിട്ട് മഴ പെയ്താല്‍ കുട ചൂടി കളി കാണേണ്ട അവസ്ഥയാകുമെന്നും ആരാധകർ പറയുന്നു. അർജന്റീന ടീമിന്റെ സന്ദർശനം ലക്ഷ്യമിട്ട് ഏകദേശം 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്പോണ്‍സർ നടത്തിയത്. ടീം വരില്ലെന്ന് വ്യക്തമായതോടെ നവീകരണ ജോലികൾ പാതിവഴിയിൽ നിർത്തുകയും ചെയ്തു. എത്ര രൂപ നവീകരണത്തിനായി ചെലവായി എന്നതിന്‍റെ കൃത്യം കണക്ക് ഇതുവരെ പുറത്ത് വന്നിട്ടുമില്ല.







English (US) ·